Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]
തനിക്കറിയില്ലേ? എന്‍റെ ഫ്രണ്ട്സിനെ മൊത്തം പോലീസ് പൊക്കി. എല്ലാം തനിക്ക് വേണ്ടി തന്തയില്ലാ പണിക്ക് കൂട്ടുനിന്നിട്ട്! എന്നിട്ടിപ്പോള്‍...!" "ഞാനതോര്‍ത്തിള്ള ജയകൃഷ്ണാ," അയാള്‍ ക്ഷമാപണത്തോടെ പറഞ്ഞു. അവര്‍ സിറ്റൌട്ടിലേക്ക് നടന്നു. "ഇപ്പോള്‍ എന്നതാ പറയുന്നെ എന്നതാ ചെയ്യുന്നേ എന്നൊന്നും ഒരു ഓര്‍മ്മേം ഇല്ലടാ," അയാള്‍ സിട്ടൌട്ടിലെ ഒരു കസേരയിലിരുന്നു. "ഇരിക്ക്!" അയാള്‍ പറഞ്ഞു. "അല്‍പ്പം കഴിഞ്ഞ് പോകാം," "പറ്റില്ല!" ജയകൃഷ്ണന്‍ മുറ്റത്തേക്ക് ഇറങ്ങി. "ഇവിടുത്തെ സകല കാര്യങ്ങളും അച്ഛന്റെ ചെവീല്‍ എത്തി," ജയകൃഷ്ണന്‍ തുടര്‍ന്നു. "സ്ട്രിക്റ്റ് ഓര്‍ഡറാ, എഴരക്ക് മുമ്പ് വീട്ടില്‍ എത്തിക്കോണം എന്ന്‍. ഇതുവരെയൊള്ള കാര്യങ്ങള്‍ ഒക്കെ അച്ചന്‍ ക്ഷമിച്ചു. ഊരാക്കുടുക്കില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ അച്ചന്‍ ഒന്നാന്തരം ഒരു വക്കീലിനേം ഏര്‍പ്പാടാക്കീട്ടൊണ്ട്. തന്‍റെ ചേട്ടന്‍ കഴുവേറിയില്ലേ, നരിമറ്റം വര്‍ക്കി! അവന്‍റെ മൊഖത്ത് നോക്കി പത്ത് തെറി പറഞ്ഞിട്ടാ ഞാന്‍ ഇങ്ങോട്ട് വന്നത്!" ജയകൃഷ്ണന്റെ ശബ്ദത്തിലെ പുതിയ വ്യതിയാനം അയാള്‍ ശ്രദ്ധിച്ചു. "ഇനിയേലും ഈ കൂതറ വെഷം അഴിച്ച് വെച്ചില്ലേല്‍ നാളെ ഇന്ത്യ ഗവണ്മെന്‍റ്റ് എന്‍റെ തലയ്ക്ക് കോടികള്‍ വിലയിടും! ദ മോസ്റ്റ് വാണ്ടഡ് ക്രിമിനലായിട്ട്! കാരണം സഹവാസം തന്നെപ്പോലെയുള്ള തന്തക്ക് പിറക്കാത്ത പന്നികളുടെ കൂടെയല്ലേ?" ജയകൃഷ്ണന്‍ പോയിക്കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ മാത്തച്ചന്‍ കുഴങ്ങി. കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി. തന്‍റെ മകന്‍റെ കൈകളാല്‍ തന്നെ തന്‍റെ അന്ത്യം അയാള്‍ക്ക് ഉറപ്പായി. ദിവ്യയേയും രാഹുലിനെയും കൊലപ്പെടുത്താന്‍ കാറില്‍ ബോംബ് വെച്ചിട്ട് ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ രാജശേഖര വര്‍മ്മയുടെയടുത്തും പോലീസിന്‍റെയടുത്തും തന്‍റെ പേര് പറഞ്ഞത് അതുകൊണ്ടാണ്. ഇപ്പോള്‍ ഇതാ ജയകൃഷ്ണനെ ആയുധവും കൊടുത്ത് വിട്ടിരിക്കുന്നു! ഇനി? ഇനി ഒരു
💬 Comments
View all comments