0%

Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]

Author : സ്മിത Read All Parts 282

...!!" "തന്‍റെ ജ്യേഷ്ഠന്‍റെ മരണത്തിന് പിമ്പിലെ രഹസ്യങ്ങള്‍ തേടി വന്നതാണ് രാഹുല്‍ സാര്‍!" "ജ്യേഷ്ഠന്‍?" അദ്ഭുതംകൊണ്ട് വിവശനായി രാജശേഖര വര്‍മ്മ ചോദിച്ചു. "യെസ്!" ലത്തീഫ് ആവേശത്തോടെ പറഞ്ഞു. "ഫിക്ഷനില്‍ ഒക്കെ മാത്രമേ അത്തരം ഒരാളെ കാണൂ അങ്കിള്‍. അത്ര ഹോണസ്റ്റ്‌! അത്ര കറേജിയസ്! അത്ര ഫെയിഥ്ഫുള്‍! അത്ര ലവബിള്‍...അങ്കിളിന്‍റെ ലഫ്റ്റനന്‍റ്റ്! ദിവ്യയുടെ രോഹിത് അങ്കിള്‍!" "ഈശ്വരാ...!" തന്‍റെ ഹൃദയത്തിലൂടെ ഒരു മിന്നല്‍ പായുന്നത് അദ്ദേഹമറിഞ്ഞു. താങ്ങാനാവാത്ത ഒരു ഭാരത്തിന്‌ അടിപ്പെട്ടത് പോലെ. രജോഗുണങ്ങള്‍ മാത്രം കാണപ്പെട്ടിരുന്ന രാജശേഖര വര്‍മ്മയുടെ മുഖം ശോകാകുലമാകുന്നതും ക്ഷാത്ര തേജസ് നിറഞ്ഞ കണ്ണുകള്‍ ജലാര്‍ദ്രമാകുന്നതും എല്ലാവരും കണ്ടു. "ഡാഡീ..." ദിവ്യ അദ്ധേഹത്തിന്റെ കയ്യില്‍ പിടിച്ചു. അദ്ദേഹം ആ നില തുടര്‍ന്നു. വികാരഭരിതമായ രംഗം ആളുകള്‍ വീര്‍പ്പടക്കി വീക്ഷിച്ചു. അല്‍പ്പ നിമിഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്‍റെ നില വീണ്ടെടുത്തു. "അങ്ങ് എങ്ങനെയാണ് ഈ രഹസ്യങ്ങള്‍ എല്ലാം അറിഞ്ഞത്?" അദ്ദേഹം രാഹുലിനോട് ചോദിച്ചു. "രോഹിത് രാജവെമ്പാലയുടെ ദംശനമേറ്റാണ് മരിച്ചതെന്നുള്ള ആശയം ഞാന്‍ പൂര്‍ണ്ണമായും നിരാകരിച്ചു..." രാഹുല്‍ പറഞ്ഞു. "രോഹിതിന്‍റെ സ്വഭാവ മഹിമയിലുള്ള വിശ്വാസമാണതിനു കാരണം. അത് കൊലപാതകമാണ് എന്ന ഉറപ്പിന്‍മേലാണ് എന്‍റെ അന്വേഷണം നീങ്ങിയത്..." രാഹുല്‍ എല്ലാവരെയും നോക്കി. "മാപ്പ് മോഷ്ട്ടാക്കള്‍ തന്നെയാണ് കൊലക്ക് പിമ്പിലെന്നു സാര്‍ അനുമാനിച്ചു," ലത്തീഫ് വിവരണമേറ്റെടുത്തു. "അങ്ങനെയെങ്കില്‍ അവരെ രാത്രികളിലും പകലുകളിലുമൊക്കെ കോബ്രാ ഹില്‍സില്‍ കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് സാര്‍ വിശ്വസിച്ചു..." "സാര്‍ ദിവസങ്ങളോളം കോബ്രാഹില്‍സില്‍ ചുറ്റിക്കറങ്ങി.." ദിവ്യ പറഞ്ഞു. "ഒരു ദിവസം സാര്‍ അവരെ കണ്ടെത്തി..." ദിവ്യയില്‍ നിന്ന്‍ വിവരണം സതീഷ്‌ ഏറ്റെടുത്തു. "കോബ്രാഹില്‍സില്‍ രഹസ്യമായി ചുറ്റിക്കറങ്ങുന്ന നരിമറ്റം മാത്തച്ചനേയും വിനോദ് മേനോന്‍ എന്ന വിമല്‍ മാത്തച്ചനേയും...സാര്‍ അവരുടെ വീടുകള്‍ സര്‍ച്ച് ചെയ്തു..." "വിമലിന്റെ വീട്ടില്‍ നിന്ന്‍ സാറിന് ആ മാപ്പുകള്‍ കിട്ടി..." റോസ്‌ലിന്‍ പറഞ്ഞു. "വിമല്‍ മാത്തച്ചനെ മാപ്പ് മോഷ്ടാവായി സംശയിച്ചു. അക്കാരണത്താല്‍ അയാളെ കൊന്നു..." "എന്നിട്ടും എനിക്ക് കാത്തിരിക്കേണ്ടി വന്നു," രാഹുല്‍ പറഞ്ഞു. "ഒരു സാക്ഷി എനിക്ക് വേണ്ടിയിരുന്നു. ശക്തനായ സാക്ഷി. ഈശ്വരന്‍ രണ്ട് പേരെ തന്നു. ജയകൃഷ്ണനേയും ഷേര്‍ലിയേയും," "ബാക്കിയൊക്കെ നടന്നത്," ദിവ്യ പറഞ്ഞു. "ലത്തീഫ് സ്വന്തം

💬 Comments

View all comments