Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]
ഒരു യുവതി! അവരോടൊപ്പം ഫെലിക്സും ആബിദും സതീഷും! ലത്തീഫിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് സംഘാംഗങ്ങള്‍ തയ്യാറെടുത്തു. "ജയകൃഷ്ണന്‍!" രാജശേഖര വര്‍മ്മ അദ്ഭുതപ്പെട്ടു. "ഷേര്‍ലി..! അവളെങ്ങനെ?" "ഇന്‍സ്പെകടര്‍...!" തന്റെ സമീപത്തേക്ക് വരുന്ന ഇന്‍സ്പെകടര്‍ അബ്രാഹാമിനോട് ജയകൃഷ്ണനേയും ഷേര്‍ലിയേയും ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. "ഇവരാണ് സാക്ഷികള്‍! ഇവര്‍ കുട്ടവാളികളല്ല! വെറും സാക്ഷികള്‍ മാത്രമാണ്!" ജനക്കൂട്ടത്തിന്റെ കണ്ണുകളോടൊപ്പം ക്യാമറകളും ജയകൃഷ്ണനിലും ഷേര്‍ലിയിലും കേന്ദ്രീകരിച്ചു. രാഹുല്‍ വിമലിനെ നോക്കി. തൊട്ടുമുമ്പില്‍ സ്ഫോടനത്തിന് തയ്യാറെടുക്കുന്ന ഒരഗ്നിപര്‍വ്വതം കണ്ടിട്ടെന്നപോലെ അയാളുടെ മുഖം ഭയാക്രാന്തമായത് രാഹുല്‍ കണ്ടു. സതീഷും ഫെലിക്സും ആബിദുമൊഴികെയുള്ളവര്‍ രാജശേഖര വര്‍മ്മയുടെയും ഗായത്രിദേവിയുടേയും ദിവ്യയുടെയും വിമലിന്‍റെയും സമീപത്ത് അണിനിരന്നു. "പെട്ടെന്ന് വിമല്‍ ചാടിയെഴുന്നേറ്റു. "യൂ ബാസ്റ്റാഡ്!!" അവന്‍ ജയകൃഷ്ണന്‍റെ നേരെ കുതിച്ചു. "യൂ ചീറ്റ്...!!" വിനോദ് നില്‍ക്കൂ..!" രാജശേഖര വര്‍മ്മ എഴുന്നേറ്റു. "നമ്മള്‍ അവനെ ഒന്നും ചെയ്യണ്ട! നിയമം അതിന്‍റെ കാര്യങ്ങള്‍ ചെയ്യട്ടെ!" പെട്ടെന്ന് വിമല്‍ കുനിഞ്ഞു. പാന്‍റ്സ് ഉയര്‍ത്തി സോക്സിനകത്ത് ഒളിപ്പിച്ചിരുന്ന ഒരു റിവോള്‍വര്‍ എടുത്തു. ലത്തീഫിനോ മറ്റാര്‍ക്കോ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അയാള്‍ ദിവ്യയുടെ കയ്യില്‍ പിടിച്ച് റിവോള്‍വര്‍ അവളുടെ നെറ്റിയില്‍ മുട്ടിച്ചു. "ഗെറ്റപ്പ്...! അയാള്‍ ഭ്രാന്തമായ വേഗത്തില്‍ ചുറ്റുപാടും നോക്കി പിന്നെ ദിവ്യ യുടെ കണ്ണുകളില്‍ നോക്കി അലറി. "ഗെറ്റപ്പ്...! യൂ ബ്ലഡി ഹോര്‍...!!" തന്‍റെ തലച്ചോറില്‍ തീയാളുന്നത് ലത്തീഫ് അറിഞ്ഞു. കൂട്ടുകാരും പരിഭ്രമത്തിന് അധീനരായതും അവന്‍ കണ്ടു. ആ നീക്കം ഇന്‍സ്പെകടര്‍ അബ്രാഹാമിനെയും കുഴക്കി. ആളുകള്‍ ആശ്ചര്യ സംഭീതരായി. എന്നാല്‍ രാഹുല്‍ മാത്രം അക്ഷോഭ്യനായി നിന്നു. "വിനോദ്...!!" രാജശേഖര വര്‍മ്മയും ഗായത്രിദേവിയും ഞെട്ടിത്തരിച്ച. "എന്തായിത്...??" അദ്ദേഹം ഭയഭീതനായി ചോദിച്ചു. "ആരും അടുക്കരുത്...!" ദിവ്യയെ തോക്കിന്‍ മുനയില്‍ നടത്തിക്കൊണ്ട് അയാള്‍ വീണ്ടും അലറി. പിന്നെ അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. "അടുത്താല്‍...!!!" ചിരിക്കിടയില്‍ അയാള്‍ തുടര്‍ന്നു. "....അടുത്താല്‍ ഇവളുടെ റോയല്‍ ബ്രെയിന്‍ നിലത്ത് വീഴും! ഒരു കൊടിച്ചിപ്പട്ടിക്കും തിന്നാന്‍ പറ്റാത്ത രീതിയില്‍ ഞെരിച്ചുടയ്ക്കും ഞാന്‍ ഇവളുടെ തലമണ്ട!!" ആസ്തപ്രജ്ഞരായ ആളുകളുടെ ഇടയിലൂടെ വിമല്‍ ദിവ്യയെ പുറത്തേക്ക് നടത്തി. "ഈശ്വരാ...! എന്‍റെ മോള്‍..!!" ഗായത്രിദേവി വിലപിച്ചു.അവര്‍ കസേരയില്‍ തളര്‍ന്നിരുന്നു. "എടാ ഇന്‍സ്പെകടര്‍ സാറേ," ഇന്‍സ്പെകടര്‍ അബ്രാഹാമിനെ
💬 Comments
View all comments