0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 549

"കണ്ടോ കണ്ടോ, എന്തോരാകാംക്ഷ!" അവള്‍ ചിരിച്ചു. "എ പ്രിസൈസ് ഇന്‍ഡിക്കേഷന്‍ ഓഫ് മൈ ഇന്‍ഫാലിബിള്‍ സപ്പോസിഷന്‍! എന്ന്‍ മുതല് തുടങ്ങി ഇത്? എന്നിട്ട് പ്രണയ സന്ദേശം ഷാര്‍മ്മിലി ചേച്ചിയെ അറിയിച്ചില്ലേ?" "ഇല്ല, ദിവ്യേ," അയാള്‍ ബൈക്കില്‍ നിന്നിറങ്ങി. പാതയോരത്തിന്‍റെ ഒരു വശം പച്ചപുതച്ച കോബ്രാഹില്‍സ്‌ മലനിരകളാണ്‌. മറുവശം പുഴയിലേക്കിറങ്ങിപ്പോകുന്ന താഴ്വാരം. സൂര്യവെളിച്ചത്തിന്‍റെ നിറവ് പരിസരങ്ങളെ വിലോഭാനീയമാക്കി. "അങ്കിള്‍ ശരിക്കും സീരിയസ് ആണോ?" "സീരിയസ് ആണോന്ന്‍!!" അയാളുടെ ശബ്ദം മാറി. "മനുഷ്യരെപ്പോലെ ശരിയ്ക്കുറങ്ങിയിട്ട്, ഭക്ഷണം കഴിച്ചിട്ട്, കൃത്യമായി ജോലി ചെയ്തിട്ട് ദിവസങ്ങളായി. എന്‍റെയീ പ്രായത്തില്‍ ഒരു പെണ്ണിനോട് പ്രേമം തോന്നിയാല്‍ അതൊരു കോളേജ് ടൈപ്പോ പപ്പീ ലവ്വോ അല്ല എന്ന്‍ ദിവ്യക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ലേ?" "പക്ഷെ വിനോദങ്കിള്‍..." അവള്‍ സംശയത്തോടെ ചോദിച്ചു. "ഷാര്‍മ്മിലി ചേച്ചിയെപ്പറ്റി അങ്കിളിന് എന്തറിയാം?" അവള്‍ മന്ദഹാസത്തോടെ അയാളെ നോക്കി. "ഷാര്‍മ്മിലി ദിവ്യേടെ രോഹിത് അങ്കിളിനെ സ്നേഹിച്ചിരുന്നു എന്ന് എനിക്കറിയാം. അവളുടെ മനസ്സ് നിറയെ അയാള്‍ മാത്രമാണെന്നും എനിക്കറിയാം." ദിവ്യ അദ്ഭുതത്തോടെ അയാളെ നോക്കി. "ആ മനസ്സാണ് എന്നെ ആകര്‍ഷിക്കുന്നത് ദിവ്യേ. സ്നേഹിച്ച പുരുഷനെ, അയാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുപ്പില്ല എന്നറിഞ്ഞിട്ടും ഇത്ര മനോഹരമായി സ്നേഹിക്കുന്ന അത്തരം മനസ്സുള്ള ഒരു പെണ്ണിനെയാണ് ഞാന്‍ അന്വേഷിക്കുന്നതും." ദിവ്യയുടെ അദ്ഭുതം വര്‍ദ്ധിച്ചു. അക്കങ്ങളും സ്റ്റാറ്റിറ്റിക്സും ലാഭനഷ്ട്ടങ്ങളും ബിസിനസ് അഡ്മിനിസ്ട്രേഷനും മാത്രമേയറിയൂ എന്ന്‍ താന്‍ കരുതിയിരുന്ന ഈ മനുഷ്യന്‍ എത്ര തരള ഹൃദയനാണ് എന്ന്‍ അവള്‍ ഓര്‍ത്തു. "സ്നേഹമാണ് ബേസ് എങ്കില്‍പ്പോലും ചില ഒബ്സേഷന്‍സ് മാനസിക രോഗമാണ്," വിനോദ് തുടര്‍ന്നു. "ഷാര്‍മ്മിലിയെപ്പോലെ ഒരു സ്ത്രീ ഒരു മാനസികരോഗിയായിത്തീരാന്‍ പാടില്ല. എനിക്കവളെ

💬 Comments

View all comments