0%

Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]

Author : സ്മിത Read All Parts 286

നന്നായി അറിയാം!" "അല്ല!" മഹര്‍ഷി ദേവനാരായണന്‍ പറഞ്ഞു. "തമ്പുരാട്ടി അത് നിങ്ങളെ അറിയിക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. ഞാനാണ് തടഞ്ഞത്!" സത്യമാണോ?" അദ്ദേഹം ഗായത്രി ദേവിയെ നോക്കി വീണ്ടും ചോദിച്ചു. "എങ്കില്‍ പറയൂ, ആരാണയാള്‍?" "ഊഹിച്ചുനോക്കൂ," ഗായത്രി ദേവി പുഞ്ചിരിച്ചു. "സ്വന്തം കുലത്തിന്‍റെ ഐതിഹ്യവും ചരിത്രവുമൊക്കെ നിശ്ചയമുള്ളയാളല്ലേ? ഇവടെയുണ്ട് ആള്‍..." രാജശേഖര വര്‍മ്മ ഓരോരുത്തരേയും മാറി മാറി നോക്കി. "അങ്കിള്‍ എന്നെ നോക്കുന്നതെന്തിനാ?" അദ്ദേഹത്തിന്‍റെ നോട്ടം തന്നിലെത്തിയപ്പോള്‍ പ്രിയങ്ക പറഞ്ഞു. "ഞാന്‍ ഒരു പെണ്ണാണ്..." നോട്ടം അവസാനം രാഹുലില്‍ എത്തി. അസംഭാവ്യം! ഋഷീശ്വരനാണ്! അദ്ദേഹം അയാളില്‍ നിന്ന്‍ നോട്ടം മാറ്റാന്‍ തുടങ്ങി. പെട്ടെന്ന് തീവ്രമായ ഒരാലോചനക്ക് കീഴ്പ്പെട്ട്‌ അദ്ദേഹം വീണ്ടും രാഹുലിന്‍റെ മുഖത്തേക്ക് നോക്കി. രാഹുല്‍ പുഞ്ചിരിച്ചു. അദ്ദേഹം കൈകള്‍ കൂപ്പി. "ഇത് സത്യമാണോ?" വിസ്മയം നിറഞ്ഞ ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു. രാഹുല്‍ മുമ്പോട്ട്‌ വന്ന് തന്നെകൂപ്പിയ കൈകളെ വിടുവിച്ചു. പിന്നെ അദ്ദേഹം ദിവ്യയെ നോക്കി. അവള്‍ ലജ്ജയോടെ ഗായത്രിദേവിയുടെ പിമ്പിലേക്ക് പോയി അവരുടെ സാരിത്തുമ്പില്‍ പിടിച്ചു. "ഈശ്വരാ...!!" അദ്ദേഹം കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തി നെഞ്ചില്‍ കൈ വെച്ചു. പെട്ടെന്ന് രാഹുല്‍ വീണ്ടും ആകാംക്ഷയോടെ ചുറ്റുപാടുകളിലേക്ക് നോക്കി. "എന്താ സാര്‍?" രാഹുലിന്‍റെ മുഖത്തെ ആകാംക്ഷയും ഗൌരവവും ശ്രദ്ധിച്ച് ലത്തീഫ് ചോദിച്ചു. "ലത്തീഫ് ഷാര്‍മ്മിലി ചേച്ചിയെ കാണുന്നില്ലല്ലോ..." പെട്ടെന്ന് രാജശേഖര വര്‍മ്മയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. "ഇന്‍സ്പെകടര്‍ അബ്രാഹം ആണല്ലോ," അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ അദ്ധേഹത്തെ ആകാംക്ഷയോടെ നോക്കി. എന്തായിരിക്കാം ഇന്‍സ്പെകടര്‍ക്ക് ഇപ്പോള്‍ പറയുവാനുള്ളത്? അദ്ദേഹം ഫോണ്‍ കാതോട് ചേര്‍ത്തു. "ഈശ്വരാ...!!!" സന്ദേശം സ്വീകരിക്കവേ അദ്ദേഹം പരിഭ്രാന്തനാകുന്നത് എല്ലാവരും കണ്ടു. "എന്താ ഡാഡി?" ദിവ്യ ചോദിച്ചു. "കമോണ്‍!!" അദ്ദേഹം പുറത്തേക്ക് നടന്നു. "രോഹിതിന്‍റെ വീട്ടിലേക്ക്..!! ഷാര്‍മ്മിലി അവിടെ...!!" രോഹിതിന്റെ വീട്ടിലേക്ക് വാഹനങ്ങള്‍ കുതിച്ചു. യാത്രക്കിടയില്‍ അവര്‍ കണ്ടു, പോലീസ് ജീപ്പ് മറിഞ്ഞു കിടക്കുന്നു! രോഹിതിന്റെ വീടിനു മുമ്പില്‍ യൂണിഫോമിട്ട പോലീസുകാര്‍ നില്‍ക്കുന്നത് ദൂരെനിന്നേ അവര്‍ കണ്ടു. കോബ്രാഹില്‍സിലേക്ക് തിരിയുന്ന വഴിയിലൂടെ അവര്‍ വാഹനങ്ങള്‍ ഓടിച്ചു. വീടിന്‍റെ സമീപത്ത് നിര്‍ത്തി, ചാടിയിറങ്ങി മുറ്റത്തേക്ക് കുതിച്ചു. വീടിന്‍റെ മുറ്റത്തേക്ക് ഓടിയെത്തിയ അവര്‍ സ്തംഭിച്ചു നിന്നു.

💬 Comments

View all comments