0%

Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]

Author : സ്മിത Read All Parts 258

അവര്‍ വീണ്ടും കേട്ടു. അവര്‍ അവളുടെ കണ്ണുകളില്‍ ഉറ്റുനോക്കി. "ഐം ഇന്‍ ലവ്," ഗായത്രിദേവിയുടെ മുഖത്ത് ചിരി പടര്‍ന്നു. "അതൊക്കെ സമ്മതിച്ചു," അവര്‍ പറഞ്ഞു. "ആ അസുഖം ഞാന്‍ നല്ല ചുട്ട അടി തന്ന് മാറ്റിക്കോളാം. പക്ഷെ നിന്‍റെ റോമാന്സിന് ഈ ഉണ്ണാവ്രതവുമായി എന്ത് ബന്ധം?" ദിവ്യയുടെ മുഖത്ത് മനോഹരമായ ലജ്ജ നിറഞ്ഞു. "ആ രാജകുമാരനെ കിട്ടാന്‍ വേണ്ടിയാ മമ്മീ ഈ വ്രതം," "ഇവളെക്കൊണ്ട് ഞാന്‍ തോറ്റു!"ഗായത്രി ദേവി പറഞ്ഞു. "ഇഷ്ടം അറിയുന്നത് കണ്ടും കേട്ടുമല്ലേ? ഇഷ്ടം അറിയിക്കുന്നതും? അല്ലാതെ വ്രതമെടുത്ത് രാജകുമാരനെ നേടാന്‍ ആയാളെന്താ കണ്ണുപൊട്ടനാ? ചെവികേള്‍ക്കാന്‍ പാടില്ലാത്തയാളാ?" ദിവ്യ ലജ്ജയും മന്ദഹാസവും തുടര്‍ന്നു. സ്വപ്നം പൂക്കുന്ന താഴ്വാത്ത് വിരിഞ്ഞ വസന്തപുഷ്പ്പം പോലെ അവളുടെ സൌന്ദര്യം അഭൌമമായി അപ്പോള്‍. "ഈ രാജകുമാരനെ നേടാന്‍ ഇന്ദ്രിയങ്ങളുടെ സഹായം മാത്രം പോരാ മമ്മി. അതിന്ദീയ മാര്‍ഗ്ഗങ്ങള്‍ വേണം. കാരണം മമ്മീടെ മോള്‍ടെ പുരുഷന്‍ ഇന്ദ്രിയ നിഗ്രഹം നടത്തിക്കഴിഞ്ഞവനാണ്. ഇന്ദ്രിയ സുഖങ്ങള്‍ പരിത്യജിച്ചവനാണ്," "നിര്‍ത്തണ്ട. തുടര്‍ന്നോളൂ. നിന്‍റെ ഭ്രാന്ത് കേള്‍ക്കാന്‍ നല്ല രസമുണ്ട്," ദിവ്യ അവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു. "പിന്നെ സാവധാനം ശാന്തമായിപ്പറഞ്ഞു. "ങ്ങ്ഹാ മമ്മി...മമ്മീടെ മോള്‍ക്ക് ഭ്രാന്താണ്. പ്രേമത്തിന്‍റെ ഭ്രാന്ത്! ദ ഡിവൈന്‍ മാഡ്നെസ് ഓഫ് ലവ്!" "നോണ്‍ സെന്‍സ്!" അവര്‍ ചിരിച്ചു. "അട്ടര്‍ നോണ്‍സെന്‍സ്! ആരാ തപസ്സിലൂടെയും വ്രതതിലൂടെയുമൊക്കെ സ്വന്തമാക്കാന്‍ നീ ആഗ്രഹിക്കുന്ന ആ മഹാ....." പെട്ടെന്ന്‍ പ്രേതബാധയേറ്റതു പോലെ അവര്‍ നിര്‍ത്തി. അവര്‍ സംഭ്രമത്തോടെ ദിവ്യയെ നോക്കി. പിന്നെ ഒരു നിമിഷത്തിനു ശേഷം അവര്‍ ഗാഡമായ ചിന്തയിലാണ്ടു. അവരുടെ ഭാവപ്രകടനങ്ങള്‍ പുഞ്ചിരിയോടെ നോക്കിയിരിക്കയായിരുന്നു ദിവ്യ. "ദ

💬 Comments

View all comments