0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 540

കണ്ടു. ഷാര്‍മ്മിലി ചേച്ചിയുടെ ഹൃദയം കവര്‍ന്ന തന്‍റെ രോഹിത് അങ്കിള്‍. ഷാര്‍മ്മിലിചേച്ചിയുടെ മനസ്സിന്‍റെ കാന്‍വാസ്സിലേക്ക് പ്രണയവര്‍ണ്ണങ്ങള്‍ കോരിയൊഴിച്ച രോഹിത് അങ്കിള്‍. പക്ഷെ മഴവില്ലിനേക്കാളും മനോഹരമായ ആ ബന്ധം അസ്ത്രവേഗത്തില്‍ പൊലിഞ്ഞുപോയി. പ്രണയ ലഹരിയുടെ ആദ്യനാളുകളില്‍ത്തന്നെ രോഹിത് അങ്കിള്‍ ഷാര്‍മ്മിലി ചേച്ചിയെ വിട്ടുപോയി. ആരിലും അസൂയയുണര്‍ത്തിയിരുന്ന ആ ബന്ധത്തിന്‍റെ തുടക്കം മുതലുള്ള ദൃക്സാക്ഷി താനാണ്. ഇപ്പോഴും രോഹിത് അങ്കിളിന്‍റെ മരണം ഷാര്‍മ്മിലി ചേച്ചിയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല. അദ്ദേഹം കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. അദ്ധേഹത്തെക്കുറിച്ചുള്ള അപവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ചതിയനും മോഷ്ട്ട്ടാവുമാണെന്നുള്ള അപവാദങ്ങള്‍. എന്നിട്ടും ദിവ്യയെപ്പോലെ ഷാര്‍മ്മിലിയും കാത്തിരിക്കുന്നു. ഒരു ദിവസം വരും. അന്ന്‍ എല്ലാവരും പറയും തന്‍റെ രോഹിത് അങ്കിള്‍ നല്ലവനായിരുന്നെന്ന്‍. ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ രോഹിത് അങ്കിള്‍ ആ ഫോട്ടോയില്‍ നിന്ന്‍ തന്നെ നോക്കുകയാണ്. കുറച്ചു നിമിഷങ്ങള്‍ അവള്‍ ഓര്‍മ്മകളില്‍ നഷ്ട്ടപ്പെട്ടു. അല്‍പ്പം കഴിഞ്ഞാണ് ദിവ്യ അറിയുന്നത്, ഷാര്‍മ്മിലി പിമ്പില്‍ നില്‍ക്കുന്നു. ഫോട്ടോയില്‍ കഥകള്‍.കോംനിന്ന്‍ നോട്ടം മാറ്റി ദിവ്യ ഷാര്‍മ്മിലിയെ നോക്കി. അവളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നിരിക്കുന്നത് ദിവ്യ കണ്ടു. "എന്തായിത് ഷാര്‍മ്മിലി ചേച്ചി?" ദിവ്യ അവളുടെ തോളില്‍ പിടിച്ചു. "അതാ എനിക്കും ചോദിക്കാനുള്ളത്," തന്‍റെ കണ്ണുകള്‍ തുടച്ചുകൊണ്ട് നനവ് പടര്‍ന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി ഷാര്‍മ്മിലി ചോദിച്ചു. "എന്തായിത് ദിവ്യ ചേച്ചി?" കണ്ണുനീരിനിടയിലൂടെ ദിവ്യ പുഞ്ചിരിച്ചു. അവരിരുവരും കിടക്കയിലിരുന്നു. "രാജകുമാരിയെന്താ രാവിലെ തന്നെ?" "തോഴിയെ രാവിലെ പള്ളിയില്‍ കണ്ടില്ല," ദിവ്യ പറഞ്ഞു. "എന്തു പറ്റി?" "ഇന്നലെ ഉറങ്ങിയപ്പോള്‍ കുറെ ലേറ്റ് ആയി. അതുകൊണ്ട് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ അതിനേക്കാള്‍ ലേറ്റ് ആയി." അല്‍പ്പനേരം അവര്‍ നിശബ്ദരായി

💬 Comments

View all comments