0%

Chapter Title : കോബ്രാഹില്‍സിലെ നിധി 28 [Smitha]

Author : സ്മിത Read All Parts 283

പുഞ്ചിരിച്ചു. "കമോണ്‍!!" അയാള്‍ പറഞ്ഞു. "ആ സാധനം എന്‍റെ നെറ്റീന്ന്‍ മാറ്റ്! മുലകുടി മാറാത്ത പിള്ളേര്‍ക്ക് കളിക്കാനുള്ളതല്ല അത്! ദെന്‍ ടേക് യുവര്‍ സീറ്റ്!" ജയകൃഷ്ണന്‍ പുഞ്ചിരിച്ചില്ല. നിര്‍വ്വികാരമായി അവന്‍ അയാളുടെ മുഖത്തേക്ക് നോക്കി. "എന്‍റെ മിഷന്‍ എന്താണ് എന്ന് തനിക്കറിയോ? അറിഞ്ഞിരുന്നേല്‍ താന്‍ എന്നെ ഇത് പോലെ സ്വാഗതം ചെയ്യുമോ?" അവന്‍ ചോദിച്ചു. "മിഷനോ?" സംഭ്രാന്തിയോടെ അയാള്‍ ചോദിച്ചു. "എന്ത് മിഷന്‍?" "യെസ്!!" അയാളുടെ കണ്ണുകളിലേക്ക് തറച്ചുനോക്കി അവന്‍ പറഞ്ഞു. "ഐം ഓണ്‍ എ മിഷന്‍! എ മിഷന്‍ റ്റു കില്‍ യൂ!!" "ജയകൃഷ്ണാ!!" നരിമറ്റം മാത്തച്ചന്‍ പിമ്പോട്ട് ചുവട് വെച്ചു. "എന്നെ കൊല്ലാനോ? എന്നേത്തിന്? ആര് പറഞ്ഞിട്ട്?" "ഹീ സെന്റ്‌ മീ," ട്രിഗറില്‍ വിരലമര്‍ത്തി ജയകൃഷ്ണന്‍ പറഞ്ഞു. "വിമല്‍!!" ആ പേര് തന്നെയാണ് നരിമറ്റം മാത്തച്ചന്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ജയകൃഷ്ണന്റെ നാവില്‍ നിന്ന്‍ തന്നെ അത് കേട്ടപ്പോള്‍ തന്‍റെ ദേഹം കുഴയുന്നത് പോലെ അയാള്‍ക്ക് തോന്നി. താന്‍ വിറയ്ക്കുന്നത് അയാള്‍ അറിഞ്ഞു. "ജയകൃഷ്ണാ," അയാള്‍ പറയാന്‍ ശ്രമിച്ചു. "അതെന്‍റെ കൈയ്യിലില്ല! ആ മാപ്പ് ഞാന്‍ എടുത്തിട്ടില്ല!" നിസ്സഹായനായി യാചന നിറഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു. ജയകൃഷ്ണന്‍ അയാളെ നോക്കി മന്ദഹസിച്ചു. പിന്നെ ഉച്ചത്തില്‍ ചിരിച്ചു. അതിനു ശേഷം അവന്‍ അയാളുടെ നെറ്റിയില്‍ മുട്ടിച്ചിരുന്ന റിവോള്‍വര്‍ പിന്‍വലിച്ചു. അത് മുമ്പിലെ മേശപ്പുറത്ത് വെച്ചു. വേണ്ടും അയാളെ നോക്കി മന്ദഹസിച്ചു. അവന്‍ വാതില്‍ക്കലേക്ക് തിരിഞ്ഞു. "ഞാന്‍ നിങ്ങളെ കൊല്ലാനൊന്നും വന്നതല്ല," പുറത്തേക്ക് നടന്നുകൊണ്ട് വിമല്‍ പറഞ്ഞു. "ഞാനാരെയും കൊന്നിട്ടുമില്ല. ഞാന്‍ പോകുന്നു,' നരിമറ്റം ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. "ബട്ട് മൈന്‍ഡ്

💬 Comments

View all comments