0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 544

ചേച്ചിയോട് ഒരു കാര്യം തുറന്ന്‍ ചോദിക്കട്ടെ?" "ചോദിക്കൂ," "രോഹിത് അങ്കിള്‍ പോയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു," ദിവ്യ പറഞ്ഞു. "ചേച്ചീടെ വെഷമം ഇതുവരേം...?" ഷാര്‍മ്മിലി ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.ദൂരെ മലനിരകളുടെ അഗാധനീലിമയില്‍ അവളുടെ മിഴികള്‍ സ്പര്‍ശിച്ചു. ഏതോ ഒരു മലമുടിയില്‍ നിന്ന്‍ അദൃശ്യമായ ഒരു നോവ് അവള്‍ ഉള്‍ക്കൊണ്ടു. "എനിക്ക് വിഷമം ഒന്നും ഇല്ല ദിവ്യാ," ജാലകദൃശ്യങ്ങളില്‍ത്തന്നെ മിഴികളുറപ്പിച്ച് അവള്‍ പറഞ്ഞു. "ദുഃഖം മാറ്റാന്‍ ഒരു എളുപ്പവഴിയുണ്ട്. ദുഃഖത്തില്‍ സ്വയം ആനന്ദിക്കുക. ദുഖത്തെയോ ദുഃഖകാരണത്തെയോ വെറുക്കാതിരിക്കുക. ഞാന്‍ ആ ആനന്ദം അറിയുന്നു ദിവ്യാ," നനവ് പടര്‍ന്ന അവളുടെ സ്വരം ദിവ്യയെ സ്പര്‍ശിച്ചു. "എന്‍റെയും രോഹിതിന്‍റെയും ഇടയില്‍ ശാരീരികമായ അകല്‍ച്ചയേ സംഭവിച്ചിട്ടുള്ളൂ ദിവ്യ," ജാലക ദൃശ്യങ്ങളില്‍ നിന്ന്‍ തിരികെ വന്ന്‍ ഷാര്‍മ്മിലി പറഞ്ഞു. "എനിക്കവനെ കാണണമെന്ന് തോന്നുമ്പോള്‍ എന്‍റെ കണ്ണുകള്‍ ഞാന്‍ പതിയെ അടയ്ക്കും. അപ്പോള്‍ എനിക്കവന്‍റെ ഗന്ധം അറിയാം. അവന്‍ വിദൂരതയില്‍ നിന്ന്‍ നടന്നു വരുന്നത് എനിക്ക് അനുഭവിക്കാം. അവന്‍റെ ശബ്ദം കേള്‍ക്കാം. അവന്‍റെ രൂപം കാണാം. അവന്‍റെ ഉണ്മ ഒരു സമുദ്രത്തിന്‍റെ സാന്നിധ്യം പോലെ എനിക്കറിയാം. പൂര്‍ണ്ണമായി ഞാന്‍ അതില്‍ മുഴുകുന്നു..." ഉന്മാദം നിറഞ്ഞ അവളുടെ ശബ്ദത്തില്‍ രോഹിതിന്‍റെ സാന്നിധ്യം ദിവ്യ അറിഞ്ഞു. "മറ്റൊരു കാര്യം കൂടി ഞാന്‍ പറയാം." ഷാര്‍മ്മിലി തുടര്‍ന്നു. "മരണഭയം തീരെ ഇല്ല ഇപ്പോള്‍. തീര്‍ച്ചയായും നേരത്തെ പോലെ സ്വയം ജീവനെടുക്കുന്ന യാതൊന്നും ഞാന്‍ ഇനി ചെയ്യില്ല. എന്‍റെ രോഹിതിനും ദൈവത്തിനും അതൊരിക്കലും ഇഷ്ട്ടമാവില്ല. പിന്നെ, കുറച്ചുകാലം കൂടി ജീവിച്ചിരിക്കേണ്ടത് എന്‍റെ കൂടി ആവശ്യമാണ്‌. രോഹിത് നല്ലവനായിരുന്നു, വിശ്വസ്ഥനായിരുന്നു എന്ന്‍ ഓരോ

💬 Comments

View all comments