0%

Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]

Author : സ്മിത Read All Parts 772

അവരുടെ സാരിത്തുമ്പില്‍ പിടിച്ചു. "ഈശ്വരാ...!!" അദ്ദേഹം കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തി നെഞ്ചില്‍ കൈ വെച്ചു. പെട്ടെന്ന് രാഹുല്‍ വീണ്ടും ആകാംക്ഷയോടെ ചുറ്റുപാടുകളിലേക്ക് നോക്കി. "എന്താ സാര്‍?" രാഹുലിന്‍റെ മുഖത്തെ ആകാംക്ഷയും ഗൌരവവും ശ്രദ്ധിച്ച് ലത്തീഫ് ചോദിച്ചു. "ലത്തീഫ് ഷാര്‍മ്മിലി ചേച്ചിയെ കാണുന്നില്ലല്ലോ..." പെട്ടെന്ന് രാജശേഖര വര്‍മ്മയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. "ഇന്‍സ്പെകടര്‍ അബ്രാഹം ആണല്ലോ," അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ അദ്ധേഹത്തെ ആകാംക്ഷയോടെ നോക്കി. എന്തായിരിക്കാം ഇന്‍സ്പെകടര്‍ക്ക് ഇപ്പോള്‍ പറയുവാനുള്ളത്? അദ്ദേഹം ഫോണ്‍ കാതോട് ചേര്‍ത്തു. "ഈശ്വരാ...!!!" സന്ദേശം സ്വീകരിക്കവേ അദ്ദേഹം പരിഭ്രാന്തനാകുന്നത് എല്ലാവരും കണ്ടു. "എന്താ ഡാഡി?" ദിവ്യ ചോദിച്ചു. "കമോണ്‍!!" അദ്ദേഹം പുറത്തേക്ക് നടന്നു. "രോഹിതിന്‍റെ വീട്ടിലേക്ക്..!! ഷാര്‍മ്മിലി അവിടെ...!!" രോഹിതിന്റെ വീട്ടിലേക്ക് വാഹനങ്ങള്‍ കുതിച്ചു. യാത്രക്കിടയില്‍ അവര്‍ കണ്ടു, പോലീസ് ജീപ്പ് മറിഞ്ഞു കിടക്കുന്നു! രോഹിതിന്റെ വീടിനു മുമ്പില്‍ യൂണിഫോമിട്ട പോലീസുകാര്‍ നില്‍ക്കുന്നത് ദൂരെനിന്നേ അവര്‍ കണ്ടു. കോബ്രാഹില്‍സിലേക്ക് തിരിയുന്ന വഴിയിലൂടെ അവര്‍ വാഹനങ്ങള്‍ ഓടിച്ചു. വീടിന്‍റെ സമീപത്ത് നിര്‍ത്തി, ചാടിയിറങ്ങി മുറ്റത്തേക്ക് കുതിച്ചു. വീടിന്‍റെ മുറ്റത്തേക്ക് ഓടിയെത്തിയ അവര്‍ സ്തംഭിച്ചു നിന്നു. യൂണിഫോമിട്ട പോലീസുകാര്‍ക്ക് നടുവില്‍, നിലത്ത് മലര്‍ന്നുകിടക്കുന്ന വിമലിന്‍റെ മൃതദേഹം! വയറിന്‍മേല്‍ ആഴത്തില്‍ തറഞ്ഞുകയറിയ ജന്നല്‍ ഗ്ലാസ്സിന്‍റെ നീണ്ട കഷണം! കണ്ണുകള്‍ പുറത്തേക്ക് തള്ളി, നാവ് വായില്‍ നിന്ന്‍ പുറത്തേക്ക് വന്ന് നിലത്ത് പരന്നൊഴുകിയ രക്തത്തിന് മേല്‍...!! മുഖത്ത് ഏറ്റവും പ്രാകൃതവും ഭീകരവുമായ ഭാവപരിണാമം! "എവിടെ ഇന്‍സ്പെകടര്‍ ഷാര്‍മ്മിലി?" രാജശേഖര വര്‍മ്മ ചോദിച്ചു. ഇന്‍സ്പെകടര്‍ മുറ്റത്ത് നിന്ന്‍ അകത്തേക്ക് കയറി. മിടിക്കുന്ന ഹൃദയത്തോടെ ഓരോരുത്തരും അദ്ധേഹത്തെ പിന്തുടര്‍ന്നു. അകത്ത് രോഹിത്തിന്റെ ബെഡ്

💬 Comments

View all comments