Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]
രാഹുല്‍ ഷാര്‍മ്മിലിയെ നോക്കി. "രോഹിത് സര്‍പ്പദംശനമേറ്റല്ല മരിച്ചത്!" നിശബ്ദതയിലേക്ക് രാഹുലിന്‍റെ വാക്കുകള്‍ സ്ഫോടനമായി കടന്നു വന്നു. രാജശേഖര വര്‍മ്മ സംഭീതമായ ഭാവത്തോടെ രാഹുലിനെ നോക്കി. സദസ്സും. "...അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു! നഷ്ടപ്പെട്ട മാപ്പുകള്‍ മോഷ്ടിച്ചത് അദ്ദേഹമല്ല! അവയെ സംരക്ഷിക്കുവാനുള്ള ശ്രമത്തില്‍ അദ്ദേഹം അരുംകൊല ചെയ്യപ്പെടുകയായിരുന്നു! " രാജശേഖര വര്‍മ്മ സ്തംഭിച്ചു പോയി. അദ്ദേഹം അവിശ്വസനീയതയോടെ രാഹുലിനെ നോക്കി. തകര്‍ന്ന മനസ്സോടെ തന്‍റെ സമീപത്തിരിക്കുന്ന ഗായത്രി ദേവിയെയും അദ്ദേഹം നോക്കി. ദിവ്യയെ നോക്കുമ്പോള്‍ അവള്‍ കണ്ണുനീര്‍ നിയന്ത്രിക്കാന്‍ പാടുപെടുകയാണ്! "മേജര്‍ മാത്യു വര്‍ഗ്ഗീസ് ആത്മഹത്യ ചെയ്തതല്ല!" രാഹുല്‍ തുടര്‍ന്നു. "അയാളും കൊല്ലപ്പെടുകയായിരുന്നു! ഇത് രണ്ടും ചെയ്തത് ഒരാളാണ്! അയാള്‍ ഇവിടെ ഇപ്പോള്‍ ഉപസ്ഥിതനാണ്!" ആളുകള്‍ അദ്ഭുതസ്തബ്ധരായി. ഇന്‍സ്പെകടര്‍ അബ്രാഹാമിന്‍റെ മുഖത്ത് ചുളിവുകള്‍ വീണു. അദ്ദേഹം ഏതാനും കോണ്‍സ്റ്റബിള്‍മാരുടെ അകമ്പടിയോടെ യജ്ഞകുണ്ഡത്തിനടുത്തേക്ക് വന്നു. "ഈ രണ്ടു കൊലപാതകങ്ങള്‍ മാത്രമല്ല, ദിവ്യാ രാജകുമാരിയെ പലത്തവണ വധിക്കാന്‍ ശ്രമിച്ചത്, പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്ന ഒന്ന്‍ രണ്ട് മറ്റു കൊലപാതകങ്ങള്‍, കൊലപാതക ശ്രമങ്ങള്‍...ഇതിന്‍റെയൊക്കെ പിമ്പിലും അയാളാണ്...!!" സദസ്സ് ഭയസംഭീതരായി ചുറ്റും നോക്കി. അവര്‍ക്കിടയില്‍ ആരവമുയര്‍ന്നു. "അയാള്‍ നിയമത്തിന് കീഴടങ്ങണം!" രാഹുല്‍ തുടര്‍ന്നു. "...വ്യക്തമായ, അനിഷേധ്യമായ തെളിവുകളുടെയും സാക്ഷികളുടെയും പിന്ബലത്തിലാണ് ഞാന്‍ സംസാരിക്കുന്നത്! വിത്ത് പ്രിസൈസ് എവിഡെന്‍സ് ആന്‍ഡ് എന്‍ടാങ്ക്ലിംഗ് പ്രൂഫ്സ്.." രാഹുല്‍ ജനക്കൂട്ടത്തെ ആകെയൊന്ന് നോക്കി. അവര്‍ നിശ്ചലരാണ്. സംഭവങ്ങളുടെ പുതിയ വേഷപ്പകര്‍ച്ച അവരെ അമ്പരപ്പിച്ചു. "ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു, അയാള്‍ നിയമത്തിന് കീഴടങ്ങുക!" ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കാന്‍ തുടങ്ങി. അവര്‍ക്കിടയില്‍ നിന്ന്‍ പതിയെ മര്‍മ്മരവും ആരവവും വീണ്ടുമുയര്‍ന്നു. "ശരി...!" സദസ്സ് വീണ്ടും രാഹുലിന്‍റെ ശബ്ദം കേട്ടു. "...എങ്കില്‍..എങ്കില്‍ ഞാന്‍ ചില സാക്ഷികളെ ഇവിടെ ഹാജരാക്കുവാന്‍ പോവുകയാണ്!" അയാള്‍ ലൈബ്രറിയിലേക്കുള്ള പ്രവേശനകവാടത്തിലേക്ക് നോക്കി. "സതീഷ്! ഫെലിക്സ്! ആന്‍ഡ് ആബിദ്..." അയാള്‍ വിളിച്ചുപറഞ്ഞു. "ബ്രിംഗ് ദേം ഹിയര്‍!!" എല്ലാ കണ്ണുകളും ലൈബ്രറിയുടെ കവാടത്തിലേക്ക് നീണ്ടു. രാജശേഖര വര്‍മ്മയുടെയും ഗായത്രിദേവിയുടെയും ബന്ധുക്കളുടെയും സദസ്സിന്‍റെയും ആകാംക്ഷയിരട്ടിച്ചു. "എന്താണ് സംഭവിക്കാന്‍ പോകുന്നത്? പെട്ടെന്ന് എല്ലാവരുടെയും കണ്ണുകള്‍ അദ്ഭുതം കൊണ്ടു വിടര്‍ന്നു. തുറന്ന്‍ വരുന്ന വാതിലിലൂടെ പുറത്തേക്ക് വരുന്ന ജയകൃഷ്ണന്‍! അവന്‍റെ പിമ്പില്‍
💬 Comments
View all comments