0%

Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]

Author : സ്മിത Read All Parts 258

തന്‍റെ നേരെ നീട്ടിയപ്പോള്‍ ദിവ്യ പറഞ്ഞു. അവള്‍ ആ ട്രേ വാങ്ങി ബെഞ്ചില്‍ വെച്ചു. "രാധചേച്ചീ ഇങ്ങ് വന്നേ," അല്‍പ്പം അകലെ പച്ചക്കറിത്തോട്ടത്തില്‍ ചെടികള്‍ നനയ്ക്കുകയായിരുന്ന ജോലിക്കാരിയെ ദിവ്യ വിളിച്ചു. "ഇത് കൊണ്ടുപോയി ഭംഗിയായി അടച്ച് ഡൈനിംഗ് ടേബിളില്‍ വെക്ക്," ട്രേ രാധയുടെ കയ്യില്‍ കൊടുത്ത് ദിവ്യ പറഞ്ഞു. "ഇതിലെ ഒരു മണിച്ചോറുപോലും പാഴാക്കാതെ, കളയാതെ എനിക്ക് കഴിക്കേണ്ടതാണ്. ചന്ദ്രനുദിച്ചു കഴിഞ്ഞ്. ..." "മോള് ബാക്കി പറയാന്‍ പോകുന്നത് എന്താണെന്ന് എനിക്കറിയാം," രാധ ചിരിച്ചു. ദിവ്യ അവളെ ചോദ്യരൂപത്തില്‍ കുസൃതിയോടെ നോക്കി. "അറിയാമോ സോമാലിയായിലും നമ്മുടെ ഒറീസ്സയിലെ കോരാപ്പുട്ടിലും എത്ര കുഞ്ഞുങ്ങളാ ഒരു ദിവസം മരിക്കുന്നതെന്ന്, ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ? ഇതല്ലേ മോള്‍ പറയാന്‍ പോകുന്നെ?" രാധ ചിരിച്ചു. ഗായത്രിദേവിയും. "എന്‍റെ ഭഗവതീ, നമിച്ചു!" ദിവ്യ രാധയുടെ നേരെ കൈകള്‍ കൂപ്പി. "ഇത്രേം ജനറല്‍ നോളെജ് ഒക്കെ എന്‍റെ രാധചേച്ചീടെ തലക്കകത്ത് ഒണ്ടാരുന്നോ?" "മുല്ലപ്പൂമണമേറ്റ് കിടക്കും..." രാധ പറഞ്ഞു തുടങ്ങി. "മതി മതി.." ദിവ്യ രാധയുടെ പിന്‍ ഭാഗത്ത് പതിയെ അടിച്ചു. "മുല്ലപ്പൂമണം ഇപ്പം തല്‍ക്കാലം ഈ ചോറ് കൊണ്ടുപോയി അടച്ചു വെച്ചേ," രാധ ചിരിച്ചുകൊണ്ട് ട്രേയുമെടുത്തുകൊണ്ട് അകത്തേക്ക് നടന്നു. ദിവ്യ ഗായത്രി ദേവിയുടെ മടിയില്‍ തലവെച്ചു കിടന്നു. എന്നിട്ട് അവരുടെ നേരെ പുഞ്ചിരിയോടെ നോക്കി. "നാലഞ്ചു ദിവസമായി മോളെ ഞാന്‍ ശ്രദ്ധിക്കുന്നു," അവളുടെ തലമുടിയില്‍ വാത്സല്യപൂര്‍വ്വം തലോടിക്കൊണ്ട് അവര്‍ പറഞ്ഞു. "നീ ഒന്നും കഴിക്കുന്നില്ല.ഒരു ഗ്ലാസ്സ് വെള്ളംപോലും കുടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ബ്രേക്ക് ഫാസ്റ്റിനും ഊണിനുമൊക്കെ വിളിക്കുമ്പോള്‍ ക്ലബ്ബില്‍ നിന്ന്‍ കഴിച്ചു, ഫ്രെണ്ട്സിന്‍റെ

💬 Comments

View all comments