0%

Chapter Title : കോബ്രാഹില്‍സിലെ നിധി 18 [Smitha]

Author : സ്മിത Read All Parts 147

അവള്‍ ആ ഉറവ് കണ്ടു. "താങ്ക് ഗോഡ്!!" അവള്‍ അത്യാഹ്ലാദത്തോടെ ഉരുവിട്ടു. അധികം തിരയാതെ തന്നെ അവള്‍ ആ ഉറവിനരികില്‍ വളര്‍ന്ന്‍ നില്‍ക്കുന്ന ചെടികളുടെ ഇലകള്‍ പറിക്കാന്‍ തുടങ്ങി. ചിലവയുടെ വേരുകളും. "ഇനി ദേവപുഷ്പം വേണം," അവള്‍ സ്വയം പറഞ്ഞു. ദേവപുഷ്പ്പം തിരയുന്നതിന് വേണ്ടി അവള്‍ ഉറവിനപ്പുറത്തേക്ക് പോയി. നിലാവ് അരിച്ചെത്തുന്ന കാട്ടിനുള്ളില്‍ കാറ്റിരമ്പാന്‍ തുടങ്ങി. ചുറ്റും വളര്‍ന്ന്‍ നില്‍ക്കുന്ന വള്ളിപ്പടര്‍പ്പുകളും പടുകൂറ്റന്‍ മരങ്ങളുടെ ശിഖരങ്ങളും കാറ്റിലുലയാന്‍ തുടങ്ങി. കാറ്റിന്‍റെ ഇരമ്പല്‍ വര്‍ദ്ധിച്ചു വന്നു. ദിവ്യ ആകാംക്ഷയോടെ മുമ്പോട്ട്‌ നീങ്ങി. ഈശ്വരാ, സമയം ഒരുപാടാവുന്നു. സാറിന്‍റെ കാല്‍പ്പാദത്തില്‍ ആഴത്തില്‍ മുറിവുണ്ട്. ഇനിയും നഷ്ടപ്പെടുത്താന്‍ സമയമില്ല. പക്ഷെ ദേവപുഷ്പ്പമെവിടെ? കൊടും കാടിനുള്ളില്‍, കട്ട പിടിച്ച വിജനതയില്‍, നിലാവ് നിറഞ്ഞ രാത്രിയുടെ ഏകാന്തതയില്‍, വര്‍ദ്ധിച്ചുവരുന്ന ആകാംക്ഷയോടെ അവള്‍ സ്വയം ചോദിച്ചു. ടോര്‍ച്ച് പ്രകാശിപ്പിച്ചുകൊണ്ട് അവള്‍ തിരച്ചില്‍ തുടര്‍ന്നു. അല്‍പ്പ സമയത്തിന് ശേഷം പ്രതീക്ഷ നഷ്ടപ്പെടാന്‍ തുടങ്ങിയ ഒരു നിമിഷം അവള്‍ ഔഷധ സസ്യം കണ്ടെത്തി. വിശ്രാന്തി നിറഞ്ഞ മനസ്സോടെ അവള്‍ പെട്ടെന്ന് ദേവപുഷ്പ്പത്തിന്‍റെ പൂക്കള്‍ പറിച്ചെടുത്തു. ഇലകളും പൂക്കളും അവള്‍ ചുരിദാറിന്‍റെ ഷാളില്‍ വെച്ച് കെട്ടി. പിന്നെ വേഗത്തില്‍ മലയിറങ്ങാന്‍ തുടങ്ങി. "ഓഹ്!!" ഭയാക്രാന്തയായി അവള്‍ നിലവിളിച്ചു. കാതടപ്പിക്കുന്ന സ്വരത്തില്‍ ഒരു വെടിയൊച്ചയും അതേ ക്ഷണത്തില്‍ തന്‍റെ വലത് ചെവിയുടെ തൊട്ടടുത്തുകൂടി ഒരു ബുള്ളറ്റ് ചീറിപ്പാഞ്ഞു പോകുന്നതും അവള്‍ക്ക് അനുഭവപ്പെട്ടു. അവള്‍ ഭയത്തോടെ പിമ്പോട്ടു നോക്കി. തന്‍റെ പിമ്പില്‍ അല്‍പ്പമകലെ ഒരു പാറയുടെ പുറത്ത് നിലാവില്‍ ഒരാള്‍ നില്‍ക്കുന്നത് അവള്‍ കണ്ടു. അയാള്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു. തന്‍റെ നേരെ ചൂണ്ടിയിരിക്കുന്ന റിവോള്‍വര്‍ അവള്‍ കണ്ടു. അവള്‍ നടുങ്ങി വിറച്ചു. ജയകൃഷ്ണനാണോ അത്? പരിഭ്രാന്തയായി വീണ്ടും അവള്‍ ആ രൂപത്തെ നോക്കി. അല്ല. ജയകൃഷ്ണന്‍റെ ശാരീരിക പ്രത്യേകതകളോട് ഒട്ടും തന്നെ സാദൃശ്യമില്ല. പിന്നെ ആര്? ക്രിസ്റ്റഫര്‍? ഷാജഹാന്‍? രാമകൃഷ്ണന്‍? അവള്‍ക്ക് ഒന്നും മനസ്സിലായില്ല. വീണ്ടും വെടിയൊച്ച മുഴങ്ങി. നിലാവില്‍, തന്‍റെ കാല്‍ച്ചുവട്ടിലെ കരിയിലകള്‍ ഇളകിത്തെറിച്ചത് അവള്‍ കണ്ടു. അവള്‍ താഴേക്ക് ഓടി. വല്ലിപ്പടര്‍പ്പുകളില്‍ കുരുങ്ങി ടോര്‍ച്ച് അകലേക്ക് തെറിച്ചുപോയി. ഓടുന്നതിനിടയില്‍ ഒരു വലിയ കല്ലില്‍ തട്ടി മുമ്പോട്ട്‌ തെറിച്ച്വീണ് ഒരു മരത്തില്‍ തലയിടിച്ചു. "എന്‍റെ ഭഗവതീ..." നിലത്തേക്ക് വീഴുന്നതിനിടയില്‍ അവള്‍ അലറിക്കരഞ്ഞു. വീണിടത്ത് നിന്ന്‍ അവള്‍ താഴേക്ക് ഉരുണ്ടു. ഷാളില്‍ പൊതിഞ്ഞ മരുന്ന്‍ നഷ്ടപ്പെടാതിരിക്കാന്‍ അവള്‍ അത് നെഞ്ചോടു

💬 Comments

View all comments