Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]
അയാള്‍ക്ക് രോഹിതിനെ ഓര്‍മ്മ വന്നു. കട്ടിലില്‍ നിന്ന്‍ ഞെട്ടി എഴുന്നേറ്റു. കണ്ണുകള്‍ പിന്നെ പതിഞ്ഞത് ഭിത്തിയിലാണ്. അവിടെ രോഹിതിന്റെ ഫോട്ടോ അയാള്‍ കണ്ടു. അയാളുടെ നോട്ടം തന്നിലെക്ക് ഇരമ്പിയിരച്ച് കയറുന്നത് അയാള്‍ അറിഞ്ഞു. കാറ്റില്‍ ഫോട്ടോ അനങ്ങി. നരിമറ്റം മാത്തച്ചന്‍ വിയര്‍പ്പില്‍ കുതിര്‍ന്നു. പോക്കറ്റില്‍ കരുതിയിരുന്ന റം ബോട്ടില്‍ അയാള്‍ എടുത്തു. അടപ്പ് തുറന്ന് അതിന്‍റെ പകുതിയോളം അയാള്‍ വായിലേക്ക് കമിഴ്ത്തി. പിന്നെ തലകുടഞ്ഞ് കണ്ണുകള്‍ തിരുമ്മി കട്ടിലിലേക്ക് ചാഞ്ഞു.ആ സമയം നരിമറ്റം വര്‍ക്കി നടത്തുന്ന ഒരു ചൂതാട്ട കേന്ദ്രത്തിലായിരുന്നു ജയകൃഷ്ണന്‍. സിദ്ധാര്‍ത്ഥന്‍ ലത്തീഫിന്‍റെ സംഘത്തില്‍ ചേര്‍ന്നതിനു ശേഷം ഏത് സമയത്തും ഒരാക്രമണം പ്രതീക്ഷിച്ചിരുന്ന ജയകൃഷ്ണന്‍ മിക്കവാറും ദിവസങ്ങളില്‍ അവിടെത്തന്നെയായിരുന്നു. ഒരു മയക്കം കഴിഞ്ഞ് കണ്ണുകള്‍ തുറന്നപ്പോള്‍ മുമ്പില്‍ വിമല്‍ നില്‍ക്കുന്നത് അവന്‍ കണ്ടു. "കമോണ്‍! ഗെറ്റപ്പ് !!" കാര്‍ക്കശ്യത്തോടെ വിമല്‍ പറഞ്ഞു. അവന്‍ ചാടിയെഴുന്നേറ്റു. "ഒരു മിഷന്‍ കൂടി ഏല്‍പ്പിക്കുകയാണ് നിന്നെ," ജയകൃഷ്ണന്‍ ചോദ്യരൂപത്തില്‍ വിമലിനെ നോക്കി. "ഇത് നീ എന്തായാലും ചെയ്തിരിക്കണം!" വിമല്‍ പറഞ്ഞു. അവന്‍ പോക്കറ്റില്‍ നിന്ന്‍ ഒരു റിവോള്‍വര്‍ എടുത്തു. ജയകൃഷ്ണന്‍റെ കൈയില്‍ കൊടുത്തു. "നീ ഇന്നുതന്നെ നരിമറ്റം മാത്തച്ചനെ കാണണം!" "നിന്‍റെ പപ്പായെയോ?" "എന്‍റെ മുമ്പിലിപ്പോള്‍ പപ്പായും മമ്മീം ഒന്നുവില്ല!" അവന്‍റെ മുഖം ഭീഷണമായി. മുഖത്ത് വെറുപ്പും ക്രൂരതയും നിറഞ്ഞു. "ദേ ആര്‍ ഡാംഡ് ആന്‍ഡ് ഡൂംഡ്...!!" പക നിറഞ്ഞ സ്വരത്തില്‍ അവന്‍ പറഞ്ഞു. ജയകൃഷ്ണന് വിമലിന്റെ വാക്കുകള്‍ മനസ്സിലായില്ല. അവന്‍ ചോദ്യരൂപത്തില്‍ വിമലിനെ നോക്കി. "അന്ന്‍ ലൈബ്രറീന്ന്‍ കിട്ടിയ മാപ്പ് അയാടെ കയ്യിലുണ്ട്," വിമല്‍ തുടര്‍ന്നു. "ഈ ഗണ്‍
💬 Comments
View all comments