Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]
അരിച്ച് പെറുക്കി. എനിക്കത് കിട്ടി. പക്ഷെ ഞാനത് മുക്കി. പിന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്ന്‍ കരുതി..." ജയകൃഷ്ണന്‍ ജാള്യതയോടെ പറഞ്ഞു. "ആ മാപ്പ് എവിടെ?" ഷെറിന്‍ ചോദിച്ചു. "വിമലിന്റെ വീട്ടില്‍ നിന്ന്‍ കാണാതായ മാപ്പ്?" "അത് എനിക്കറിയില്ല ഷെറിന്‍," ജയകൃഷ്ണന്‍ പറഞ്ഞു. "തമ്പുരാന്‍ മകനായി അംഗീകരിക്കൂന്ന്‍ ഒറപ്പ് കിട്ടീപ്പം എല്ലാവരേം ഒതുക്കുന്നെന്‍റെ ഭാഗവായി അപ്പനേം ഒതുക്കാന്‍ അവന്‍ കെട്ടിച്ചമച്ച ഒരു ഡ്രാമ ആരിക്കും അത്," "അത് പോട്ടെ," ജയക്രിഷണന്‍റെ വാക്കുകള്‍ക്ക് ശ്രദ്ധ നല്‍കാതെ ലത്തീഫ് പറഞ്ഞു. "നീ ഇപ്പോള്‍ വൃത്തിയായ ഒരു കഥ പറഞ്ഞു ജയാ," ലത്തീഫ് ജയകൃഷ്ണനെ നോക്കി. "ആ കഥ വള്ളിപുള്ളി തെറ്റാതെ പോലീസ് സ്റ്റെഷനിലും കോടതീലും പറയാനുള്ള ധൈര്യമുണ്ടോ നെനക്ക്?" "അതിനുള്ള ഭാഗ്യവും ആയുസ്സും എനിക്കുണ്ടെങ്കില്‍," ജയകൃഷ്ണന്‍ പറഞ്ഞു. "അതും രണ്ടും നിനക്കുണ്ട്. ദിവ്യ കാരണം," ലത്തീഫ് ദിവ്യയെ നോക്കി. ലത്തീഫ് അല്‍പ്പ സമയം ആലോചാനാമഗ്നനായി. "സാര്‍," അവസാനം അവന്‍ രാഹുലിനെ വിളിച്ചു. എല്ലാവരും ലത്തീഫിനെ നോക്കി. "ഇനി താമസിക്കുന്നില്ല," അവന്‍ തുടര്‍ന്നു. "നാളെ യാഗം തുടങ്ങുന്നു. യാഗത്തിന്റെ മൂന്നാം ദിവസം അതായത് അവസാന ദിവസം അന്ത്യരംഗത്ത് വിമല്‍ മാത്യുവിന്‍റെ കൈകളില്‍ വിലങ്ങ് വീണിരിക്കണം!" രാഹുലും അത് തന്നെ ആലോചിക്കുകയായിരുന്നു. "ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല!" ഊര്‍ജ്ജസ്വലതയോടെ അവന്‍ പറഞ്ഞു. "നമ്മുടെ കണ്ണുകളും കാതുകളും തമ്പുരാന്‍റെയും തമ്പുരാട്ടിയുടെയും ദിവ്യയുടെയും അടുത്ത് തന്നെ വേണം! ഹീയീസേ സൈക്കോപാത്ത്! എ ഡെഡ് ലി സീരിയല്‍ കില്ലര്‍!" ദിവ്യ പരിഭ്രാന്തിയോടെ രാഹുലിനെ നോക്കി. "ഡോണ്ട് വറി ദിവ്യേ," അത് കണ്ട് ലത്തീഫ് പറഞ്ഞു. "പോലീസ് അവരോടോപ്പമുണ്ട്.
💬 Comments
View all comments