0%

Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]

Author : സ്മിത Read All Parts 277

നോക്കി ചിരി നിര്‍ത്താതെ വിമല്‍ പറഞ്ഞു. "ഡോണ്ട് ബീ ഓവര്‍ സ്മാര്‍ട്ട്! രണ്ട് പേരെ കൊന്നാലും നീയടക്കമുള്ള സകല കഴുവേറികളെയും ആറ്റംബോംബിട്ട് കൊന്നാലും എനിക്ക് കിട്ടാന്‍ പോകുന്ന തൂക്കുകയറിന്‍റെ എണ്ണം ഒന്നില്‍ കൂടില്ല!!" പിന്നെ അയാള്‍ രാഹുലിനെ നോക്കി. "കള്ള സന്ന്യാസി!!" അയാള്‍ ചിരി നിര്‍ത്തി രാഹുലിന്‍റെ നേരെ നോക്കി ആക്രോശിച്ചു. "ബുദ്ധിമാന്‍! അതി ബുദ്ധിമാന്‍!! നായിന്‍റെ മോനേ... ശരിക്കൊള്ള ബുദ്ധിയെന്നതാന്ന് നെനക്ക് കാണണോ? ഞാന്‍ കാണിച്ചു തരാം. ഇപ്പ കാണിച്ചു തരാം!!" അയാള്‍ ദിവ്യയെ പിടിച്ചുലച്ചു. "ഉം...!" വിമല്‍ വീണ്ടും അലറി. "നടക്കെടീ!! ആരും ...ആരും... അടുക്കരുത്...!!" ലത്തീഫിന്‍റെ ക്ഷമ നശിച്ചു. ദിവ്യ തന്‍റെ കൈത്തണ്ടയില്‍ ബന്ധിച്ച രാഖിചരട് അവന്‍ നെഞ്ചോടു ചേര്‍ത്തു. പിന്നെ വലത് മുഷ്ടി ചുരുട്ടി മുമ്പോട്ട്‌ കുതിച്ചു. ഭയാക്രാന്തനായി വിമല്‍ അവനെ നോക്കി .റിവോള്‍വര്‍ ലത്തീഫിന്‍റെ നേരെ ചൂണ്ടി. "ലത്തീഫ് ദാദാ" ഭയഭീതയായി ദിവ്യ വിളിച്ചു. "വേണ്ട...അടുക്കണ്ട...മൂവ്..മൂവ് ബാക്ക്!!!" ലത്തീഫ് അത് കേട്ടില്ല. മുറിവേറ്റ ഒരു സിംഹത്തിന്‍റെ ക്രൌര്യത്തോടെ വിമലിന്റെ കണ്ണുകളിലേക്ക് നോക്കി അവന്‍ ചുവടുകള്‍ വെച്ചു. അടുത്ത നിമിഷം വിമല്‍ നിറയൊഴിച്ചു. "യാ അല്ലാഹ്...!!" അസഹ്യ വേദനയാല്‍ ലത്തീഫ് അലറി. പക്ഷെ ആ നിമിഷം തന്നെ അവന്‍ വിമലിന്റെ നേരെ ചാടി വീണു. അവന്‍റെ ചവിട്ടേറ്റ് റിവോള്‍വര്‍ തെറിച്ചുപോയി. അടുത്ത സെക്കന്റ്റില്‍ സംഘാംഗങ്ങള്‍ വിമലിനെ വളഞ്ഞു. "നായിന്‍റെ മോനേ!" ഇടത് തോളിലെ മുറിവില്‍ അമര്‍ത്തിപ്പിടിച്ച് ലത്തീഫ് മുരണ്ടു. "കോബ്രാ ഗാങ്ങ് എന്താണെന്നാ നിന്‍റെ വിചാരം?" "എന്‍റെ ലത്തീഫ് ദാദാ...!" ദിവ്യ കരഞ്ഞുകൊണ്ട് ലത്തീഫിനെ ചേര്‍ത്തുപിടിച്ചു. 'പിന്നെ ആള്‍ക്കൂട്ടത്തിലേക്ക് നോക്കി. "ഡോക്ടറങ്കിള്‍..കമോണ്‍!!" മുന്‍ നിരയില്‍ നിന്ന ഒരാളോട് അവള്‍ പറഞ്ഞു. അയാള്‍ ഓടിവന്നു. "വേഗം വാ അങ്കിള്‍!" അവള്‍ അയാളുടെ കൈയില്‍ പിടിച്ചു. യജ്ഞത്തോടനുബന്ധിച്ച് കൊട്ടാരത്തില്‍ ഒരു ആശുപത്രി യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്നു. ഡോക്റ്റര്‍മാരുടെയും നേഴ്സ്മാരുടെയും സേവനങ്ങള്‍ അവിടെ ലഭ്യമായിരുന്നു. "സാര്‍ ചടങ്ങ് തുടരട്ടേ," ദിവ്യയോടും ഡോക്ടറോടുമൊപ്പം കൊട്ടാരത്തിലേക്ക് നടക്കാന്‍ തുടങ്ങിയ ലത്തീഫ് രാഹുലിനോട് പറഞ്ഞു. "ഞാന്‍ ദാ, എത്തി. വിന്‍സെന്റ്! ടെയ്ക്ക് ചാര്‍ജ്!!" അവര്‍ അകത്തേക്ക് പോയി. "യൂ!!" വിന്‍സെന്‍റ്റിന്‍റെ ചെകിടടിച്ചുള്ള അടിയേറ്റു

💬 Comments

View all comments