Chapter Title : കോബ്രാഹില്‍സിലെ നിധി 29 [Smitha]
വിമല്‍ വീണ്ടും നിലം പതിച്ചു. "ലത്തീഫ് ദാദാടെ ദേഹത്ത് തൊട്ട നിന്നെ ഞാന്‍..." ബൂട്ടിട്ട വിന്‍സെന്‍റ്റിന്‍റെ പാദം നിലത്ത് മലര്‍ന്നു വീണ വിമലിന്‍റെ നേരെ ഉയര്‍ന്നു. "ഇന്‍സ്പെകടര്‍!!" രാഹുല്‍ ശബ്ദമുയര്‍ത്തി. "അറെസ്റ്റ് ഹിം! ഹീയീസ് ദ മാന്‍! ദ കള്‍പ്രിറ്റ്! ദ മര്‍ഡറര്‍!!" രാജശേഖര വര്‍മ്മയും ഗായത്രിദേവിയും ഒന്നും മനസ്സിലാകാതെ പരസ്പ്പരം നോക്കി. സദസ്സും. "തമ്പുരാന്‍!" രാഹുല്‍ രാജശേഖരവര്‍മ്മയുടെ ചകിതമായ ഭാവത്തിലേക്ക് നോക്കി. "അങ്ങ് കരുതുന്നപോലെ ഇവന്‍ വിനോദ് മേനോന്‍ അല്ല! ഇവന്‍ വിമല്‍ ആണ്! മേജര്‍ മാത്യു വര്‍ഗ്ഗീസിന്‍റെയും ലളിതാ മേനോന്‍റെ യും മകന്‍!" അത്യന്തം അപ്രതീക്ഷിതമായ ആ വാര്‍ത്തക്ക് മുമ്പില്‍ അദ്ദേഹവും ഗായത്രിദേവിയും പകച്ചുനിന്നു. അവരുടെ മുഖങ്ങളില്‍ വിവരണാതീതമായ അദ്ഭുതം അയാള്‍ കണ്ടു. "ഇന്‍സ്പെക്ടര്‍," രാഹുല്‍ ഇന്‍സ്പെകടര്‍ അബ്രഹാമിനെ നോക്കി. "ഒരു പത്ത് മിനിറ്റ് വിമലിനെ തമ്പുരാന്‍റെയും തമ്പുരാട്ടിയുടെയും കൂടെ വിടണം," "തനിച്ചോ? സാധ്യമല്ല ഗുരുജി. ഇത്ര കൊടും ക്രിമിനലിനെ..." "സാര്‍ ഭയപ്പെടേണ്ട!" രാഹുല്‍ ചിരിച്ചു. "ലത്തീഫിന്‍റെ കുട്ടികള്‍ തമ്പുരാന്‍റെ കൂടെപ്പൊക്കോളും! ഇനി വിമല്‍ പത്തിയുയര്‍ത്തില്ല. ട്രസ്റ്റ് മീ," ഇന്‍സ്പെകടര്‍ അസന്നിഗ്ധ ഭാവത്തില്‍ രാഹുലിനെ നോക്കി. "ശരി," "താങ്ക്യൂ സാര്‍," രാഹുല്‍ പറഞ്ഞു. പിന്നെ അയാള്‍ വിന്‍സെന്‍റ്റിനെ നോക്കി. "വിന്‍സെന്റ്!" രാഹുല്‍ പറഞ്ഞു. "കാര്യം മനസ്സിലായല്ലോ. പത്ത് മിനിറ്റ്. ഇവനെ തമ്പുരാന്‍റെ മുമ്പില്‍ വെച്ച് കഥ പറയിപ്പിക്കുക. ജയകൃഷ്ണനും വരും. എന്നിട്ട് വേഗം തിരികെ വരിക. തമ്പുരാട്ടി..." അയാള്‍ ഗായത്രിദേവിയേയും നോക്കി. "പിന്നെന്താ സാര്‍," വിന്‍സെന്റ് വിമലിനെ കോളറില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. "ഇവനെക്കൊണ്ട് കാര്യങ്ങള്‍ തത്ത പറയുന്ന പോലെയല്ല തുഞ്ചന്‍റെ തത്ത പറയിക്കുന്ന പോലെ ഞങ്ങള്‍ പറയിക്കില്ലേ? നടക്കെടാ..." സംഘാംഗങ്ങള്‍ക്ക് നടുവില്‍, ജയകൃഷ്ണനോടൊപ്പം, രാജശേഖര വര്‍മ്മയും ഗായത്രി ദേവിയോടോപ്പവും വിമല്‍ അകത്തേക്ക് നടന്നു. അവര്‍ അകത്ത് കയറി. ടോമി വാതിലുകളും ജനലുകളുമടച്ചു. "വിമല്‍ മാത്യു," വിന്‍സെന്റ് പറഞ്ഞു. "യജ്ഞം ആത്മീയമായി അവസാനിച്ചു എന്നേയുള്ളൂ. നിന്നെക്കൊണ്ട് സത്യം പറയിക്കാന്‍, വേണ്ടി വന്നാല്‍, മനുഷ്യ ബലിയില്‍ പ്രസാദിക്കുന്ന ദൈവങ്ങള്‍ക്ക് വേണ്ടി നിന്‍റെ വൃത്തികെട്ട ശരീരം യജ്ഞകുണ്ഡത്തില്‍ത്തന്നെ ഗുരുജി രാഹുല്‍ സാര്‍ ആഹുതി ചെയ്യും...അതുകൊണ്ട്..." വിന്‍സെന്റ് വിമലിന്റെ നേരെ അല്‍പ്പം
💬 Comments
View all comments