Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
അപൂര്‍വ്വവും അറിയപ്പെടാത്തതുമായകഥകള്‍.കോം ഔഷധസസ്യങ്ങളുടെ ഇലകളും പൂവുകളും കായ്കളും തോലും വേരുകളും കൊണ്ട് ചികിത്സിച്ച് ഭേദമാക്കുന്ന രീതികള്‍ അതില്‍ വിവരിച്ചിരുന്നു. ആകസ്മികമായ ഒരു സന്ദര്‍ഭത്തില്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ദിവ്യ അതില്‍ താല്‍പ്പര്യം കാണിച്ചു. അതി കഠിനമായിരുന്നെങ്കിലും ദുര്‍ഗ്രഹമായ ചികിത്സാ പാഠങ്ങള്‍ അവള്‍ ഹൃദിസ്ഥമാക്കി. അപൂര്‍വ്വവും അറിയപ്പെടാത്തതുമായ സസ്യങ്ങളെ അവള്‍ കണ്ടെത്തുകതന്നെ ചെയ്തു. "ലോകത്തുള്ള സകല പാമ്പുകളും യൂണിയനുണ്ടാക്കി വിഷഡോക്റ്ററെ അന്വേഷിച്ചുവരും. പരീക്ഷിത്ത് രാജാവിനെപ്പോലെ ഗോപുരത്തില്‍ ഏകാന്തവാസം നടത്തേണ്ടിവരും ദിവ്യക്ക്,' മഹാഭാരതത്തിലെ ഒരു സന്ദര്‍ഭം ഓര്‍മ്മിച്ച് ഷാര്‍മ്മിലി പറഞ്ഞു. "ഇവിടുന്ന്‍ മാറിനില്‍ക്കാന്‍ ഇഷ്ട്ടമില്ലാത്തത് ആ ഋഷികുമാരന്‍ വരൂന്നുള്ള പ്രതീക്ഷകൊണ്ടാണോ?" ഷാര്‍മ്മിലി തുടര്‍ന്ന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. "നല്ല കഥയായി," ദിവ്യയും ചിരിച്ചു. "ഞാനത്രയ്ക്ക് ബുദ്ധിജീവിയൊന്നുമല്ല ഇതൊക്കെ വിശ്വസിക്കാന്‍. അതിരിക്കട്ടെ, ചേച്ചിയ്ക്ക് കഥേടെ ഡീറ്റയില്‍സൊക്കെ എവിടുന്ന്‍ കിട്ടി?" "നിന്‍റെ രോഹിത് അങ്കിള്‍ പറഞ്ഞുതന്നിരുന്നു." രോഹിതിന്‍റെ ഫോട്ടോയിലേക്ക് നോക്കി ഷാര്‍മ്മിലി പറഞ്ഞു. "എന്നെക്കുറിച്ച് ഏറ്റവും അവസാനം അറിയുന്ന ആള്‍ ഞാന്‍ തന്നെയാണ് അപ്പോള്‍," ദിവ്യ ചിരിച്ചു. "പ്രവചനമാനുസരിച്ച് മഹര്‍ഷി ഇന്നലെ വരേണ്ടതാണ് ഷാര്‍മ്മിലി ചേച്ചി," ദിവ്യ തുടര്‍ന്നു. "ഇന്നലെയായിരുന്നു ആശ്വിനമാസത്തിലെ പൌര്‍ണ്ണമി രാത്രി. കാണിച്ചുതരാന്‍ ഗ്രാനി എന്നെയും കൂട്ടി പുഴക്കരേല്‍ വരികയും ചെയ്തു. പക്ഷെ ജടയും മുടിയും മരവുരിയും കമണ്ഡലുവും ധരിച്ച് മഹര്‍ഷി കുമാരന്‍ വന്നില്ല. പകരം ഏതോ സത്യക്രിസ്ത്യാനി പള്ളീലേക്കുള്ള വഴീം ചോദിച്ചു വന്നു." "ആളേ കണ്ടോ ദിവ്യ?" ഷാര്‍മ്മിലി ആകാംക്ഷയോടെ തിരക്കി. "ഇല്ല, പകരം ഗ്രാനി കണ്ടു," ഷാര്‍മ്മിലി വീണ്ടും രോഹിതിന്‍റെ ഫോട്ടോയിലേക്ക് നോക്കി. "ചേച്ചീ ..." ഷാര്‍മ്മിലി നോട്ടം തുടര്‍ന്നപ്പോള്‍ ദിവ്യ വിളിച്ചു. അവള്‍ ഷാര്‍മ്മിലിയുടെ കൈയില്‍ പിടിച്ചു. "ഞാന്‍
💬 Comments
View all comments