Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
അവളുടെ ശബ്ദം ദൃഡമായി. "നിങ്ങള്‍ പ്രായപൂര്‍ത്തിയായ മാന്യനായ ചെറുപ്പക്കാരനാണ്. ഒരു പെണ്ണിനെ കണ്ടാല്‍, അവളോട് ഇഷ്ട്ടം തോന്നിയാല്‍ അവളെ ആഗ്രഹിക്കുന്നത് നാച്ചുറല്‍. ആന്‍ഡ് ദാറ്റ് ഈസ് യുവര്‍ റൈറ്റ്. അത്രയ്ക്ക് നാച്ചുറല്‍ ആണ്, റൈറ്റ്ഫുള്‍ ആണ്, ഞാനത് തിരസ്ക്കരിക്കുന്നു എന്നുള്ളതും," തന്‍റെ ജാള്യത വര്‍ധിക്കുന്നത് ആയാള്‍ അറിഞ്ഞു. "ഷാര്‍മ്മിലി എന്നെ വെറുക്കാന്‍ മാത്രം..." അവള്‍ പതിയെ ചിരിച്ചു. അല്‍പ്പം കഴിഞ്ഞ് അവളുടെ മുഖം വീണ്ടും ഗൌരവപൂര്‍ണ്ണമാകുന്നത് അയാള്‍ കണ്ടു. "ഞാന്‍ നിങ്ങളെ വെറുക്കുന്നില്ല വിനോദ് മേനോന്‍," അവള്‍ സാവധാനം പറഞ്ഞു. "പക്ഷെ ഞാനൊരാളെ സ്നേഹിക്കുന്നു. അയാള്‍ എന്നെയും. എനിക്ക് അവിശ്വസ്തയാകാന്‍ കഴിയില്ല." "അയാള്‍ പക്ഷേ ...ഇപ്പോള്‍ ..." പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് അവള്‍ ചൂണ്ടുവിരലുയര്‍ത്തി അയാളെ വിലക്കി. "നോ മോര്‍ വേഡ് ..! നോ മോര്‍ വേഡ്..!! അവളുടെ കണ്ണുകളില്‍ ഒരഗ്നിയെരിയുന്നത് വിനോദ് കണ്ടു. "നിങ്ങള്‍ക്ക് എന്നെ കാണാം. ഇവിടെ വരാം. സംസാരിക്കാം. ആസെ ഫ്രണ്ട്, ആസ് എ ബ്രദര്‍, അസെ ഫെലോ സിറ്റിസണ്‍. മറ്റൊരാളുടെ ഭാര്യയെ തട്ടിയെടുക്കാന്‍ വരുന്ന ജാരനായല്ല." വാക്കുകളില്ലാതെ വിനോദ് മേനോന്‍ നിന്നു. "നിങ്ങള്‍ വരുന്നില്ലെങ്കില്‍ ഞാന്‍ ഈ ഗേറ്റ് അടയ്ക്കാന്‍ പോവുകയാണ്," അയാള്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയനക്കി. അല്‍പ്പം കഴിഞ്ഞ് നോക്കുമ്പോള്‍ വീടിനു നേരെ നടക്കുന്ന ഷാര്‍മിലിയെ കണ്ടു.
* * * * * *
ഡൈനിംഗ് ടേബിളിന് മുമ്പില്‍ ദിവ്യ വിനോദിനഭിമുഖമായി ഇരുന്നു. ഗായത്രിദേവിയും രാജശേഖരവര്‍മ്മയും ഇനിയും എത്തിയിട്ടില്ല. "ഡാഡീ, മമ്മീ ബി ക്വിക്! എനിക്ക് വിശക്കുന്നു!" "വരുന്നു മോളെ," അകത്തുനിന്ന്‍ രാജശേഖരവര്‍മ്മ വിളിച്ചു പറഞ്ഞു. "എന്താ
💬 Comments
View all comments