Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
കണ്ണുകള്‍ പതിയെ അടച്ചു. "ദേവദാരുക്കള്‍ നിറഞ്ഞ ആ മലഞ്ചെരിവില്‍, ആ വസന്ത ഋതുവില്‍ രോഹിതിനോടൊപ്പം ഞാന്‍ പങ്കിട്ട ദിവസങ്ങളുടെ നിറസൌന്ദര്യം ഒരിക്കലും പോവില്ല, ദിവ്യേ, എന്‍റെ മനസ്സില്‍ നിന്ന്‍," കാവ്യാത്മകമായ വാക്കുകള്‍ ദിവ്യ വീണ്ടും കേട്ടു. ഷാര്‍മ്മിലിയുടെ ശബ്ദത്തില്‍ മുമ്പൊന്നും കേള്‍ക്കാത്ത ഒരു ലഹരി അവള്‍ക്ക് അനുഭവപ്പെട്ടു. "അന്ന് ഹാംലെറ്റും റോമിയോയും ജ്യൂലിയറ്റും ഷെല്ലിയുടെ വെസ്റ്റ് വിന്‍ഡും കീറ്റ്സിന്‍റെ ഗ്രേഷ്യന്‍ ഏണുമൊക്കെ പുതിയ പുതിയ അര്‍ത്ഥങ്ങളിലും വ്യാഖ്യാനങ്ങളിലും മനസ്സിലാക്കിത്തന്ന്‍, എന്നെ പഠിപ്പിച്ച്....അതില്‍ മറഞ്ഞു കിടന്ന സ്വപ്നങ്ങളെ എടുത്തുകാണിച്ച്... ഷാര്‍മ്മിലിയുടെ വാക്കുകള്‍ കണ്ണീര്‍പ്രവാഹത്തില്‍ മുറിഞ്ഞു. "എം ഫില്‍ എന്ന അഡീഷണല്‍ ക്വാളിഫിക്കേഷന്‍റെ ജാഡയൊക്കെ ഉണ്ടായിരുന്നിട്ടും ഇംഗ്ലീഷ് സാഹിത്യത്തിന്‍റെ ഡെപ്ത് അറിയുന്ന കാര്യത്തില്‍ ഞാന്‍ വെറും മണ്ണാങ്കട്ടയായിരുന്നു." കണ്ണീര്‍ തുടച്ച് ഷാര്‍മ്മിലി തുടര്‍ന്നു. "ഇന്നും ക്ലാസ്സെടുക്കുമ്പോള്‍ എന്‍റെ രോഹിതാണ് എന്നിലൂടെ സംസാരിക്കുന്നത്. എന്‍റെ രോഹിതിന്‍റെ സംഗീതമാണ് ഞാന്‍ എന്‍റെ കുട്ടികള്‍ക്ക് കൊടുക്കുന്നത്. നീ വിശ്വസിക്കില്ല, മോളേ, ഇപ്പോഴും ഏതെങ്കിലും ഭാഗം വരുമ്പോള്‍ ഞാന്‍ അവനെ ഓര്‍ക്കും. അവന്‍ പഠിപ്പിക്കുന്നത് അപ്പോള്‍ ഞാന്‍ അറിയും. ഇറ്റ് മേ ബി ഇന്‍സ്ക്രൂട്ടബിള്‍ ഫോര്‍ യൂ ടു ബിലീവ്. ബട്ട്..." "ഇല്ല, ചേച്ചീ..." ഷാര്‍മ്മിലിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞപ്പോള്‍ ദിവ്യ അവളെ ചേര്‍ത്തുപിടിച്ചു. "എനിക്ക് മനസ്സിലാക്കാന്‍ പറ്റും..." അവള്‍ ഷാര്‍മ്മിലിയുടെ കവിളില്‍ ചുംബിച്ചു. ".....എനിക്കല്ലാതെ മറ്റാര്‍ക്കാ എന്‍റെ രോഹിത് അങ്കിളിന്‍റെ ഷാര്‍മ്മിലി ചേച്ചിയെ മനസ്സിലാക്കാന്‍ പറ്റ്വാ?" തന്‍റെയും മിഴികള്‍ നിറഞ്ഞൊഴുകുന്നത് ദിവ്യ അറിഞ്ഞു. "വിനോദ് മേനോനറിയില്ല, രോഹിതിനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഷാര്‍മ്മിലിയെ നിലനിര്‍ത്തുന്നതെന്ന്‍. ഈ ജന്മം മാത്രമല്ല, ഇനിയുള്ള എല്ലാ ജന്മങ്ങളിലും ആ ഓര്‍മ്മകളെ പ്രണയിച്ചു
💬 Comments
View all comments