0%

Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]

Author : സ്മിത Read All Parts 287

യൂണിഫോമിട്ട പോലീസുകാര്‍ക്ക് നടുവില്‍, നിലത്ത് മലര്‍ന്നുകിടക്കുന്ന വിമലിന്‍റെ മൃതദേഹം! വയറിന്‍മേല്‍ ആഴത്തില്‍ തറഞ്ഞുകയറിയ ജന്നല്‍ ഗ്ലാസ്സിന്‍റെ നീണ്ട കഷണം! കണ്ണുകള്‍ പുറത്തേക്ക് തള്ളി, നാവ് വായില്‍ നിന്ന്‍ പുറത്തേക്ക് വന്ന് നിലത്ത് പരന്നൊഴുകിയ രക്തത്തിന് മേല്‍...!! മുഖത്ത് ഏറ്റവും പ്രാകൃതവും ഭീകരവുമായ ഭാവപരിണാമം! "എവിടെ ഇന്‍സ്പെകടര്‍ ഷാര്‍മ്മിലി?" രാജശേഖര വര്‍മ്മ ചോദിച്ചു. ഇന്‍സ്പെകടര്‍ മുറ്റത്ത് നിന്ന്‍ അകത്തേക്ക് കയറി. മിടിക്കുന്ന ഹൃദയത്തോടെ ഓരോരുത്തരും അദ്ധേഹത്തെ പിന്തുടര്‍ന്നു. അകത്ത് രോഹിത്തിന്റെ ബെഡ് റൂമിലെത്തിയപ്പോള്‍ ഇന്‍സ്പെകടര്‍ അബ്രാഹം നിന്നു. പിന്നെ അദ്ദേഹം അകത്തേക്ക് വിരല്‍ ചൂണ്ടി. കോബ്രാഹില്‍സിലേക്ക് തുറക്കുന്ന വലിയ ജാലകമുള്ള ആ കിടപ്പ് മുറിയിലേ കിടക്കയില്‍ കണ്ണുകളടച്ച് കിടക്കുന്ന ഷാര്‍മ്മിലി. ഭിത്തിയില്‍ തൂങ്ങിക്കിടന്ന രോഹിതിന്‍റെ ഫോട്ടോ മാറോട് ചേര്‍ത്ത് അവള്‍ കിടക്കുന്നു. "..ചേച്ചീ..." രാഹുല്‍ വിളിച്ചു. "ഷീയീസ് നോ മോര്‍...!" ഇന്‍സ്പെകടര്‍ അബ്രാഹാമിന്റെ സ്വരം അവര്‍ കേട്ടു. അപ്പോള്‍ വീടിന്‍റെ ടെറസ്സില്‍ നിന്ന്‍ രണ്ട് വെള്ളരിപ്പ്രാവുകള്‍ കോബ്രാഹില്‍സിന്‍റെ ഏറ്റവും ഉയരമുള്ള ശിഖരം തേടി പറന്നകന്നു.

[അവസാനിച്ചു]

നാഗരാജാവിന്‍റെ ഇരുപത്തിയൊന്‍പത്ത് പ്രദക്ഷിണ വഴികള്‍ പൂര്‍ത്തിയാകുമ്പോള്‍ താഴെപ്പറയുന്നവരെ നന്ദിയോടെ സ്മരിക്കുന്നു: സൈറ്റിന്‍റെ ജീവത്മാക്കളും പരമാത്മാക്കളുമായ ഡോക്ടര്‍ കുട്ടന്‍, ഡോക്റ്റര്‍ പൈലി. അഭിപ്രായങ്ങളുടെ പഴയ ഒരു പേജില്‍ കോബ്രാഹില്‍സ്‌ അയച്ചോട്ടെ എന്ന്‍ അവരോട് അനുവാദം ചോദിച്ചിരുന്നു. സെക്സ് ഒട്ടുമില്ല, സൈറ്റിന്‍റെ പ്രത്യേകതകള്‍ക്ക് വഴങ്ങുന്ന രചനയല്ല എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ധൈര്യമായി അയച്ചോളൂ എന്ന മറുപടിയാണ് സൈറ്റില്‍ നിന്നും ലഭിച്ചത്. ആ പ്രോത്സാഹനത്തിന് പ്രത്യേകമായി വീണ്ടും നന്ദി പറയുന്നു.

ഈ കഥ വായിച്ചവര്‍ക്ക്.

ഈ കഥ വായിച്ച് “like” ബട്ടന്‍ പ്രസ് ചെയ്തവര്‍ക്ക്.

കഥ പ്രസിദ്ധീകരണത്തിന് അയയ്ക്കുമ്പോള്‍ അന്‍പതിനും നൂറിനുമിടയിലാണ് ലൈക്കുകള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എഴുനൂറുവരെ ലൈക്കുകള്‍ ലഭിച്ച അദ്ധ്യായങ്ങളുണ്ട്‌.

ഈ കഥ വായിച്ച് കമന്റ്റ് ചെയ്ത താഴെപ്പറയുന്നവര്‍ക്ക്:

അഖില്‍, അര്‍ജ്ജുന്‍, ആത്മാവ്,അജ്ഞാതവേലായുധന്‍,അസുരന്‍, ആധു[Aadhu], അറക്കളം പീലി, ആശു, അഭിരാമി, അജീഷ്, ആല്‍ബി, അഭിരാം, അശ്വത്, അനു, അശോക്‌, അര്‍ച്ചന, അദ്വൈത്, അനു ആനന്ദ്[സാക്ഷി], അസുരവിത് [വേതാളം], അനൂപ്‌ എസ് എസ്, അജിത്‌, അമ്പു ട്രിവാണ്ട്രം, അലന്‍, അഖില്‍ അക്രൂസ്, അല്ലു, അച്ചു, ആര്‍ ഡി

💬 Comments

View all comments