Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]
എന്ന്‍ എനിക്ക് പറയണന്നുണ്ട്. പക്ഷെ കാര്യം കൂള്‍ അല്ല," അവന്‍ പറഞ്ഞു. "തന്‍റെ അതി ബുദ്ധിമാനായ മകന്‍ വിമല്‍ മാത്യു എന്ന മന്ദബുദ്ധി ഇന്ന്‍ ദിവ്യേടെ കാറില്‍ ബോംബ് വെച്ചു," "എന്നിട്ട്?" ചുറ്റുപാടും നോക്കി അയാള്‍ ചോദിച്ചു. "സംഗതി നടന്നോ?" "നടന്നില്ല. ഓടും. താന്‍ ഓടും. എവിടെയെങ്കിലും ഓടിപ്പോയി ഒളിക്കെടോ. അല്ലേല്‍ ആ ഇന്‍സ്പെകടര്‍ ലോക്കപ്പിലിട്ട് തന്നെ ഇടിച്ച് കൊല്ലുന്നേന് മുമ്പ് ലത്തീഫും അവന്‍റെ ആള്‍ക്കാരും തന്‍റെ കൊരവള്ളി കണ്ടിക്കും!" ജയകൃഷ്ണന്‍ സംഭവം വിശദീകരിച്ചു. വിമല്‍ ദിവ്യയുടെ കാറില്‍ ബോംബ് വെച്ചു. രാഹുല്‍ അത് കണ്ടു പിടിച്ചു. തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി വിമല്‍ നരിമറ്റം മാത്തച്ചന്റെ പേര് പറഞ്ഞിരിക്കുന്നു. എവിടെയെങ്കിലും പോയി ഒളിക്കാന്‍ പറയാന്‍ വിമല്‍ ജയകൃഷ്ണനോട് ആവശ്യപ്പെട്ടിരിക്കയാണ്. "ഞാനെവിടെപ്പോയി ഒളിക്കും?" പൊഴേടെ കെഴക്കെ ചെരിവില്‍, റോഡരികില്‍ ഒരു വീടുണ്ട്. പണ്ട് രോഹിത് താമസിച്ചിരുന്ന വീട്. അതിനാത്ത് എങ്ങും ആരുവില്ല. എന്‍റെ പിള്ളേര് ചെലപ്പം അതിനാത്ത് കൂടാറുണ്ട്. പിന്നെ രോഹിതിന്റെ പ്രേതോം. തനിക്ക് പ്രേതത്തെപ്പോയിട്ട് ദൈവത്തെപ്പോലും പെടിയിലല്ലോ. ഹൈഡ് ദേര്‍!" ആ നിമിഷം തന്നെ നരിമറ്റം മാത്തച്ചന്‍ രോഹിത് താമസിച്ചിരുന്ന വീട്ടിലേക്ക് പോയി. സദാ സമയവും കാറ്റിരമ്പുന്ന ഒരു പരിസരമായിരുന്നു അത്. കാറ്റില്‍ ആ വീടിന്‍റെ ജനലുകളും വാതിലുകളും അനങ്ങി ശബ്ദം കേള്‍പ്പിച്ചുകൊണ്ടിരുന്നു. കാട് വളര്‍ന്ന്‍ നിന്നിരുന്ന ആ വീടിന്‍റെ പരിസരത്ത് കാല്‍കുത്തിയപ്പോള്‍ത്തന്നെ ഒരു പരേതാത്മാവിന്റെ സാന്നിധ്യം അയാള്‍ അറിഞ്ഞു. പക്ഷെ തന്നെ പിന്തുടര്‍ന്ന്‍ എത്തിക്കൊണ്ടിരുന്ന പോലീസിനെക്കുറിച്ചോര്‍ത്തപ്പോള്‍ ധൈര്യം സംഭരിച്ച് അയാള്‍ അതിനകത്ത് കയറി. ജനാലകള്‍ തുറന്നപ്പോള്‍ അകത്തേ ഇരുട്ട് നീങ്ങി. അകത്ത് കിടന്ന കട്ടിലില്‍ കിടന്നപ്പോള്‍
💬 Comments
View all comments