Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]
ദേ ഗാര്‍ഡ് ദേം," പിന്നെ അവന്‍ ചുറ്റും നോക്കി. "ഫെലിക്സ് സതീഷ്, പ്രിയങ്ക!!" അവന്‍ ശബ്ദമുയര്‍ത്തി വിളിച്ചു. "യെസ് ലത്തീഫ് ദാദാ!!" മൂവരും ആവേശത്തോടെ വിളികേട്ടു. അവര്‍ മുമ്പോട്ട് വന്നു. "നിങ്ങള്‍ മൂന്ന്‍ പേരും വിമലിന്‍റെ പരിസരത്ത് ഇപ്പോഴും വേണം!!" "യെസ്, യെസ്!!" അവര്‍ ഉച്ചത്തില്‍ പറഞ്ഞു. "രാജുവും ടോമിയും ഷെറിനും തമ്പുരാന്‍റെയും തമ്പുരാട്ടിയുടെയും ഗാഡ്സ്!!" ലത്തീഫ് മൂവരെയും നോക്കി. "യെസ്, യെസ്!!" അവര്‍ കൈകളുയര്‍ത്തിപ്പറഞ്ഞു. അവര്‍ എഴുന്നേറ്റു. "ഇപ്പോള്‍ വിമലിനെ വാച്ച് ചെയ്യുന്ന ആബിദും രാജേഷും ജയകൃഷ്ണനെ ഗാഡ് ചെയ്യും. കൊട്ടാരത്തിലെ ലൈബ്രറി ഹാളില്‍. യാഗമണ്ഡപത്തിലേക്ക് ജയനെ പെട്ടെന്ന്‍ കൊണ്ടുവരാന്‍ അതാണ് സൗകര്യം..." എല്ലാവരും തല കുലുക്കി. "സിദ്ധാര്‍ത്ഥന്‍, മനോജ്, റോസ്‌ലിന്‍ വില്‍ ബി വിത്ത് ദിവ്യാ!" "യെസ്, യെസ്!!" അവര്‍ മൂവരും കൈകളുയര്‍ത്തി. "ബീ അലര്‍ട്ട് ! ബീ വാച്ച്ഫുള്‍!! ആന്‍ഡ് ഡേറിംഗ്!! ഡിസ് ഈസ് ഔര്‍ ഫൈനല്‍ വാര്‍!! ബീ എ സൂയിസൈഡ് സ്ക്വാഡ്!! ഫെയ്ലര്‍ ഈസ് ഡെത്ത്!! ഗോട്ട് ഇറ്റ്?" "യെസ്! യെസ് !! യെസ് !!!" കൂട്ടുകാര്‍ ഒന്നടങ്കം കൈകള്‍ ഉയര്‍ത്തി ആവേശത്തോടെ വിളിച്ചു. അവര്‍ ലത്തീഫിന്‍റെ പിന്നാലെ പുറത്തേക്ക് കുതിച്ചു.
💬 Comments
View all comments