0%

Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]

Author : സ്മിത Read All Parts 284

യൂ!" ജയകൃഷ്ണന്‍ തിരിഞ്ഞു നിന്നു. "വിമല്‍ വരും! എന്നെപ്പോലെ വാചകമടിക്കാനൊന്നും അവന്‍ നില്‍ക്കില്ല. യാങ്കീ സില്‍മേലേ ഹീറോസ് പറയുന്നപോലെ. വെന്‍ യൂ വാണ്‍ട് റ്റു ഷൂട്ട്‌, ഷൂട്ട്‌. ഡോണ്ട് ടോക് എന്നും പറഞ്ഞോണ്ട്..!" നരിമറ്റം മാത്തച്ചന്‍ എന്നഅതികായന്റെ ഏറ്റവും സിസ്സഹായത നിറഞ്ഞ മുഖം ജയകൃഷ്ണന്‍ കണ്ടു. "താനാ യഥാര്‍ത്ഥ തന്ത!" പരിഹാസം നിറഞ്ഞ സ്വരത്തില്‍ ജയകൃഷ്ണന്‍ പറഞ്ഞു. "ഇങ്ങനെ വേണം മക്കളെ ഒണ്ടാക്കാന്‍! സ്വന്തം തന്തയുടെ ആയുസ്സിന്‍റെ നീളവും വീതിയും നിശ്ചയിക്കുന്ന മക്കളെ! എങ്ങയാടോ തന്നോട് ഗുഡ് ലക്ക് എന്ന്‍ പറയുക?" സ്വന്തം മകന്‍ തന്‍റെ ജീവനെടുക്കുമെന്നു മാത്തച്ചനു തീര്‍ച്ചയായി. രണ്ടാമതൊരാളെ ആ ജോലി ഏല്‍പ്പിച്ച വിമല്‍ അത് സ്വയം ചെയ്യാനും മടിക്കില്ല.മുമ്പിലെ ഭീകരതയോര്‍ത്ത് അയാളുടെ ഉള്ള് വിറച്ചു. "ജയകൃഷ്ണാ നില്‍ക്ക്," അയാള്‍ അപേക്ഷിച്ചു. പുറത്തിറങ്ങിയ ജയകൃഷ്ണന്‍ തിരിഞ്ഞു നിന്നു. "അല്‍പ്പം കൂടി! അല്‍പ്പം കൂടി കഴിഞ്ഞ് പോകാം," ജയകൃഷ്ണന്‍ അകത്തേക്ക് കയറി. നരിമറ്റം മാത്തച്ചന്‍ പോക്കറ്റില്‍ നിന്ന്‍ മൊബൈല്‍ ഫോണ്‍ എടുത്തു. അയാള്‍ ഡയല്‍ ചെയ്തു. "ഹലോ പോലീസ് സ്റ്റേഷനല്ലേ..." അയാള്‍ സംസാരിക്കാന്‍ തുടങ്ങി. "ഞാനാണ് മേയ്ജര്‍ മാത്യു വര്‍ഗ്ഗീസ്! ദിവ്യ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസിലേ സെക്യൂരിറ്റി ഓഫീസര്‍. ..എന്താ? ഇന്‍സ്പെകടര്‍ ഇല്ലേ! ഞാന്‍ നദീതീരത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ...അതെ രോഹിതിന്റെ...ഡീറ്റയില്‍സ് ഞാന്‍ ഇനസ്പെകടറോട് നേരിട്ട് പറയാം...ഒന്ന്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞോ? ഓകേ...ങ്ങ്ഹേ?....അല്ല തനിച്ചല്ല ...ജയകൃഷ്ണനുമുണ്ട്..." അയാള്‍ അത് പറഞ്ഞു മുഴുമികുന്നതിനു മുമ്പ് ജയകൃഷ്ണന്‍ ഫോണ്‍ പിടിച്ചു വാങ്ങി. "താന്‍ എന്നെ കൊലക്ക് കൊടുത്തേ അടങ്ങൂ എന്ന്‍ തോന്നുന്നല്ലോ..." അവന്‍ കുപിതനായി. "പോലീസ് എന്‍റെ പൊറകെ ഒണ്ട്ന്ന്‍

💬 Comments

View all comments