Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
വേണം ദിവ്യേ..." അയാളുടെ വാക്കുകള്‍ കേട്ട് അവള്‍ പുഞ്ചിരിച്ചു. "ഇതവളെ എന്ന്‍ ഞാന്‍ അറിയിക്കും," ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു. "റെസ്പോണ്‍സ് പോസിറ്റീവായാലും നെഗറ്റീവായാലും," യാത്ര തുടങ്ങും മുമ്പ് അയാള്‍ വീണ്ടും ദിവ്യയെ നോക്കി. "പ്രാര്‍ത്ഥന മുടക്കേണ്ട,' ആലിന്‍ ചുവട്ടിലെ ഭഗവതിയുടെ വിഗ്രഹത്തെ നോക്കി അയാള്‍ പറഞ്ഞു. "ഈയൊരു കാര്യം കൂടി ഭഗവതിയെ അറിയിക്കൂ," അയാള്‍ ബൈക്ക് ഓടിച്ചുപോയി. വിനോദ് അങ്കിളിനെ വിലക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല. മനസ്സ് നിറയെ ഇപ്പോള്‍ പ്രേമം മാത്രമാണ് അയാള്‍ക്ക്. അപ്പോള്‍ എന്ത് പറഞ്ഞാലും മനസ്സിലാവില്ല.
ഷാര്‍മ്മിലിയുടെ വീടിനടുത്തെത്തിയപ്പോള്‍ വിനോദ് മേനോന്‍ പെട്ടെന്ന്‍ ബൈക്ക് നിര്‍ത്തി. ഉദ്യാനത്തിന് മുമ്പില്‍ അവള്‍ ഒരു ചെറുപ്പക്കാരനോടൊപ്പം ഇരിക്കുന്നത് അയാള്‍ കണ്ടു. റോഡരികില്‍ പാര്‍ക്ക് ചെയ്ത് മിടിക്കുന്ന ഹൃദയത്തോടെ വിനോദ് ഗേറ്റിലൂടെ അവരെ നോക്കി. ചെറുപ്പക്കാരന്‍ ആംഗ്യവിക്ഷേപങ്ങളോടെ എന്തൊക്കെയോ സംസാരിക്കുന്നു. ഷാര്‍മ്മിലി അയാളുടെ മുമ്പില്‍ ഭവ്യതയോടെയാണ് ഇരിക്കുന്നത്. അവള്‍ കരയുന്നുണ്ടോ? വിനോദ് നെറ്റിചുളിച്ചുകൊണ്ട് സൂക്ഷിച്ചുനോക്കി. അയാള്‍ വെളുത്ത കുര്‍ത്തയും പൈജാമയുമാണ് ധരിച്ചിരിക്കുന്നത്. ഒരു സിനിമാതാരമാണോ അയാള്‍? വിനോദ് സംശയിച്ചു. അത്ര സൌന്ദര്യം! കണ്ണട ധരിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഹെയര്‍സ്റ്റൈല്‍. ക്ലീന്‍ ഷേവ്. പരമാവധി ഇരുപത്തഞ്ച് വയസ്സ്. അതില്‍ക്കൂടുതല്‍ പോവുകയില്ല. ആരാണയാള്‍? മുമ്പ് എവിടെയും കണ്ടതായി ഓര്‍മ്മയില്ല. അയാള്‍ക്ക് ഷാര്‍മ്മിലിയുടെ വീട്ടില്‍ എന്താണ് കാര്യം? ചിലപ്പോള്‍ വിദേശത്തോ മറ്റോ ഉള്ള ഒരു ബന്ധുവായിരിക്കാം. ഇന്നിനി ഷാര്‍മ്മിലിയെ കാണാന്‍ പറ്റുമെന്ന്‍ തോന്നുന്നില്ല. അയാള്‍ ബൈക്കിനടുത്തേക്ക് നടക്കാന്‍ ഭാവിച്ചു. അപ്പോഴാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ഷാര്‍മ്മിലി എഴുന്നേല്‍ക്കുന്നത് അയാള്‍ കണ്ടത്. ചെറുപ്പക്കാരന്‍ അദ്ഭുതപ്പെടുന്നത് വിനോദ് കണ്ടു. അയാളും എഴുന്നേറ്റു. വീടിന്‍റെ നേരെ തിരിയാന്‍ തുടങ്ങിയ
💬 Comments
View all comments