Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]
ജീവന്‍ പണയപ്പെടുത്തി എന്നെ രക്ഷിച്ചതടക്കം!" അവള്‍ അവന്‍റെ തോളില്‍ പിടിച്ചു. "വിമല്‍ മാത്യുവിനെപ്പോലെ ഔ വൃത്തികെട്ടവന് അവസാനിപ്പിക്കാനുള്ളതല്ല ദിവ്യേ നമ്മടെ ലത്തീഫ് ദാദാടെ ജീവന്‍!" പ്രിയങ്ക പറഞ്ഞു. അല്‍പ്പ സമയം അവര്‍ക്കിടയില്‍ നിശബ്ദത പരത്തി. ഒരോരുത്തരായി പിരിഞ്ഞു. അവസാനം രാഹുലും ദിവ്യയും ലത്തീഫും കൂട്ടുകാരും ജയകൃഷ്ണനും ഗായത്രി ദേവിയും രാജശേഖര വര്‍മ്മയും മഹര്‍ഷി ദേവനാരായണനും മാത്രം അവശേഷിച്ചു. ജയകൃഷ്ണന്‍ എല്ലാവരെയും നോക്കി. "ലത്തീഫ് ...എന്നാല്‍ ഞാന്‍ ..." അവന്‍ ലത്തീഫിനെ നോക്കി. പുറത്തേക്ക് നടക്കാന്‍ ഭാവിച്ചു. "നില്‍ക്ക്!" ലത്തീഫിന്റെ കാര്‍ക്കശ്യമുള്ള സ്വരം അവര്‍ കേട്ടു. ജയകൃഷ്ണന്‍ പിടിച്ചുകെട്ടിയത് പോലെ നിന്നു. "നീ ഞങ്ങള്‍ക്ക് ഒത്തിരി നഷ്ടം വരുത്തിയിട്ടുണ്ട്!" കാര്‍ക്കശ്യം വിടാതെ ലത്തീഫ് പറഞ്ഞു. "നീ ഞങ്ങളെ ഒത്തിരി വലച്ചിട്ടുണ്ട്!" ജയകൃഷ്ണന്‍ നിസ്സഹായനായി അവനെ നോക്കി. "നിന്നെ വെറുതെ വിടാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല," ലത്തീഫ് വീണ്ടും പറഞ്ഞു. സംഘാംഗങ്ങള്‍ അമ്പരന്നു. ലത്തീഫ് ദാദാ എന്താണ് ഉദ്ദേശിക്കുന്നത്? "നീ ശിക്ഷയര്‍ഹിക്കുന്നു!" എല്ലാവരും ലത്തീഫിനെ നോക്കി. എന്തും സഹിക്കാന്‍ തയ്യാറാണ് എന്ന ഭാവത്തില്‍ ജയകൃഷ്ണന്‍ ലത്തീഫിനെ നോക്കി. "ശിക്ഷ ഇതാണ്!" എല്ലാവരും കാതുകള്‍ കൂര്‍പ്പിച്ചു. ലത്തീഫിന്‍റെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു. ലത്തീഫ് ജയകൃഷ്ണന്‍റെ നേരെ ഒരു ചുവടുകൂടി അടുത്തു. പിന്നെ അവന്‍റെ കണ്ണുകളിലേക്ക് തറച്ചുനോക്കി. "ഇന്ന് മുതല്‍ കോബ്രാ ഗാങ്ങില്‍ അംഗമാണ് നീ," ആഹ്ലാദഭരിതരായി കൂട്ടുകാര്‍ പരസ്പ്പരം നോക്കി. അവര്‍ ആര്‍പ്പുവിളിച്ചു. അപൂര്‍വ്വമായ പുഞ്ചിരി ലത്തീഫിന്‍റെ മുഖത്ത് വിടര്‍ന്നു. ജയകൃഷ്ണന്റെ മുഖം വിസ്മയത്താല്‍ കുതിര്‍ന്നു. "എന്താ സമ്മതമല്ലേ?" ലത്തീഫിന്‍റെ കൈത്തലം തന്‍റെ തോളില്‍ അമര്‍ന്നിരിക്കുന്നത് ജയകൃഷ്ണന്‍ അറിഞ്ഞു. താന്‍ തളരുന്നത് പോലെ ജയകൃഷ്ണന് തോന്നി. അവന്‍ ലത്തീഫിനെ അമര്‍ത്തിപ്പുണര്‍ന്നു. ലത്തീഫിന്‍റെ കൈകളും അവനെ വലയംചെയ്തു. അണമുറിയാതെ കണ്ണുനീര്‍ ജയകൃഷ്ണന്‍റെ കണ്ണുകളില്‍ നിന്ന്‍ പ്രവഹിച്ചു. "ലത്തീഫ്.... ഞാന്‍..." ആഹ്ലാദത്തിന്‍റെ അസഹനീയത കൂട്ടുകാരുടെ കണ്ണുകളെയും ഈറനണിയിച്ചു. നിമിഷങ്ങള്‍ക്ക് ശേഷം ലത്തീഫും ജയകൃഷ്ണനും ആലിംഗനത്തില്‍ നിന്നകന്നു. ജയകൃഷ്ണന്‍ എല്ലാവരേയും നോക്കി കൈകള്‍ കൂപ്പി. കൂട്ടുകാര്‍ അവനെ പുഞ്ചിരിയോടെ നോക്കി. "ദിവ്യേ...ഞാന്‍..." ദിവ്യ നീട്ടിയ കൈകള്‍ കൂട്ടിപ്പിടിച്ച് കണ്ണുനീരിനിടയില്‍ ജയകൃഷ്ണന്‍ പറയാന്‍ ശ്രമിച്ചു. "നോ ..നോ..." നിറഞ്ഞ മന്ദഹാസത്തോടെ
💬 Comments
View all comments