0%

Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]

Author : സ്മിത Read All Parts 175

രാജശേഖരവര്‍മ്മ കണ്ടു. "യാഗം വിധിപോലെ നടക്കണം," മഹര്‍ഷി പറഞ്ഞു. "വൈദിക വിധിയില്‍ പിഴവ് പറ്റാത്തവനായിരിക്കണം പുരോഹിതന്‍. തപോബലത്താല്‍ ആത്മജ്ഞാനവും ഉഗ്രബ്രഹ്മചര്യവും ജിതെന്ദ്രിയത്വവും സിദ്ധിച്ചവനാകണം വൈദികന്‍. അതാണ്‌ ശാസ്ത്രം. " മഹര്‍ഷിയുടെ വാക്കുകളിലെ ഗൌരവം അദ്ധേഹം ശ്രദ്ധയോടെ കേട്ടു. "കൊട്ടാരത്തില്‍ നടത്തപ്പെട്ടിട്ടുള്ള മഹാമൃത്യുഞ്ജയ യാഗങ്ങളുടെ ചരിത്രം പഠിച്ചാല്‍ കാര്‍മ്മികരായിട്ടുള്ള വൈദികരെല്ലാം ഈ ഗുണങ്ങള്‍ കൊണ്ട് യോഗ്യരായിരുന്നു എന്ന്‍ കാണാം." "ഈ ഗുണങ്ങള്‍ എല്ലാം അങ്ങേക്കും....." "എനിക്കാവും..." രാജശേഖരവര്‍മ്മയെ തുടരാനനുവദിക്കാതെ അദ്ധേഹം പറഞ്ഞു. "നാം നടത്തുന്നത് ഒരു അസാധാരണ യാഗമാണ്‌. ശാസ്ത്രത്തിന്‍റെ കല്‍പ്പനപ്രകാരം മുഖ്യ വൈദികന്‍ ഒന്നില്‍ക്കൂടുതല്‍ മഹാമൃത്യുഞ്ജയഹോമത്തിന് കര്‍മ്മികനായിരികാന്‍ പാടില്ല. യാഗത്തിന് കൂടുതല്‍ ഫല സിദ്ധിയുണ്ടാവുന്നത് കാര്‍മ്മികന്‍ യുവാവായിരിക്കുമ്പോള്‍ ആണ്. രാജകുമാരിയുടെ മേല്‍ പതിച്ചിരിക്കുന്ന ശാപം ഫലിക്കാന്‍ സാധ്യതയുള്ള വര്‍ഷം ഇതായതുകൊണ്ട് ഉഗ്രതപസ്വിയായ ഒരു യുവവൈദികനെയാണ് വേണ്ടത്." "പക്ഷെ..." ആകാംക്ഷ നിറഞ്ഞ സ്വരത്തില്‍ രാജശേഖരവര്‍മ്മ ചോദിച്ചു. "വേദ പരിജ്ഞാനവും വേദാന്ത ജ്ഞാനവും ശാസ്ത്രങ്ങളിലും സ്മൃതികളിലുമുള്ള പാണ്ഡിത്യവും താന്ത്രികാചാരങ്ങളില്‍ അനുഭവപരിജ്ഞാനവുമുള്ള ഒരു യുവഋഷിയെ ഇക്കാലത്ത് കണ്ടുകിട്ടുമോ?" മഹര്‍ഷി ദേവനാരായണന്‍ കണ്ണുകളടച്ചു. അദ്ധേഹത്തിന്‍റെ മുഖം പുഞ്ചിരിയാല്‍ വീണ്ടും പ്രകാശിക്കുന്നത് വര്‍മ്മ കണ്ടു. ധ്യാനതീക്ഷ്ണമായ ചില നിമിഷങ്ങള്‍ കഴിഞ്ഞുപോയി. പിന്നെ കണ്ണുകള്‍ തുറന്ന് അദ്ധേഹം വര്‍മ്മയെ നോക്കി. "ഒരാളുണ്ട്," "ആരാ അത് ഗുരുജീ?" അത്യാഹ്ലാദത്തോടെ അദ്ധേഹം ചോദിച്ചു. "ഒരാള്‍," ജാലകത്തിലൂടെ പ്രാവുകള്‍ വട്ടമിട്ടുപറക്കുന്ന മഹാകാളെശ്വര ക്ഷേത്രത്തിന്‍റെ ഗോപുരത്തിലേക്ക് നോക്കി അദ്ധേഹം പറഞ്ഞു. "നിങ്ങള്‍ പറഞ്ഞ ഗുണങ്ങള്‍ എല്ലാമുള്ള ഒരാള്‍. വേദപരിജ്ഞാനി. വേദാന്ത ജ്ഞാനി. ശാസ്ത്രങ്ങളെയും സ്മൃതികളെയും പ്രാണവായുപോലെ ശ്വസിക്കുന്നവന്‍. താന്ത്രികജ്ഞാനത്തെ ലഹരിയെന്ന പോലെ കര്‍മ്മാധീനമാക്കുന്നവന്‍." മഹര്‍ഷിയുടെ ശബ്ദത്തില്‍ തീജ്ജ്വാലയുടെ പ്രഭ അദ്ധേഹം കണ്ടു. "തീര്‍ന്നില്ല ഗുണങ്ങള്‍," ഉത്സാഹഭരിതമായ ശബ്ദം വീണ്ടും മുഴങ്ങി. "തപോബലത്താല്‍ അന്യന്‍റെ അന്തരാത്മാവിലെ രഹസ്യങ്ങള്‍ വിവേചിക്കുന്നവന്‍. എല്ലാ സ്ത്രീകളെയും മാതൃതുല്യരായി കാണുന്ന കഠിന ബ്രഹ്മചാരി." മഹര്‍ഷി ദേവനാരായണന്‍ വസ്തുതകളെ വലുതാക്കി കാണിക്കാറില്ല. പക്ഷെ ഇത്ര തപോഗുണങ്ങളുള്ളയാള്‍ അപ്രസിദ്ധനായി തുടരുന്നതിന്‍റെ കാരണമെന്ത്? അദ്ധേഹത്തിന് മനസ്സിലായില്ല. "അദ്ധേഹം ഇപ്പോള്‍ എവിടെയുണ്ട് ഗുരുജീ?" "അവന്‍ ഇപ്പോള്‍ ആശ്രമത്തിലില്ല," "അങ്ങയുടെ കൂടെ ഈ ആശ്രമത്തില്‍ തന്നെയാണോ അദ്ധേഹവും?" "അവന് ഈ ആശ്രമം ലോകമാകെയാണ്. അനികേത്. നികേതങ്ങളില്ലാത്തവന്‍. ലോകത്തിലെ ഒരു ഭവനവും സ്വന്തമായി സ്വീകരിക്കാത്തവന്‍. അല്ലെങ്കില്‍ ലോകത്തെ മുഴുവനും സ്വന്തം ഭവനമായി സ്വീകരിച്ചവന്‍. ലോകം മുഴുവനും അവന്‍റെ ആശ്രമമാണ്. ചിലപ്പോള്‍ കൊടും കാടുകളില്‍. ഗുഹാന്തരങ്ങളില്‍. പര്‍വ്വതശിഖരങ്ങളില്‍. നദീതീരങ്ങളില്‍. ചേരിപ്രദേശങ്ങളില്‍ ....എല്ലായിടവും അവന് ആശ്രമമാണ്. ഇപ്പോള്‍ എവിടെയാണാവോ?" മഹര്‍ഷി ദേവനാരായണന്‍ തന്‍റെ സാത്വികശോഭയുള്ള

💬 Comments

View all comments