Chapter Title : കോബ്രാഹില്‍സിലെ നിധി 5 [Smitha]
താന്ത്രികജ്ഞാനത്തെ ലഹരിയെന്ന പോലെ കര്‍മ്മാധീനമാക്കുന്നവന്‍." മഹര്‍ഷിയുടെ ശബ്ദത്തില്‍ തീജ്ജ്വാലയുടെ പ്രഭ അദ്ധേഹം കണ്ടു. "തീര്‍ന്നില്ല ഗുണങ്ങള്‍," ഉത്സാഹഭരിതമായ ശബ്ദം വീണ്ടും മുഴങ്ങി. "തപോബലത്താല്‍ അന്യന്‍റെ അന്തരാത്മാവിലെ രഹസ്യങ്ങള്‍ വിവേചിക്കുന്നവന്‍. എല്ലാ സ്ത്രീകളെയും മാതൃതുല്യരായി കാണുന്ന കഠിന ബ്രഹ്മചാരി." മഹര്‍ഷി ദേവനാരായണന്‍ വസ്തുതകളെ വലുതാക്കി കാണിക്കാറില്ല. പക്ഷെ ഇത്ര തപോഗുണങ്ങളുള്ളയാള്‍ അപ്രസിദ്ധനായി തുടരുന്നതിന്‍റെ കാരണമെന്ത്? അദ്ധേഹത്തിന് മനസ്സിലായില്ല. "അദ്ധേഹം ഇപ്പോള്‍ എവിടെയുണ്ട് ഗുരുജീ?" "അവന്‍ ഇപ്പോള്‍ ആശ്രമത്തിലില്ല," "അങ്ങയുടെ കൂടെ ഈ ആശ്രമത്തില്‍ തന്നെയാണോ അദ്ധേഹവും?" "അവന് ഈ ആശ്രമം ലോകമാകെയാണ്. അനികേത്. നികേതങ്ങളില്ലാത്തവന്‍. ലോകത്തിലെ ഒരു ഭവനവും സ്വന്തമായി സ്വീകരിക്കാത്തവന്‍. അല്ലെങ്കില്‍ ലോകത്തെ മുഴുവനും സ്വന്തം ഭവനമായി സ്വീകരിച്ചവന്‍. ലോകം മുഴുവനും അവന്‍റെ ആശ്രമമാണ്. ചിലപ്പോള്‍ കൊടും കാടുകളില്‍. ഗുഹാന്തരങ്ങളില്‍. പര്‍വ്വതശിഖരങ്ങളില്‍. നദീതീരങ്ങളില്‍. ചേരിപ്രദേശങ്ങളില്‍ ....എല്ലായിടവും അവന് ആശ്രമമാണ്. ഇപ്പോള്‍ എവിടെയാണാവോ?" മഹര്‍ഷി ദേവനാരായണന്‍ തന്‍റെ സാത്വികശോഭയുള്ള കണ്ണുകള്‍ വീണ്ടും അടച്ചു. രാജശേഖര വര്‍മ്മയുടെ സംശയവും ആകാംക്ഷയും നീങ്ങി. ഇത്തവണ മഹാമൃത്യുന്ജയ യാഗം ഏറ്റവും ഫലസിദ്ധിയുള്ളതായിരിക്കുമെന്ന്‍ അദ്ധേഹം ഉറപ്പിച്ചു. യുവ വൈദികനാണ് മുഖ്യ കാര്‍മ്മികത്വത്തിന് ഏറ്റവും അനുയോജ്യം എന്ന്‍ അദ്ധേഹം അറിഞ്ഞിരുന്നു. നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന മഹാമൃത്യുന്ജയ യാഗത്തിന് അപൂര്‍വ്വമായി മാത്രമേ അസാധാരണ തപ സിദ്ധിയുള്ള യുവപുരോഹിതന്‍മാരെ ലഭിച്ചിട്ടുള്ളൂ. "ഒരു പ്രത്യേക തരാം ആണ്," മഹര്‍ഷി പറഞ്ഞു. "ഒരു തരത്തിലുമുള്ള പ്രത്യേക വിശേഷണങ്ങളുടെ പരിധിയില്‍ ഒതുങ്ങില്ല അവന്‍," പുണ്യ നഗരമായ ഉജ്ജയിനിയില്‍, മഹാകാലേശ്വര ക്ഷേത്രത്തിനടുത്തുള്ള തന്‍റെ ആശ്രമത്തില്‍ യോഗിയായ ആ സന്യാസി തന്‍റെ ശിഷ്യ ശ്രേഷ്ഠന്‍റെ ഗുണവര്‍ണ്ണനകള്‍ തുടര്‍ന്നു. "ഇഷ്ടമുള്ളപ്പോള്‍ വരും, ഇഷ്ട്ടമുല്ലപ്പോള്‍ പോകും." ആശ്രമത്തിന് മുമ്പിലുള്ള ഉദ്യാനത്തിലേക്ക് നോക്കി അദ്ദേഹം തുടര്‍ന്നു. "ഒരു മഹര്‍ഷിക്ക് ഹിതമല്ലാത്ത ആഗ്രഹങ്ങള്‍ പാടില്ല എന്ന്‍ എനിക്കറിയാം. എന്നാലും ചിലപ്പോഴൊക്കെ ഞാന്‍ ആഗ്രഹിക്കാറുണ്ട്, അവന്‍ എന്‍റെ മകന്‍ ആയിരുന്നെങ്കില്‍ എന്ന്‍." മഹര്‍ഷി രാജശേഖരവര്‍മ്മയെ നോക്കി. "അവന്‍ ധാരാളം മതി," ഗുരുജി തുടര്‍ന്നു. "അവനെക്കാള്‍ ശ്രേഷ്ഠനായ ഒരു പുരോഹിതനെ ഇത്ര ഗൌരവമേറിയ ചടങ്ങിന് കിട്ടുകയില്ല. അവന്‍ വരട്ടെ. ഞങ്ങള്‍ ഒരുമിച്ച് കൊട്ടാരത്തിലേക്ക് വരാം. ബാക്കി തീരുമാനങ്ങള്‍ പിന്നീട്." "ഗുരുജീ, അദ്ധേഹത്തിന്‍റെ ചിത്രങ്ങള്‍ എന്തെങ്കിലും..ഫോട്ടോയൊ മറ്റോ...?" "അതിനെന്താ?"
💬 Comments
View all comments