0%

Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]

Author : സ്മിത Read All Parts 290

വീട്ടിലേക്ക് ആണ് പോയത്," ജയകൃഷ്ണന്‍ തുടര്‍ന്നു. "ഏത് സമയത്തും ഒരു റെയ്ഡ് പ്രതീക്ഷിച്ചിരുന്ന ഞാന്‍ റബ്ബര്‍ ഷീറ്റ് ഉണക്കുന്ന ഒരു കെട്ടിടത്തിലാണ് ഉറങ്ങിയിരുന്നത്. അമ്മയ്ക്കും വിമലിനും മാത്രമേ അത് അറിയുകയുള്ളൂ. രാത്രി പതിനൊന്ന് മണിയായിക്കാണണം...ഒന്നുറങ്ങി ഉണര്‍ന്നപ്പോള്‍ മുറിയില്‍ പ്രകാശം കണ്ടു...നോക്കുമ്പോള്‍ എന്‍റെ ബെഡ്ഡിന്‍റെയടുത്ത് ഒരു സ്റ്റൂളിന്മേല്‍ വിമല്‍ ഇരിക്കുന്നു!" ജയകൃഷ്ണന്‍ ഒന്ന്‍ നിര്‍ത്തി. തന്‍റെ വാക്കുകളിലേക്ക് മാത്രം കാതുകള്‍ കൂര്‍പ്പിച്ചിരിക്കുന്ന ലതീഫിനെയും സംഘത്തെയും നോക്കി. "അയാള്‍ക്ക് പിമ്പില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മൂന്ന്‍ നാല് പേരുകള്‍ കൂടി," ജയകൃഷ്ണന്‍ തുടര്‍ന്നു. "അല്‍പ്പ സമയം മുന്പ് സ്വന്തം അച്ഛനെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കിയവനാണ് എന്‍റെ മുമ്പില്‍ ഇരിക്കുന്നതെന്ന് ഞാനറിഞ്ഞില്ല. അവന്‍ എന്‍റെ നേരെ നോക്കി ചിരിച്ചു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഗ്ലൌസിട്ട അവന്‍റെ കൈ എന്‍റെ വായ്‌ പൊത്തി...1 പിമ്പില്‍ നിന്നവര്‍ എന്‍റെ കൈകളില്‍ പിടിച്ചു....കാലുകളിലും. എനിക്കൊന്നും മനസിലായില്ല. വിമല്‍ എന്‍റെ കൈകള്‍ കെട്ടി. മറ്റുള്ളവര്‍ എന്നെ എഴുന്നേല്‍പ്പിച്ചു. പുറത്തേക്ക് നടത്തി. ഒരാള്‍ എന്‍റെ പിമ്പില്‍ തോക്കുമായി നടന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് തുടര്‍ച്ചയായി ചോദിച്ചെങ്കിലും ഒരു പ്രത്യേക ചിരി മാത്രമായിരുന്നു റിപ്ലൈ...." വിവരണത്തിനിടയില്‍ മേശപ്പുറത്തിരുന്ന കരിക്കിന്‍ വെള്ളമെടുത്ത് ജയകൃഷ്ണന്‍ കുടിച്ചു. "പുറത്ത് നിര്‍ത്തിയിരുന്ന കാറിനടുത്തേക്ക് അവര്‍ എന്നെ നടത്തി," ജയകൃഷ്ണന്‍ തുടര്‍ന്നു. "കുറച്ച് നേരം കാറിനകത്ത് സഞ്ചരിച്ച ശേഷം അവര്‍ എന്നെയും കൊണ്ട് വീരചാമുണ്ടന്‍റെ മലയിലേക്ക് പോയി. ആ യാത്രയില്‍ എല്ലാം എനിക്ക് മനസിലായി. ശരിക്കും ഒരു ഭ്രാന്തനെപ്പോലെയായിരുന്നു വിമല്‍! അവന്‍ തന്നെ വിവരിച്ചു താന്‍ എങ്ങനെയാണ് തന്‍റെ അച്ഛനെ കൊന്നതെന്ന്!! അവന്‍ തുറന്നു

💬 Comments

View all comments