0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 551

ഷാര്‍മ്മിലിയെ അയാള്‍ കൈക്കുപിടിച്ചു നിര്‍ത്തി. അയാള്‍ വീണ്ടും അവളെ കസേരയില്‍ ഇരുത്തി. എന്തൊക്കെയോ പറഞ്ഞു ധരിപ്പിക്കുന്നതും അവസാനം ഷാര്‍മ്മിലി ശാന്തയാകുന്നതും വിനോദ് കണ്ടു. അവസാനം ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റു. ഗേറ്റിനടുത്തേക്ക് നടക്കാന്‍ ഭാവിച്ചു. തിരിഞ്ഞ് ഷാര്‍മ്മിലിയെ കൈവീശിക്കാണിച്ചു. അവള്‍ തിരിച്ചും. അയാള്‍ ഗേറ്റിനടുത്ത് എത്തിയപ്പോള്‍ വിനോദ് തന്‍റെ ബൈക്കിനടുത്തേക്ക് പോയി. അയാള്‍ ഗേറ്റ് തുറന്ന്‍ പുറത്തുവന്നപ്പോള്‍, ബൈക്കിന്മേല്‍ എന്തൊക്കെയോ റിപ്പയര്‍ ചെയ്യുന്നത് ഭാവിച്ച്കൊണ്ട് അയാള്‍ കുനിഞ്ഞ് നിന്നു. "ഹലോ, എനി ട്രബിള്‍?" ആ ചെറുപ്പക്കാരന്‍ തന്നോട് ചോദിക്കുന്നത് വിനോദ് കേട്ടു. അയാള്‍ മുഖമുയര്‍ത്തിനോക്കി. അയാള്‍ വിനോദിന്‍റെയടുത്തെക്ക് വരികയാണ്. "ഇവിടെയെത്തിയപ്പോള്‍ പെട്ടെന്ന് ഓഫായി," വിനോദ് പറഞ്ഞു. "സാരമില്ല, ശരിയായി," "ഇതൊരു പതിവാണോ?" അകത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ചെറുപ്പക്കാരന്‍ ചോദിച്ചു. ഉദ്യാനത്തിന് മുമ്പില്‍ ഷാര്‍മ്മിലി നില്‍ക്കുന്നത് വിനോദ് കണ്ടു. "ഏത്?" അയാളുടെ ചോദ്യം ഇഷ്ട്ട്പ്പെടാതെ വിനോദ് ചോദിച്ചു. "ഈ വീടിന്‍റെ ഗേറ്റിന് മുമ്പിലൂടെ പോകുമ്പം ബൈക്ക് പെട്ടെന്ന്‍ ഓഫായി പോകുന്നത്?" അയാളുടെ മുഖത്ത് ഇപ്പോഴും പുഞ്ചിരിയാണ്. വിനോദ് അയാളെ ദേഷ്യത്തോടെ നോക്കി. പക്ഷെ അയാളുടെ കണ്ണുകളില്‍ ഒരു വല്ലാത്ത തീക്ഷണത എരിയുന്നത് വിനോട്ദ് കണ്ടു. തനിക്കയാളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നില്ല എന്നും. "ഹീറോ ഹോണ്ടാ സ്പ്ലെന്‍ഡര്‍," അയാളുടെ ബൈക്കിനുമേല്‍ തലോടിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു. "പുത്തന്‍ വണ്ടി. വാങ്ങിച്ചിട്ട് ഒരു മാസമായിക്കാണും. അപ്പോള്‍ പെട്ടന്നങ്ങ് ഓഫാകാന്‍ ഒരു കാരണവുമില്ല..." അയാള്‍ വിനോദിനെ നോക്കി. "ചേട്ടനെ കണ്ടാല്‍ത്തന്നെയറിയാം, ഒരെക്സ്പേര്‍ട്ട് ഡ്രൈവര്‍ ആണെന്ന്. ഗിയറും സ്റ്റിയറിങ്ങും ഹോണുമൊക്കെ വര്‍ഷങ്ങളായി പിടിക്കുന്ന കൈകളാണെന്നറിയാന്‍ ഒറ്റ നോട്ടം മതി. പിന്നെങ്ങിനെ ഈ ഗേറ്റിനു മുമ്പിലെത്തിയപ്പോള്‍ പെട്ടന്നങ്ങ് ഓഫായി?" ഉള്ളില്‍

💬 Comments

View all comments