Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
ജീവിക്കാനാണ് ഇവള്‍ക്ക് ഇഷ്ട്ടമെന്നും...."
ഷാര്‍മ്മിലിയുടെ വീട്ടില്‍ നിന്ന്‍ മടങ്ങി വരുമ്പോള്‍ എതിരെ മോട്ടോര്‍ ബൈക്കില്‍ വിനോദ് വരുന്നത് ദിവ്യ കണ്ടു. ആലിന്‍ ചുവട്ടിലെ ഭഗവതിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ സൈക്കിള്‍ നിര്‍ത്തി. വിനോദും. "വിനോദങ്കിള്‍ എങ്ങോട്ടാ?" "വാരാന്ത്യം ഇങ്ങനെ ചുറ്റിക്കറങ്ങി ആസ്വദിക്കുന്നു," അയാള്‍ ചിരിച്ചു. വിനോദങ്കിളിനു മാത്രം ഞായറാഴ്ച്ചയായിരിക്കും ആഴ്ചയുടെ അവസാന ദിവസം. "ബാന്‍ഡിറ്റ് ക്വീന്‍ എവിടുന്ന്‍ വരുന്നു?" "ബാന്‍ഡിറ്റ് ക്വീനോ?" "ങ്ങ്ഹാ," അയാള്‍ ചിരിച്ചു. "ഈ പ്രദേശം മുഴുവന്‍ അടക്കി വാഴുന്ന ഒരു ഗ്യാങ്ങിന്‍റെ ലീഡര്‍ അല്ലേ? അതുകൊണ്ട് രാജകുമാരീനെ ഏതായാലും മദര്‍ തെരേസ എന്ന് ഞാന്‍ വിളിക്കില്ല." ദിവ്യയും ചിരിച്ചു. "അതിരിക്കട്ടെ, എന്താ ഒറ്റയ്ക്ക്? എവിടെ അനുചരന്മാരും കിങ്കരന്മാരും?" "എന്‍റെ വിനോദങ്കിള്‍, ഞാന്‍ ഷാര്‍മ്മിലി ചേച്ചീടെ വീടുവരെപ്പോയതാ," വിനോദിന്‍റെ ഭാവമാറ്റം അവള്‍ ശ്രദ്ധിച്ചു. "എന്താ ഷാര്‍മ്മിലി ചെച്ചീന്ന്‍ കേട്ടപ്പം ഒരു കുലുക്കം?" "ഏയ്, എന്ത് കുലുക്കം? നതിംഗ്." അയാളും ചിരിക്കാന്‍ ഒരു ശ്രമം നടത്തി. ഒരു റൊമാന്‍റ്റിക് ഭൂമികുലുക്കം, ചെറിയൊരു ഇമോഷണല്‍ സുനാമി?" അയാളുടെ മുഖം വിവര്‍ണ്ണമാകുന്നത് അവള്‍ കണ്ടു. "ഉം...ഉം..." അവള്‍ അമര്‍ത്തിമൂളി. "ഞാനെല്ലാം അറിയുന്നുണ്ട്, ഷാര്‍മ്മിലി ചേച്ചീടെയടുത്ത് വിനോദങ്കിളിന്‍റെ തിരിഞ്ഞുകളികളൊക്കെ..." "ഷാര്‍മ്മിലി ചേച്ചി? തിരിഞ്ഞുകളി? ദിവ്യയെന്തോക്കെയാ ഇപ്പറയുന്നെ?" "ഇത്ര ശക്തിയുക്തം, തറപ്പിച്ച്, ഊന്നിപ്പറഞ്ഞു നിഷേധിക്കണമെങ്കില്‍ സംതിങ്ങുണ്ടല്ലോ. എന്നോട് പറ അങ്കിള്‍. ഞാനാരോടും പറയില്ല." വിനോദ് അവളെ നോക്കി. "വിനോദങ്കിള്‍ ഇപ്പോ ഷാര്‍മ്മിലി ചേച്ചിയുടെ വീട്ടിലെക്കല്ലേ പോകുന്നെ?" അയാള്‍ പുഞ്ചിരിച്ചു. "അതേ," "യൂ ആര്‍ ഇന്‍ ലവ്?" അവള്‍ പെട്ടെന്ന്‍ ചോദിച്ചു. അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ വിനോദ് അമ്പരന്നു. "ഷാര്‍മ്മിലി എന്നെപ്പറ്റി വല്ലതും ചോദിച്ചോ?"
💬 Comments
View all comments