Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
അങ്കിളിന്‍റെ സ്മഗിള്‍ഡ്സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം കാണിച്ചുകൊടുത്തു. അതിനാ അയാള് അങ്കിളിന്‍റെ വീടിന് തീവെച്ചത്," അവര്‍ സംഭ്രമത്തോടെ ആ വാര്‍ത്ത കേട്ടു. "വീട് നിന്ന്‍ കത്തിക്കോണ്ടിരിക്കുമ്പം ആളുകള് നോക്കി നിക്ക്വാ. ഒരാളും ഒന്നും ചെയ്യുന്നില്ല. എങ്ങനെ എന്ത് ചെയ്യാന്‍ പറ്റും? അത്രയ്ക്കങ്ങ് തീയാ. അന്നേരം ആള്‍ക്കൂട്ടത്തീന്ന്‍ ഒരാള് തീയിലേക്ക് ഓടിക്കയറി. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ കുഞ്ഞിനേം നെഞ്ചത്തടക്കിപ്പിടിച്ചോണ്ട് ഓടി വന്നു." "നീ കഴിച്ച് കൊണ്ട് സംസാരിക്ക്," ഗായത്രിദേവി അവളെ ഓര്‍മ്മപ്പെടുത്തി. "കുഞ്ഞിനെ രക്ഷപെടുത്തിയവന്‍ ആരായാലും കൊല്ലുമെന്ന് നരിമറ്റം അങ്കിള്‍ പ്രഖ്യാപിച്ചു,' കഴിക്കുന്നതിനിടയില്‍ ദിവ്യ പറഞ്ഞു. "അത് ഈ രാഹുല്‍ നാരായണന്‍ അറിഞ്ഞു. അയാള്‍ ആറാംതമ്പുരാന്‍ സ്റ്റൈലില്‍ നരിമറ്റം അങ്കിളിന്‍റെ വീട്ടിലേക്ക് നേരെയങ്ങ് കേറിച്ചെന്നു. ഒടുവില്‍ കിട്ടിയ ന്യൂസ് അനുസരിച്ചു നരിമറ്റം അങ്കിള്‍ ഇപ്പോള്‍ സിറ്റി ഹോസ്പിറ്റലില്‍ ആണ്," "എന്‍റെ അറിവില്‍ നരിമറ്റത്തിന് കിട്ടുന്ന ആദ്യത്തെ അടിയാണിത്," രാജശേഖരവര്‍മ്മ പറഞ്ഞു. "സെയിന്‍റ്റ് മേരീസ് കോളേജിലെ പുതിയ ലക്ചററാണ് കഥാനായകന്‍," വിനോദ് പറഞ്ഞു. "ആ ചെറുപ്പക്കാരന്‍ ഏതായാലും സാധാരണക്കാരനല്ല. എന്താ അയാള്‍ടെ സബ്ജക്റ്റ്" ഗായത്രിദേവി ചോദിച്ചു. "കോളേജില്‍ പുതുതായി കരാട്ടെ ഡിപ്പാര്‍ട്ട്മെന്‍റ്റ് തുടങ്ങിക്കാണും. അതിന്‍റെ ഹെഡ് ആകാനാണ് കൂടുതല്‍ സാധ്യത." ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഈ സംഭവങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ നീ തീയുടെ മുമ്പിലുണ്ടായിരുന്നോ?" ഗായത്രിദേവി തിരക്കി. "ഇല്ല, ഉണ്ടായിരുന്നെങ്കില്‍ രാഹുല്‍ നാരായണന് സാഹസികം കാണിക്കേണ്ടി വരുമായിരുന്നില്ല. കോബ്രാഗാങ്ങ് ധാരാളം മതി, അതിന്..." മറ്റ് നാട്ടുവിശേഷങ്ങളുടെ അകമ്പടിയോടെ അവര്‍ ഭക്ഷണം കഴിക്കല്‍ തുടര്‍ന്നു. "ബൈ ദ വേ," ഊണ് കഴിഞ്ഞ് ഒരു കദളിപ്പഴമെടുത്ത്‌കൊണ്ട് രാജശേഖരവര്‍മ്മ വിനോദിനെ നോക്കി. "ഷാര്‍മ്മിലിയുടെ വീട്ടില്‍ പോയിട്ടെന്തായി?" അദ്ധേഹത്തിന്‍റെ
💬 Comments
View all comments