Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]
പറഞ്ഞു, തമ്പുരാന്‍ അവനെ മകനായി പ്രഖ്യാപിക്കാന്‍ പോകുന്നു. നിധി ഇനി കിട്ടുകയില്ല. തമ്പുരാന്‍റെ സ്വത്തിന്റെ ഭാഗം തനിക്ക് കിട്ടാന്‍ പോകുന്നു. അപ്പോള്‍ ഞാനടക്കമുള്ള അവന്‍റെ ഫ്രോഡ് അറിയുന്ന ആളുകള്‍ ആരും ജീവിച്ചിരിക്കാന്‍ പാടില്ല!," ജയകൃഷ്ണന്‍ കിതപ്പോടെ നിര്‍ത്തി. "വയ്യെങ്കില്‍ സംസാരിക്കണ്ട," ദിവ്യ അവനോടു പറഞ്ഞു. "ഇല്ല. കുഴപ്പമില്ല," അവന്‍ വിദൂരതയിലേക്ക് നോക്കി. "മലയിലെത്തിക്കഴിഞ്ഞ് എന്നെ അവര്‍ ഒരു മരത്തില്‍ കെട്ടിയിട്ടു," ജയകൃഷ്ണന്‍ തുടര്‍ന്നു. കൂട്ടത്തിലോരുവാന്‍ ഗുഹയ്ക്കുള്ളില്‍ നിന്ന്‍ അവിടെ വെച്ചിരുന്ന കൂടയില്‍ നിന്ന്‍ ഒരു സര്‍പ്പത്തെ പുറത്തെടുത്തു. ദിവ്യയെകൊല്ലാന്‍ പദ്ധതി തയ്യാറാക്കുമ്പോഴും പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുക എന്നതായിരുന്നു അവന്‍റെ തന്ത്രം..." "നടന്നതാ," വിന്‍സെന്റ് പരിഹസിച്ചു. "കുട്ടിച്ചാത്താന്റെ കുണ്ടിയ്ക്കിട്ടാ അവന്‍ ഏലസ്സ് കെട്ടാന്‍ നോക്കുന്നെ. പുച്ഛം. അവജ്ഞ," കൂട്ടുകാര്‍ ചിരിച്ചു. "നാലഞ്ച് തവണ എന്നെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു," ജയകൃഷ്ണന്‍ തുടര്‍ന്നു. "പിന്നെ പല തവണ എന്തോ ആന്‍റിബയോട്ടിക് കുത്തിവെച്ചു...നെഞ്ചിനകത്ത് കനം വെച്ച് വരുന്നത് വരെ ഓര്‍മ്മയുണ്ട്....പിന്നെ ഞാന്‍ കാണുന്നത് നിങ്ങളെയൊക്കെയാണ്..." ജയകൃഷ്ണന്‍ വിവരണം അവസാനിപ്പിച്ചു. "ജയകൃഷ്ണാ," ലത്തീഫ് എഴുന്നേറ്റു. "അന്ന്‍ രോഹിത് ഒരു ഫയലിനെപ്പറ്റി പറഞ്ഞില്ലേ? വിമലിനെയും നരിമറ്റയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിക്കോഡ് ചെയ്ത ഒരു ഫയല്‍? അതെവിടെ?" "അതെന്‍റെ കൈയിലുണ്ട്," ജയകൃഷ്ണന്‍ പെട്ടെന്ന്‍ പറഞ്ഞു. "വൌ!!" കൂട്ടുകാര്‍ ആരവം മുഴക്കി. ദിവ്യയും രാഹുലും ലത്തീഫും ആശ്വാസത്തോടെ എന്നാല്‍ അട്ഭുതതോടെയും പരസ്പ്പരം നോക്കി. "ഇനി മറ്റൊന്നും വേണ്ട ലത്തീഫ് ദാദാ," വിന്‍സെന്റ് ആഹ്ലാദത്തോടെ പറഞ്ഞു. "ജയകൃഷ്ണന്‍, ഷേര്‍ലി, ആ ഫയല്‍...അവനെ നമുക്ക് അടപടലം പൂട്ടാം," കൂട്ടുകാര്‍ ശരിവെച്ചു. "ആ ഫയലിന് വേണ്ടി ഞാനും രോഹിതും മാത്തച്ചനും രോഹിതിന്‍റെ വീട്
💬 Comments
View all comments