Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]
വീട്ടീന്ന് കഴിച്ചു എന്ന്‍ കേള്‍ക്കാം..." അവര്‍ അവളുടെ മുഖം കയ്യിലെടുത്തു. "എന്‍റെ മുഖത്തേക്ക് നോക്ക്," അവര്‍ പറഞ്ഞു. "എന്‍റെ മോളെ, നിനക്കെന്ത് പറ്റി?" ദിവ്യയുടെ കണ്ണുകള്‍ പതിയെ ഈറനാകുന്നത് അവര്‍ കണ്ടു. "ഐം സോറി മമ്മി," അവര്‍ക്ക് ഒന്നും മനസ്സിലായില്ല. "എന്തിനാ മോളെ സോറി?" "ഞാന്‍ മമ്മിയോട് നുണ പറഞ്ഞു," ദിവ്യയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ തന്‍റെ ഹൃദയം പിടയുന്നതിന്റെ ചലനം അവര്‍ അറിഞ്ഞു. ഈശ്വരാ, എന്ത് പറ്റി എന്‍റെ കുട്ടിയ്ക്ക്? അവര്‍ വിഭ്രാന്തിയോടെ ചിന്തിച്ചു. "എന്ത് നുണ?" "മമ്മീ, ഞാന്‍..." അവരുടെ സംഭ്രമം നിറഞ്ഞ മുഖത്തേക്ക് നോക്കി ദിവ്യ പറഞ്ഞു. "ഞാനെങ്ങനാ മമ്മിയോടത് പറയ്യാ?" തന്‍റെ ഈറന്‍ മിഴികളില്‍ത്തന്നെയാണ് അവരുടെ നോട്ടം എന്ന്‍ ദിവ്യ കണ്ടു. "എനിക്ക് വ്രതമാണ് മമ്മി...ഞാന്‍ വ്രതമെടുക്കുകയാണ്." "വ്രതമോ? എന്ത് വ്രതം?" "പറയാം..പറയാം," തന്‍റെ കവിളുകളെ തലോടുന്ന അവരുടെ കൈകളില്‍ പിടിച്ചുകൊണ്ട് ദിവ്യ പറഞ്ഞു. "ആദ്യം അല്‍പ്പം ഡ്രമാറ്റിക്കായി പോയെറ്റിക്കായി പറയാം..." അവള്‍ തന്‍റെ സ്വപ്നഭംഗിയുള്ള കണ്ണുകള്‍ വിദൂരതയിലേക്ക് മാറ്റി. "മമ്മീടെ മോള്‍ക്കിപ്പോള്‍ വയസ്സ് പതിനെട്ട്.രാത്രികള്‍ക്ക് ദൈര്‍ഘ്യമേറുന്ന പ്രായം...പൂവുകള്‍ക്ക് നിറം പൊര എന്ന്‍ തോന്നുന്ന പ്രായം...വേനല്‍ക്കാലത്തും മഴവില്ല് വിരിയാത്തതെന്തേ എന്ന്‍ ചോദിച്ച് ആകാശത്തോട് വഴക്കുണ്ടാക്കുന്ന പ്രായം....ഇണചേരുന്ന പക്ഷികളോടും പറവകളോടും അസൂയ തോന്നുന്ന പ്രായം....സ്വപ്നത്തിന്‍റെ മലഞ്ചെരിവിലൂടെ കുതിരപ്പുറത്തേറിവരുന്ന രാജകുമാരന്‍റെ മുഖവും രൂപവും തിരിച്ചറിയുന്ന പ്രായം..." ഗായത്രിദേവി പുഞ്ചിരിയോടെ അവളെ നോക്കി. "ആ പ്രായത്തിന്‍റെ എല്ലാ അസുഖങ്ങളും തുടങ്ങി മമ്മീടെ മോള്‍ക്ക്..." താന്‍ പരിഭ്രാമിക്കാത്തതെന്ത് എന്നോര്‍ത്ത് അവര്‍ അദ്ഭുതപ്പെട്ടു. "ഇനി റിയലിസ്റ്റിക്കായി നേരെ വാ നേരെ പോ എന്ന മട്ടില്‍ പറയാം," ദിവ്യയുടെ ശബ്ദം
💬 Comments
View all comments