0%

Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]

Author : സ്മിത Read All Parts 285

ദിവ്യ പറഞ്ഞു. "കൂട്ടുകാര്‍ക്കിടയില്‍ കണ്ണുനീരില്ല. ക്ഷമാപണങ്ങളില്ല. കൂട്ടുകാര്‍ക്കിടയില്‍ സ്നേഹം മാത്രം...ഓക്കേ...?" സുഖദമായ നിശബ്ദത. "ലതീഫേ," രാഹുല്‍ വിളിച്ചു. "ടീമില്‍ അംഗം ആകണം എന്ന്‍ പറഞ്ഞപ്പോള്‍ ജയകൃഷ്ണന്‍ യെസ് എന്ന്‍ പറഞ്ഞില്ല. ശ്രദ്ധിച്ചോ? അതിനു കാരണമുണ്ട്..." കൂട്ടുകാര്‍ മനസ്സിലാകാതെ പരസ്പ്പരം നോക്കി. "ശരിയാ..ജയകൃഷ്ണന്‍ യെസ് എന്ന്‍ പറഞ്ഞില്ലല്ലോ..." ആബിദ് പറഞ്ഞു. എല്ലാവരും ജയകൃഷ്ണനെ നോക്കി. "അതിനു കാരണമുണ്ട്..." രാഹുല്‍ തുടര്‍ന്നു. എല്ലാവരും രാഹുലിനെ നോക്കി. "ഇന്നലെ രാത്രിയാണ്..അര്‍ദ്ധരാത്രി കഴിഞ്ഞാണ് ....ജയകൃഷ്ണന്‍ ഉറങ്ങാതെ കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്....കാരണം തിരക്കിയപ്പോള്‍ ...ഞാന്‍ ...എന്താ പറയുക..." രാഹുല്‍ ഒരു നിമിഷം നിര്‍ത്തി. "എന്താ സാര്‍?" കൂട്ടുകാര്‍ ഒരുമിച്ച് ചോദിച്ചു. "ജയകൃഷ്ണന്‍...ഗുരുജിയോടൊപ്പം ഉജ്ജയിനിയിലേക്ക് പോവുകയാണ്...അവിടെ വേദപഠനത്തിന് ...പിന്നെ സന്ന്യാസത്തിലേക്കും..." അതിരില്ലാത്ത വിസ്മയത്തോടെ എല്ലാവരും ജയകൃഷ്ണനെ നോക്കി. അഭിമാനവും ലജ്ജയും മിശ്രിതമായ ഒരു ഭാവം അവന്‍റെ മുഖത്ത് എല്ലാവരും കണ്ടു. "ഭാഗ്യത്തിനാണ്....ഈശ്വരന്‍ അന്ന്‍ നിങ്ങളുടെ രൂപത്തില്‍ പ്രത്യേകിച്ച് ദിവ്യയുടെ രൂപത്തില്‍ അവിടെ വന്നില്ലായിരുന്നേല്‍ ഞാന്‍..." ജയകൃഷ്ണന്‍ പറഞ്ഞു. "ആദ്യത്തെ ജന്മം ഈശ്വരനെ അറിയാതെ ജീവിച്ചു..." വികാരഭരിതനായി അവന്‍ തുടര്‍ന്നു. "...രണ്ടാം ജന്മമാണിത്‌....അത് ഈശ്വരനുള്ളതാണ്...അതാണ്‌ എന്‍റെ ...എന്‍റെ തീരുമാനം," കൂട്ടുകാരുടെ വിസ്മയം വലുതാവുകയായിരുന്നു. "പന്ത്രണ്ട് വര്‍ഷം കഴിയുമ്പോള്‍ മഹാമൃത്യുന്ജയ യാഗം നടക്കുമ്പോള്‍ ഈ മണ്ഡപത്തില്‍ ആരറിഞ്ഞു അത് നടത്തുന്ന ഗുരുജി ജയകൃഷ്ണന്‍ ആയിരിക്കില്ല എന്ന്?" രാഹുല്‍ പറഞ്ഞു. അഭിമാനം നിലാവ് പോലെ നിറഞ്ഞുതുടുത്തു ജയകൃഷ്ണന്‍റെ മുഖത്ത്. ജയകൃഷ്ണന്‍ പിന്നെ പുറത്തേക്ക് പോയി. എല്ലാവരും അവന്‍റെ പോക്ക് നോക്കി നിന്നു. കോബ്രാഹില്‍സിലേ കാറ്റില്‍ അവന്‍റെ മുടിയിഴകള്‍ പാറിയിളകുന്നത് അവര്‍ കണ്ടു. അതിനിടയില്‍ പെട്ടെന്നെന്തോ ഓര്‍മ്മിച്ച് രാഹുല്‍ ചുറ്റുപാടും നോക്കി. "മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..." ഗായത്രി ദേവി രാജശേഖര വര്‍മ്മയോട് പറഞ്ഞു. എല്ലാവരും അവരെ നോക്കി. "ദിവ്യയെക്കുറിച്ച് ആണ്..." "ദിവ്യയെപ്പറ്റിയോ?" അദ്ദേഹം നെറ്റി ചുളിച്ചു. "എന്തെങ്കിലും കുഴപ്പം?" "സ്വന്തം മോളെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം കുഴപ്പം പിടിച്ചതാണെന്നാ വിചാരം?" അവര്‍ പുഞ്ചിരിയോടെ ചോദിച്ചു. "എന്താണെങ്കിലും പറയൂ," അദ്ദേഹം അക്ഷമയോടെ ചോദിച്ചു. ഗായത്രി ദേവി ദിവ്യയെ നോക്കി മന്ദഹസിച്ചു. "എന്താ ഗായത്രി?" "അവള്‍ക്ക് ഒരാളെ ഇഷ്ടമാണ്," "ഇമ്പോസ്സിബിള്‍!" അദ്ദേഹം പെട്ടെന്ന് പറഞ്ഞു. "മോളെ എനിക്ക്

💬 Comments

View all comments