Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]
മുടിയിഴകള്‍ പാറിയിളകുന്നത് അവര്‍ കണ്ടു. അതിനിടയില്‍ പെട്ടെന്നെന്തോ ഓര്‍മ്മിച്ച് രാഹുല്‍ ചുറ്റുപാടും നോക്കി. "മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..." ഗായത്രി ദേവി രാജശേഖര വര്‍മ്മയോട് പറഞ്ഞു. എല്ലാവരും അവരെ നോക്കി. "ദിവ്യയെക്കുറിച്ച് ആണ്..." "ദിവ്യയെപ്പറ്റിയോ?" അദ്ദേഹം നെറ്റി ചുളിച്ചു. "എന്തെങ്കിലും കുഴപ്പം?" "സ്വന്തം മോളെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം കുഴപ്പം പിടിച്ചതാണെന്നാ വിചാരം?" അവര്‍ പുഞ്ചിരിയോടെ ചോദിച്ചു. "എന്താണെങ്കിലും പറയൂ," അദ്ദേഹം അക്ഷമയോടെ ചോദിച്ചു. ഗായത്രി ദേവി ദിവ്യയെ നോക്കി മന്ദഹസിച്ചു. "എന്താ ഗായത്രി?" "അവള്‍ക്ക് ഒരാളെ ഇഷ്ടമാണ്," "ഇമ്പോസ്സിബിള്‍!" അദ്ദേഹം പെട്ടെന്ന് പറഞ്ഞു. "മോളെ എനിക്ക് നന്നായി അറിയാം!" "അല്ല!" മഹര്‍ഷി ദേവനാരായണന്‍ പറഞ്ഞു. "തമ്പുരാട്ടി അത് നിങ്ങളെ അറിയിക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. ഞാനാണ് തടഞ്ഞത്!" സത്യമാണോ?" അദ്ദേഹം ഗായത്രി ദേവിയെ നോക്കി വീണ്ടും ചോദിച്ചു. "എങ്കില്‍ പറയൂ, ആരാണയാള്‍?" "ഊഹിച്ചുനോക്കൂ," ഗായത്രി ദേവി പുഞ്ചിരിച്ചു. "സ്വന്തം കുലത്തിന്‍റെ ഐതിഹ്യവും ചരിത്രവുമൊക്കെ നിശ്ചയമുള്ളയാളല്ലേ? ഇവടെയുണ്ട് ആള്‍..." രാജശേഖര വര്‍മ്മ ഓരോരുത്തരേയും മാറി മാറി നോക്കി. "അങ്കിള്‍ എന്നെ നോക്കുന്നതെന്തിനാ?" അദ്ദേഹത്തിന്‍റെ നോട്ടം തന്നിലെത്തിയപ്പോള്‍ പ്രിയങ്ക പറഞ്ഞു. "ഞാന്‍ ഒരു പെണ്ണാണ്..." നോട്ടം അവസാനം രാഹുലില്‍ എത്തി. അസംഭാവ്യം! ഋഷീശ്വരനാണ്! അദ്ദേഹം അയാളില്‍ നിന്ന്‍ നോട്ടം മാറ്റാന്‍ തുടങ്ങി. പെട്ടെന്ന് തീവ്രമായ ഒരാലോചനക്ക് കീഴ്പ്പെട്ട് അദ്ദേഹം വീണ്ടും രാഹുലിന്‍റെ മുഖത്തേക്ക് നോക്കി. രാഹുല്‍ പുഞ്ചിരിച്ചു. അദ്ദേഹം കൈകള്‍ കൂപ്പി. "ഇത് സത്യമാണോ?" വിസ്മയം നിറഞ്ഞ ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു. രാഹുല്‍ മുമ്പോട്ട് വന്ന് തന്നെകൂപ്പിയ കൈകളെ വിടുവിച്ചു. പിന്നെ അദ്ദേഹം ദിവ്യയെ നോക്കി. അവള്‍ ലജ്ജയോടെ ഗായത്രിദേവിയുടെ പിമ്പിലേക്ക് പോയി
💬 Comments
View all comments