0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 540

പരസ്പരം നോക്കിയിരുന്നു. "പിന്നെ മറ്റൊരു കാര്യം," ദിവ്യ പറഞ്ഞു. "...ഞാന്‍ നാളെ പോവ്വാണ്. ഡെല്ലീല്‍. സെയിന്‍റ്റ് സ്റ്റീഫന്‍സില്‍," ഷാര്‍മ്മിലിയുടെ മുഖത്തിന്‍റെ ശോഭ അല്‍പ്പം കെട്ടു. "എന്താ സബ്ജക്റ്റ്?" ഉത്സാഹം വരുത്തി അവള്‍ ചോദിച്ചു. "ബയോ റ്റെക്നോളജി," "അപ്പോള്‍ ദിവ്യയല്ലേ മുമ്പ് പറഞ്ഞത് ബിസിനസ് അഡ്മിനിസ്ട്രേഷനിലാണ് ഇന്‍റ്ററസ്റ്റ്‌ എന്ന്‍?" "ആക്ചുവലി, ഷാര്‍മ്മിലി ചേച്ചി..." ദിവ്യ വിഷമത്തോടെ പറഞ്ഞു തുടങ്ങി. "ഡാഡിയ്ക്കും മമ്മിയ്ക്കും എന്നെ കുറച്ചു നാളത്തേക്ക് ഇവിടെ നിന്നും മാറ്റി നിര്‍ത്തണം. ഓരോ കഥകള് കേട്ടിട്ടില്ലേ? കോബ്രാഹില്‍സിലെ നിധി? പിന്നെ പണ്ടെപ്പോഴോ മരിച്ചുപോയ ഒരു തമ്പുരാട്ടിക്കുട്ടീടെ കഥ? അതൊക്കെ റിയാലാകൂന്നാ ഡാഡീടേം മമ്മീടേം പേടി. പിന്നെ മമ്മിക്ക് ഉപഗ്രഹങ്ങളായിട്ട് കൊറെ ജ്യോത്സന്മാരുണ്ട്. അവരൊക്കെ ജ്ഞാനദൃഷ്ട്ടീല്‍ കണ്ടത്രെ, എനിക്ക് നാലഞ്ചുമാസത്തേക്ക് ശനിയുടെയോ രാഹുവിന്‍റെയോ കേതുവിന്‍റെയോ ബുധന്‍റെയോ ഉപദ്രവമുണ്ടെന്ന്! കേട്ടാല്‍ തൊന്നും സ്പേസിലേ സകല നക്ഷത്രങ്ങളും ഗ്രഹങ്ങളും അവരുടെ ഭ്രമണോം പരിക്രമണോം മാറ്റിവെച്ച് എന്‍റെ പിന്നാലെ കൂടിയിരിക്ക്യാണെന്ന്!" ഷാര്‍മിലി അവളുടെ സംസാരം കേട്ടിരുന്നു. "ഡാഡിയ്ക്കും മമ്മിയ്ക്കും ഒട്ടും ഇഷ്ട്ടവൊണ്ടായിട്ടല്ല. എനിക്കും അശേഷം താല്‍പ്പര്യമില്ല ഇവിടെ നിന്നും മാറിനില്‍ക്കാന്‍. ഡാഡിയോടും മമ്മിയോടും തര്‍ക്കിക്കാനും വാദിക്കാനുമൊന്നും എനിക്ക് താല്‍പ്പര്യമില്ല്യ. ഞാനൊറ്റയാളല്ലേ? അപ്പൊ അവരുടെ റ്റെന്‍ഷനും വെഷമോം ഞാനും കൊറച്ചൊക്കെ മനസ്സിലാക്കണ്ടേ? അങ്ങനെ ഞാനും സമ്മതിച്ചു, സ്റ്റീഫന്‍സില്‍ ചേരാമെന്ന്." അവളുടെ സ്വരത്തില്‍ ഒരു വിഷാദച്ചായ ഷാര്‍മ്മിലി ശ്രദ്ധിച്ചു. "പിന്നെ ഞാന്‍ സിലബസ് ചാര്‍ട്ട് കണ്ടു. ഹെര്‍ബല്‍ ചികിത്സയെക്കുറിച്ചൊക്കെ കൂടുതല്‍ അറിയാനും പറ്റും," ദിവ്യ തുടര്‍ന്നു. വിഷ ചികിത്സക എന്ന പേരിലും ദിവ്യ അറിയപ്പെട്ടിരുന്നു. കൊട്ടാരം ലൈബ്രറിയിലെ പ്രാചീനമായ താളിയോലക്കെട്ടുകളിലൊന്നിലെ പ്രതിപാദ്യവിഷയം വിഷചികിത്സയായിരുന്നു. സര്‍പ്പവിഷബാധിതരായ മനുഷ്യരെയും മൃഗങ്ങളെയും

💬 Comments

View all comments