0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 545

ആളും തിരുത്തിപ്പറയുന്നത് എനിക്ക് കേള്‍ക്കണം. ആരാണ് എന്‍റെ രോഹിതിനെ എന്നില്‍ നിന്നും പറിച്ചുകളഞ്ഞതെന്ന് എനിക്കറിയണം. എന്തിനായിരുന്നു അതെന്നും." ഷാര്‍മ്മിലിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. ദിവ്യയുടെതും. "ങ്ങ്ഹാ, പിന്നെ എനിക്ക് മറ്റൊരു കാര്യംകൂടി അറിയാനുണ്ട്," ഷാര്‍മ്മിലിയുടെ ഭാവമാറ്റം കണ്ടു വിഷയം മാറ്റിക്കൊണ്ട് ദിവ്യ പറഞ്ഞു. "എന്താ?" ഷാര്‍മ്മിലി അവളെ നോക്കി. :ജ്യൂനിയര്‍ ലക്ച്ചററുടെ പിന്നാലെ ഒരാള്‍ കൂടിയിട്ടില്ലേ?" ഷാര്‍മ്മിലി ആലോചിച്ചു. പെട്ടെന്നവള്‍ക്ക് കാര്യം പിടികിട്ടി. "ഓ!" താല്‍പ്പര്യം കാണിക്കാതെ ഷാര്‍മ്മിലി ചോദിച്ചു. "വിനോദ് മേനോന്‍റെ കാര്യമല്ലേ? സില്ലി ..." "കക്ഷീടെ ചുറ്റിക്കളി തുടങ്ങീട്ട് എത്രനാള്‍ ആയി?" "ഒരു മാസമായി," അവള്‍ പറഞ്ഞു. "ഒരു ദിവസം ഷേക്ക്സ്പിയറിന്‍റെ റോമിയോ ആന്‍ഡ്‌ ജ്യൂലിയറ്റുമായി എന്‍റെയടുത്ത് വന്നു. ഇവിടെ ഈ വീട്ടില്‍. ആ ഡ്രാമയെക്കുറിച്ച് കേട്ടിട്ടുണ്ട്, ഒത്തിരി ഇഷ്ട്ടമായി, ഡീപ്പ് ആയിട്ട് പഠിക്കാന്‍ ആഗ്രഹിക്കുന്നു, ദിവസവും ഓരോ മണിക്കൂര്‍ ഹോം ട്യൂഷന്‍...അങ്ങനെ പോയി കക്ഷീടെ ഡയലോഗ്. ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിലേ ആ ജെന്‍റ്റില്‍മാന്‍റെ എക്സിക്യൂട്ടീവ് ബുദ്ധിമനസ്സിലാക്കാന്‍ ആനേടെം കുതിരേടെം അദ്ധ്വാനമൊന്നും വേണ്ട," "എന്നിട്ട് ഷാര്‍മ്മിലി ചേച്ചിയെന്തു പറഞ്ഞു?" "സമയമുണ്ടാവില്ല എന്ന്‍ പറഞ്ഞ് ഫസ്റ്റ് പേജിന് മുമ്പ് ചാപ്റ്റര്‍ ക്ലോസ് ചെയ്തു," ഷാര്‍മ്മി ലി ചിരിച്ചു. "പക്ഷെ എന്തെങ്കിലും കാരണം പറഞ്ഞ് ഏതെങ്കിലും ഒരിടത്ത് വെച്ച് ദിവസവും അയാള്‍ എന്നെക്കാണാന്‍ ശ്രമിക്കുന്നുണ്ട്. ഓവ്ക്ക്വേടാ ദിവ്യേ അയാളുടെ രീതികളൊക്കെ. ഐ പിറ്റി ഓണ്‍ ഹിം," ദിവ്യയും ചിരിച്ചു. ഷാര്‍മ്മിലിയുടെ മിഴികള്‍ ജാലകങ്ങള്‍ക്കപ്പുറത്തെ മലമുടികളിലേക്ക് പിന്‍വാങ്ങി. കോബ്രാഹില്‍സില്‍ നിന്ന്‍ പിറവിയെടുത്ത ഒരു കാറ്റ് അവളുടെ മുടിയിഴകളെ പതിയെ ഉലച്ചു. കാറ്റിന്‍റെ സാമീപ്യത്തില്‍, പനിനീര്‍പ്പൂക്കളാല്‍ സ്പര്‍ശിക്കപ്പെടുന്നതുപോലെ അവള്‍

💬 Comments

View all comments