Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]
പന്ത്രണ്ടാമത്തെ വര്‍ഷമാണ്," രാജശേഖരവര്‍മ്മ പറഞ്ഞു. "അങ്ങ് തന്നെ ഇപ്രാവശ്യവും യാഗത്തിന് കാര്‍മ്മികനാവനം." അദ്ധേഹത്തിന്‍റെ മുഖത്ത് പലവിധ സന്ദേഹങ്ങളും വിയോജിപ്പുകളും നിറയുന്നത് വര്‍മ്മ കണ്ടു. മഹര്‍ഷി ദേവനാരായണന്‍റെ മുഖത്ത് ചുളിവുകള്‍ വീണു. അദ്ധേഹത്തിന്‍റെ മുഖത്ത് പലവിധ സന്ദേഹങ്ങളും വിയോജിപ്പുകളും നിറയുന്നത് വര്‍മ്മ കണ്ടു. അദ്ധേഹം ജാലകത്തിലൂടെ, ആകാശത്ത് ഉയര്‍ന്ന് നില്‍ക്കുന്ന മഹാകാളെശ്വര ക്ഷേത്രത്തിന്‍റെ ഗോപുരത്തിന്‍റെ ചുറ്റും പറക്കുന്ന പ്രാവുകളെ നോക്കി. ദാര്‍ശനികനും ഋഷിയുമായിരുന്ന ഭര്‍തൃഹരിയുടെ ആശ്രമത്തിനടുത്ത് ആഖണ്ഡജ്യോതി ആശ്രമം എന്ന്‍ പേരിട്ടിരിക്കുന്ന ആ തപോവനത്തില്‍ മഹര്‍ഷി ദേവനാരായണന്‍ എന്ന സാത്വിക ഗുരുവിന്‍റെ പര്‍ണ്ണശാലയില്‍, അദ്ധേഹത്തിന്‍റെ ലൈബ്രറിയില്‍ അഭിമുഖമായി ഇരിക്കുമ്പോള്‍, രാജശേഖരവര്‍മ്മ ഉത്തരത്തിന് കാതോര്‍ത്തു. "ഈ പന്തണ്ട് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ പ്രധാന സംഭവങ്ങള്‍ പറയു," "സംഭവങ്ങള്‍ എല്ലാം കഴിഞ്ഞ വര്‍ഷം മുതല്‍ക്കാണ്," രാജശേഖരവര്‍മ്മ പറഞ്ഞു. "തലമുറകളായി രഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന, നാഗത്താന്‍ മലയിലെ നിധിയെക്കുറിച്ചുള്ള മാപ്പുകള്‍ കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയില്‍ നിന്ന്‍ മോഷ്ട്ടിക്കപ്പെട്ടു. അതീവ രഹസ്യമായി സൂക്ഷിക്കപ്പെട്ടതായിരുന്നു ആ രണ്ടു മാപ്പുകളും. വിശ്വസ്തനെന്ന് ഞാന്‍ കരുതിയിരുന്ന എന്‍റെ എസ്റ്റേറ്റ് കാര്യങ്ങളുടെ ജനറല്‍ മാനേജര്‍ രോഹിത് നാഗത്താന്‍ മലയില്‍ കൊല്ലപ്പെട്ടു. അയാളുടെ വസ്ത്രത്തില്‍ നിന്ന്‍ മാപ്പുകളിലൊരെണ്ണം കണ്ടെടുക്കപ്പെട്ടു. അയാള്‍ എന്നെ ചതിക്കയായിരുന്നു." മഹര്‍ഷി വിവരണം ശ്രദ്ധയോടെ കേട്ടു. രാജശേഖരവര്‍മ്മയുടെ ചിന്തകള്‍ മറ്റൊരു വഴിക്ക് തിരയുന്നത് അദ്ദേഹം കണ്ടു. "പിന്നെ?" "പിന്നെ--" അദ്ധേഹത്തിന്‍റെ വാക്കുകളില്‍ ഇതുവരെ കാണാത്ത ഭയവും വിഷാദവും മഹര്‍ഷി ശ്രദ്ധച്ചു. "പിന്നെ ദിവ്യക്ക് നാലഞ്ച് പ്രാവശ്യം ദുരൂഹമായ സാഹചര്യങ്ങളില്‍ ആക്സിഡന്‍റ്റ് ഉണ്ടായി. ഭക്ഷണത്തില്‍ വിഷം ചെന്നാണ് ഒരു തവണ. മറ്റൊരു തവണ കൂട്ടുകാരോടൊപ്പം പിക്നിക്കിനു പോയപ്പോള്‍ ബോട്ടിന് തകരാറ് പറ്റി. വെള്ളത്തില്‍ വീണു. അപ്പോഴൊക്കെ കൂട്ടുകാരാണ് അവളെ രക്ഷപ്പെടുത്തിയത്. ഇപ്പോഴും കൂട്ടുകാരാണ് അവളുടെ രക്ഷാകര്‍തൃത്തം ഏറ്റെടുത്തിരിക്കുന്നത്." മഹര്‍ഷിയുടെ മുഖം ഗൌരവപൂര്‍ണ്ണമായി. "പിന്നെ ബ്രഹ്മഹത്യയുടെ ശാപം... നാളെ ദിവ്യക്ക് പതിനെട്ട് വയസ്സ് തുടങ്ങുകയാണ്. പഴയ ശാപമനുസരിച്ച് ...!" മഹര്‍ഷി ദേവനാരായണന്‍ രാജശേഖരവര്‍മ്മയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു. സൂര്യവംശത്തിലെ ചരിത്ര സംഭവങ്ങള്‍ അദ്ധേഹത്തിന് മനപാഠമാണ്. മാത്രമല്ല പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജശേഖരവര്‍മ്മയുടെ കൊട്ടാരത്തില്‍ വെച്ചുനടന്ന മഹാമൃത്യുഞ്ജയഹോമത്തിന്‍റെ മുഖ്യവൈദികനും അദ്ധേഹമായിരുന്നു. "ഗുരുജീ വൈകാതെ തന്നെ ആ യാഗം നടക്കണം." "നടക്കണം, പക്ഷെ," ഒരു തരാം അസ്വസ്ഥത മഹര്‍ഷിയുടെ മുഖത്ത് തെളിഞ്ഞു. അത് രാജശേഖരവര്‍മ്മയെ കുഴക്കി. എന്താണ് കുഴപ്പം? എന്ത് പ്രതിബന്ധമാണ് അദ്ധേഹം തന്‍റെ ജ്ഞാനദൃഷ്ട്ടിയില്‍ കാണുന്നത്? "ഗുരുജീ, എന്തെങ്കിലും തടസ്സം?" മഹര്‍ഷി അദ്ധേഹത്തിന്‍റെ മുഖത്തേക്ക് സംശയത്തോടെ നോക്കി. അദ്ദേഹം ഉത്തരം പറയാന്‍ വിഷമിക്കുന്നത്
💬 Comments
View all comments