0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 552

ദേഷ്യം പതയുന്നുണ്ടെങ്കിലും തനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല എന്ന്‍ അദ്ഭുതത്തോടെ വിനോദ് അറിഞ്ഞു. "പിന്നേ, ആയമ്മ എന്‍റെ വേണ്ടപ്പെട്ടയാളാണ്.." അകത്ത് ഗാര്‍ഡനഭിമുഖമായിരിക്കുന്ന ഷാര്‍മ്മിലിയെ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. "നിങ്ങളുടെ ഡയറക്ഷന്‍ ആ വഴിക്കാണെന്ന് തോന്നി. ഓക്കെ, പൊയ്ക്കോളൂ, ഹാവ് എ നൈസ് ഡേ," അയാള്‍ നടന്ന്‍ പോയി. ദേഷ്യം കത്തുന്ന കണ്ണുകളോടെ വിനോദ് അയാളുടെ പോക്ക് നോക്കി നിന്നു. പിന്നെ പെട്ടെന്ന്‍ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് ഗേറ്റിലേക്ക് വരുന്ന ഷാര്‍മ്മിലിയേയാണ്. "ആരാ ഷാര്‍മ്മിലീ അത്?" തന്‍റെ ചോദ്യത്തിലെ അധികാരസ്വരം കേട്ട് അവള്‍ തന്നെ നെറ്റിചുളിച്ചു നോക്കുന്നത് വിനോദ് കണ്ടു. അവള്‍ ഉത്തരം പറയാതെ പാതയുടെ അങ്ങേയറ്റത്ത്, നടന്നുമറയുന്ന, ചെറുപ്പക്കാരനെ നോക്കി നിന്നു. "അത് രാഹുല്‍, രാഹുല്‍ നാരായണന്‍." അയാളുടെ രൂപം കണ്മുമ്പില്‍ നിന്ന്‍ പൂര്‍ണ്ണമായും മറഞ്ഞപ്പോള്‍ ഷാര്‍മ്മിലി പറഞ്ഞു. "സെയിന്‍റ്റ് മേരീസ് കോളേജില്‍ പുതുതായി ജോയിന്‍ ചെയ്ത ജ്യൂനിയര്‍ ലക്ചറര്‍. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്സ്," അവളുടെ സ്വരത്തിലെ ഉത്സാഹം കണ്ട്‌ വിനോദ് നെറ്റിചുളിച്ചു. "അയാളെന്തിനാ ഇവിടെ വന്നത്?" "നിങ്ങളെന്തിന് ഇവിടെ വന്നു?" ആ ചോദ്യം വിനോദ് പ്രതീക്ഷിച്ചില്ല. അയാള്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി. "ബിക്കോസ് ...ബിക്കോസ്..." "അധികം ബിക്കോസടിച്ചു കഷ്ട്ടപ്പെടണ്ട," ഷാര്‍മ്മിലി പറഞ്ഞു. "കാണാപാഠം എത്ര പ്രാവശ്യം പറഞ്ഞു പഠിച്ചാലും സമയമാകുമ്പോള്‍, മുഖത്ത് നോക്കിപ്പറയേണ്ട സമയമാകുമ്പോള്‍, ബിക്കോസ് മാത്രമേ ഉണ്ടാവൂ. ബിക്കോസ് ഐ ലൈക് യൂ, ബിക്കോസ് ഐ ലവ് യൂ, ബിക്കോസ് ഐ വുഡ് ലൈക് ടു മാരി യൂ...ഇതൊക്കെയല്ലേ ബിക്കോസ് കഴിഞ്ഞുള്ള ബ്ലാങ്കില്‍ ഫില്‍ ചെയ്യേണ്ട വാക്കുകള്‍?" "ഷാര്‍മ്മിലീ, ഞാന്‍..!" "മിസ്റ്റര്‍ വിനോദ് മേനോന്‍ !"

💬 Comments

View all comments