Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]
മാര്‍ഗ്ഗം മാത്രമേ അവശേഷിക്കുന്നുള്ളൂ. രാജശേഖരവര്‍മ്മയെ നേരില്‍ക്കണ്ട് എല്ലാം തുറന്നു പറയുക! വിനോദിനെ കൊന്ന കുറ്റത്തിന് ആജീവനാന്തം ജെയിലില്‍ കിടക്കേണ്ടി വന്നാലും സ്വന്തം മകന്‍റെ കൈയ്യാലുള്ള മരണത്തേക്കാള്‍ എത്രയോ ഭേദമായിരിക്കും അത്! അയാള്‍ രാജശേഖര വര്‍മ്മക്ക് ഡയല്‍ ചെയ്തു. താന്‍ രോഹിതിന്റെ വീട്ടില്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്നും രോഹിതിന്റെ മരണത്തെക്കുറിച്ചും നഷ്ടപ്പെട്ടുപോയ, കോബ്രാ ഹില്‍സിലെ നിധികണ്ടെത്താന്‍ സഹായിക്കുന്ന, മാപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ തനിക്കറിയാമെന്നും അവയെക്കുറിച്ച് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അയാള്‍ രാജശേഖര വര്‍മ്മയെ അറിയിച്ചു. രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് രാഹുലിനോടൊപ്പം അവിടെ എത്തിച്ചേരാന്‍ അയാള്‍ അദ്ധേഹത്തോട് ആവശ്യപ്പെട്ടു. ബോട്ടിലില്‍ അവശേഷിച്ചിരുന്ന റം മുഴുവനും അയാള്‍ ഒറ്റയിരുപ്പില്‍ വായിലേക്ക് കമിഴ്ത്തി. അതിന് ശേഷം കിടക്കയിലേക്ക് ചാഞ്ഞു. അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ നിരര്‍ത്ഥകങ്ങളായി കഴിഞ്ഞുപോകുന്നത് അയാള്‍ അറിഞ്ഞു. ഉറയ്ക്കാത്ത ചുവടുവെപ്പുകളോടെ അയാള്‍ കിടക്കയില്‍ നിന്ന്‍ എഴുന്നേറ്റു. താന്‍ എന്തിന് ഭയപ്പെടണം? റിട്ടയേഡ് മേജര്‍ ആണ് താന്‍! തന്‍റെ ജ്യേഷ്ഠന്‍ ഈ നഗരത്തില്‍ വളരെ സ്വാധീന ശേഷിയുള്ളയാളാണ്. തന്നെ എത്രകാലം വേണമെങ്കിലും സംരക്ഷിക്കാന്‍ അദ്ധേഹത്തിന് സാധിക്കും. എന്നിട്ടാണ് ഒരു എലിയെപ്പോലെ താന്‍ ഇവിടെ ഭയപ്പെട്ട് ഒളിച്ചുകഴിയുന്നത്! അങ്ങോട്ട് പോവുക തന്നെ! ജയകൃഷ്ണന്‍ മേശപ്പുറത്ത് വെച്ചിട്ട് പോയ റിവോള്‍വര്‍ അയാള്‍ എടുത്തു. പുറത്തേക്ക് നടക്കാന്‍ തുടങ്ങിയ നരിമറ്റം മാത്തച്ചന്‍ പെട്ടെന്ന് നിന്നു. വാതില്‍ക്കല്‍ നിശ്ചലമായി ഒരു ദീര്‍ഘരൂപം നില്‍ക്കുന്നു! ആ രൂപതിന്റെ ഗന്ധവും പ്രത്യേകതകളും അയാള്‍ തിരിച്ചറിഞ്ഞു. "വിമല്‍...!! നീ ??" അയാളില്‍ നിന്ന്‍ വിറയാര്‍ന്ന ശബ്ദം പുറത്ത് വന്നു. അ രൂപം സാവധാനം അയാളെ സമീപിച്ചു. ഭിത്തിയിലെ രോഹിതിന്‍റെ ഫോട്ടോ കാറ്റിലുലയുന്നത് അയാള്‍
💬 Comments
View all comments