Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
മൂഡോഫ്?" അവള്‍ വിനോദിനോട് ചോദിച്ചു. വിനോദ് തോളുകള്‍ കുലുക്കി കാണിച്ചു. അയാള്‍ ഷാര്‍മ്മിലിയോട് കാര്യം തുറന്ന് പറഞ്ഞുവെന്നും ഷാര്‍മ്മിലിയത് മറ്റൊരു കണ്ടുമുട്ടലിന് ഇട നല്‍കാത്ത വിധത്തില്‍ തിരസ്ക്കരിച്ചുവെന്നും അനുമാനിച്ചു. അല്‍പ്പം കഴിഞ്ഞ് ഗായത്രിദേവിയും രാജശേഖരവര്‍മ്മയും എത്തിചേര്‍ന്നു. അപ്പോഴേക്കും ദിവ്യ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിവെച്ചു കഴിഞ്ഞിരുന്നു. വിനോദിനെ ഇടയ്ക്കൊക്കെ അവര്‍ ഭക്ഷണത്തിന് വിളിക്കാറുണ്ട്. ഭക്ഷണത്തിനിടയില്‍ വിനോദ് രാഹുലിന്‍റെ കാര്യം പറഞ്ഞു. ഷാര്‍മ്മിലിയുടെ വീടിന്‍റെ മുമ്പിലെ സുഖകരമല്ലാത്ത കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ യാതൊന്നും തന്നെ അയാള്‍ വെളിപ്പെടുത്തിയില്ല. "അയാളെക്കുറിച്ച് ഞാനും കേട്ടു," രാജശേഖരവര്‍മ്മ പറഞ്ഞു. "നമ്മുടെ ഷെയര്‍ സെക്യൂരിറ്റി ഡിവിഷനിലെ വില്യംസ് ആണ് പറഞ്ഞത്. ഞാന്‍ ഉജ്ജയിനിയില്‍ ഗുരുജിയെ കാണാന്‍ പോയ അന്ന് ഈ രാഹുല്‍ നാരായണന്‍ അയാളുടെ നാലോ അഞ്ചോ വയസ്സ് മാത്രമുള്ള കുഞ്ഞിനെ തീയില്‍ നിന്നും രക്ഷപ്പെടുത്തി." "പിന്നെ, നരിമറ്റം അങ്കിളിനെ വീട്ടില്‍ കയറിച്ചെന്ന്‍ അടിച്ചു,' ദിവ്യ പറഞ്ഞു. "ആ സ്പിരിറ്റ് കള്ളക്കടത്തുകാരനെയോ? അത് മോളെങ്ങനെ അറിഞ്ഞു?" "മോള്ക്കെങ്ങനെയാ അറിഞ്ഞുകൂടാത്തത്?" ഗായത്രിദേവി നീരസത്തോടെ ചോദിച്ചു. "നാട്ടുവിശേഷങ്ങള്‍ ഇത്ര കറക്റ്റ് ആയി കവറേജ് ചെയ്യുന്ന ഒരു വാര്‍ത്താ ഏജന്‍സി അങ്ങയുടെ ഈ സല്പ്പുത്രി കഴിഞ്ഞേയുള്ളൂ," നഗരത്തിലെ അധോലോകത്തെ നിയന്ത്രിക്കുന്നത് നരിമറ്റം വര്‍ക്കിയാണ്. ജില്ലയിലെ മിക്ക മദ്യ ഷാപ്പുകളും ചൂതാട്ട കേന്ദ്രങ്ങളും അയാളുടെ അധീനതയിലാണ്. ജയകൃഷ്ണന്‍ അയാളുടെ അജ്ഞാനുവര്‍ത്തിയാണെന്ന് ദിവ്യ അറിഞ്ഞിരുന്നു. "എന്താ സംഗതി?' വിനോദ് തിരക്കി. "അയാളാ വില്യംസ് അങ്കിളിന്‍റെ വീടിന് തീവെച്ചത്," ദിവ്യ തുടര്‍ന്നു. "പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ ഒരു അബ്രഹാം സാര്‍ നരിമറ്റം അങ്കിളിനെ എങ്ങനെയും കുടുക്കാന്‍ നടക്കുവല്ലേ? വില്യംസ് അങ്കിളിന്‍റെ മോന്‍ സി ഐക്ക് നരിമറ്റം
💬 Comments
View all comments