Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]
ഫെല്റ്റ് ഇറ്റ് വാസ് ദ പാര്‍ട്ട് ഓഫ് ദെയര്‍ കളക്റ്റീവ് സൂപ്പര്‍സ്റ്റീഷന്‍?" അവര്‍ എന്തോ പറയാന്‍ ശ്രമിച്ചു. "ഹാഡ് ആസ്റ്റ് ദ സെയിം ക്വസ്റ്റ്യന്‍സ് റ്റു ദേം?" അവര്‍ ഉത്തരം പറഞ്ഞില്ല. "യൂ ഹാഡ്ന്‍റ്റ് ആന്‍ഡ് യൂ കുഡ്ന്‍റ്റ്. യൂ ആര്‍ അഫ്രൈഡ് ഓഫ് ദ ഇന്‍ടോളറന്‍സ് ദ പാര്‍ട്ട് ഓഫ് ദെയര്‍ കള്‍ച്ചര്‍. ആന്‍ഡ് യൂ ആര്‍ എക്സ്പ്ലോയിറ്റിംഗ് ദ ബിഗ് ടോളറന്‍സ് വീ ഹാവ് ഇന്‍ ദിസ് കണ്ട്രി..." അവര്‍ക്ക് തിരിച്ച് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അന്തരീക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ലത്തീഫ് പുഞ്ചിരിച്ചു. "സാര്‍...ദിസ് ഈസ് എ പാര്‍ട്ട് ഓഫ് റെസ്പെക്റ്റിംഗ് ഔര്‍ പാസ്റ്റ്, ഔര്‍ ട്രഡീഷന്‍...ആന്‍ഡ് വീ ഹോണര്‍ ഇറ്റ്..." അവരും പുഞ്ചിരിച്ചു. "യൂ ആര്‍ ഔര്‍ ഗസ്റ്റ് ആന്‍ഡ് ഗസ്റ്റ്സ് ആര്‍ ഗോഡ്സ് ഫോര്‍ അസ്," അവന്‍ പറഞ്ഞു. "ജെന്‍റ്റില്‍ മാന്‍ യുവര്‍ നെയിം ഈസ്?" ഒരാള്‍ ചോദിച്ചു. ക്യാമറകള്‍ അവനെ കേന്ദ്രീകരിച്ചു. "സയ്യദ് അബ്ദുല്‍ ലത്തീഫ്," അവന്‍ പറഞ്ഞു. "മുസ്ലിം??" അവര്‍ അതിശയത്തോടെ ചോദിച്ചു. "യെസ്, ഐ അം," ലത്തീഫ് പുഞ്ചിരിയോടെ പറഞ്ഞു. പെട്ടെന്ന് ടോമിയും അവനോടു ചേര്‍ന്ന്‍ നിന്നു. "ഐ ആം തോംസണ്‍ ആന്‍റണി. ടോമി. ക്രിസ്ത്യന്‍," പിന്നെ അവര്‍ പിന്തിരിഞ്ഞു. "പത്താം നൂറ്റാണ്ട് വരെ തുണിപോലും ഉടുക്കാണ്ട് കാട്ടില്‍ ഗുഹേല്‍ ജീവിച്ചോമ്മാരാ നമ്മളെ കള്‍ച്ചറ് പഠിപ്പിക്കാന്‍ വരുന്നെ!" ടോമിയോടൊപ്പം യജ്ഞമണ്ഡപത്തിന് നേരെ നടക്കവേ ലത്തീഫ് ടോമിയോട് പറഞ്ഞു. യജ്ഞം പരിസമാപ്തിയിലെക്ക് നീങ്ങുകയായിരുന്നു. യജ്ഞകുണ്ഡത്തിന് മുമ്പില്‍ യാഗവസ്ത്രമായ ചുവന്ന പട്ടുടുത്ത് രാഹുല്‍ മന്ത്രങ്ങള്‍ ഉപാസിക്കുന്നു. സമീപത്ത് മഹര്‍ഷി ദേവനാരായണന്‍. അവര്‍ക്ക് പിമ്പില്‍ നിരവധി വൈദികര്‍. കണ്ണുകളടച്ച് ഹവിസ്സ് ആഹുതി ചെയ്യുന്ന രാഹുലിന് അഭിമുഖമായി രാജകുടുംബാംഗങ്ങള്‍ ഇരുന്നു. രാജശേഖര വര്‍മ്മ, ഗായത്രി ദേവി, ദിവ്യ, അവരുടെ ബന്ധുക്കള്‍. അവര്‍ക്ക് തൊട്ടുപിമ്പില്‍ വിമല്‍. അവനോടൊപ്പം മന്ത്രിമാര്‍, കലാകാരന്മാര്‍, ചലച്ചിത്ര താരങ്ങള്‍, വ്യവസായരംഗത്തെ അതികായര്‍, രാജ്യാന്തരപ്രശസ്തരായ എഴുത്തുകാര്‍.... പിന്നെ ഒരു വന്‍ ജനാവലിയും. അതീവ ജാഗ്രതയോടെ ലത്തീഫും സംഘവും രാജശേഖര വര്‍മ്മയുടെ കുടുംബാംഗംങ്ങള്‍ ഇരുന്ന നിരയുടെ സമീപത്ത് നിന്നിരുന്നു.മണ്ഡപത്തിലെ അതി ബഹുലമായ ജനസഞ്ചയതിനിടയില്‍ യൂണിഫോമിട്ട പോലീസുകാര്‍ ജാഗരൂകരായി. നിര്‍ദ്ദേശങ്ങളുമായി ഇന്‍സ്പെകടര്‍ അബ്രാഹം പരിസരങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നു. ലത്തീഫിന്‍റെ സംഘത്തില്‍ ആബിദും ഫെലിക്സും സതീഷും ഉണ്ടായിരുന്നില്ല. മന്ത്രോച്ചാരണങ്ങളും സങ്കീര്‍ത്തനങ്ങളും അതിന്‍റെ ഉച്ചസ്ഥായിയിലെത്തി. ഭക്തി സാന്ദ്രമായ് അന്തരീക്ഷത്തിന്‍റെ പവിത്രത ജനസഞ്ചയത്തെ വളയം ചെയ്തു. അവര്‍ കണ്ണുകളടച്ച് കൈകള്‍ കൂപ്പി യജ്ഞത്തിന്‍റെ അനുഭവം
💬 Comments
View all comments