0%

Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]

Author : സ്മിത Read All Parts 273

നാഗത്താന്‍ മലയില്‍ കാണപ്പെട്ടു...!" രാഹുലിന്‍റെ കണ്ണുകള്‍ ഷാര്‍മ്മിലിയുടെ മുഖത്ത് പതിഞ്ഞു. അവള്‍ വികാര രഹിതയായി തന്നെ ശ്രദ്ധിക്കുന്നത് അയാള്‍ കണ്ടു. "....ഏകദേശം നാല് ദിവസങ്ങള്‍ക്ക് മുമ്പ് മേജര്‍ മാത്യു വര്‍ഗ്ഗീസ് എന്ന ദിവ്യ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസിലേ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ രോഹിതിന്‍റെ വീട്ടില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടു..." രാഹുലിന്‍റെ കണ്ണുകള്‍ വിമലിനെ തേടി. അവന്‍ അയാളെ നോക്കി പുഞ്ചിരിച്ചു. "ദുരന്തങ്ങളുടെ പട്ടിക തീര്‍ന്നില്ല..." രാഹുല്‍ തുടര്‍ന്നു. 'സൂര്യവംശത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയായ ദിവ്യാ വര്‍മ്മ രാജകുമാരിയുടെ നേര്‍ക്ക് പലതവണ വധശ്രമമുണ്ടായി. ഭക്ഷ്യ വിഷം മുതല്‍ ബോബ് പ്ലാന്‍റ്റിംഗ് വരെ..." രാഹുല്‍ ലത്തീഫിനെ നോക്കി. ലത്തീഫിന്‍റെ സമീപം ജാഗ്രതയോടെ പരിസരവീക്ഷണം നടത്തുന്ന കൂട്ടുകാരെയും. "..ഞാന്‍ ..." സദസ്സിനെ ആകമാനം വീക്ഷിച്ച് രാഹുല്‍ തുടര്‍ന്നു. "...ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഒരു പുതിയ കഥ അവതരിപ്പിക്കാന്‍ പോകുന്നു..." സദസ്സിന്‍റെ, രാജകുടുംബാംഗങ്ങളുടെയും ആകാംക്ഷയേറുന്നത് രാഹുല്‍ കണ്ടു. "തികച്ചും അവിശ്വസനീയമായ കഥ! തികച്ചും വിചിത്രമായ കഥ! എ സ്ട്രേഞ്ച്, റേയര്‍ ആന്‍ഡ്‌ അണ്‍ബിലീവബ്ളി ഡാര്‍ക്ക് സ്റ്റോറി...!!" ദൃഡസ്വരത്തില്‍ രാഹുലിന്‍റെ ശബ്ദം ഒഴുകി. രാജശേഖര വര്‍മ്മയും ഗായത്രി ദേവിയും രാജ ബന്ധുക്കളും സദസ്സും ആകാംക്ഷയോടെ അയാളുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. രാഹുല്‍ ഷാര്‍മ്മിലിയെ നോക്കി. "രോഹിത് സര്‍പ്പദംശനമേറ്റല്ല മരിച്ചത്!" നിശബ്ദതയിലേക്ക് രാഹുലിന്‍റെ വാക്കുകള്‍ സ്ഫോടനമായി കടന്നു വന്നു. രാജശേഖര വര്‍മ്മ സംഭീതമായ ഭാവത്തോടെ രാഹുലിനെ നോക്കി. സദസ്സും. "...അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു! നഷ്ടപ്പെട്ട മാപ്പുകള്‍ മോഷ്ടിച്ചത് അദ്ദേഹമല്ല! അവയെ സംരക്ഷിക്കുവാനുള്ള ശ്രമത്തില്‍ അദ്ദേഹം അരുംകൊല ചെയ്യപ്പെടുകയായിരുന്നു! " രാജശേഖര വര്‍മ്മ സ്തംഭിച്ചു പോയി. അദ്ദേഹം അവിശ്വസനീയതയോടെ രാഹുലിനെ നോക്കി. തകര്‍ന്ന മനസ്സോടെ തന്‍റെ സമീപത്തിരിക്കുന്ന ഗായത്രി ദേവിയെയും അദ്ദേഹം നോക്കി. ദിവ്യയെ നോക്കുമ്പോള്‍ അവള്‍ കണ്ണുനീര്‍ നിയന്ത്രിക്കാന്‍ പാടുപെടുകയാണ്! "മേജര്‍ മാത്യു വര്‍ഗ്ഗീസ് ആത്മഹത്യ ചെയ്തതല്ല!" രാഹുല്‍ തുടര്‍ന്നു. "അയാളും കൊല്ലപ്പെടുകയായിരുന്നു! ഇത് രണ്ടും ചെയ്തത് ഒരാളാണ്! അയാള്‍ ഇവിടെ ഇപ്പോള്‍ ഉപസ്ഥിതനാണ്!" ആളുകള്‍ അദ്ഭുതസ്തബ്ധരായി. ഇന്‍സ്പെകടര്‍ അബ്രാഹാമിന്‍റെ മുഖത്ത് ചുളിവുകള്‍ വീണു. അദ്ദേഹം ഏതാനും കോണ്‍സ്റ്റബിള്‍മാരുടെ അകമ്പടിയോടെ യജ്ഞകുണ്ഡത്തിനടുത്തേക്ക് വന്നു. "ഈ രണ്ടു കൊലപാതകങ്ങള്‍ മാത്രമല്ല, ദിവ്യാ രാജകുമാരിയെ പലത്തവണ വധിക്കാന്‍ ശ്രമിച്ചത്, പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്ന ഒന്ന്‍ രണ്ട് മറ്റു കൊലപാതകങ്ങള്‍, കൊലപാതക ശ്രമങ്ങള്‍...ഇതിന്‍റെയൊക്കെ പിമ്പിലും അയാളാണ്...!!" സദസ്സ് ഭയസംഭീതരായി ചുറ്റും നോക്കി. അവര്‍ക്കിടയില്‍ ആരവമുയര്‍ന്നു. "അയാള്‍ നിയമത്തിന് കീഴടങ്ങണം!" രാഹുല്‍ തുടര്‍ന്നു. "...വ്യക്തമായ, അനിഷേധ്യമായ തെളിവുകളുടെയും സാക്ഷികളുടെയും

💬 Comments

View all comments