Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
ഉദ്ദേശിച്ച് വിനോദ് പറഞ്ഞു. "നരിമറ്റം മാത്തച്ചന്‍. റിട്ടയേഡ് മേയ്ജര്‍ മാത്യു വര്‍ഗ്ഗീസ്." "ഇയാളെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ," വിനോദ് കാണിച്ചു തന്നയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "ബാംഗ്ലൂരോ ബോംബേയിലോ ആയിരുന്നെന്നാണ് ജന സംസാരം," വിനോദ് തുടര്‍ന്നു. "അനിയനാണെങ്കിലും ക്രിമിനല്‍ റിക്കോര്‍ഡിന്‍റെ കാര്യത്തില്‍ വര്‍ക്കിയുടെ ചേട്ടനാണ് മാത്തച്ചന്‍," "അയാളെന്തിനാ റോബര്‍ട്ടുമായി വഴകുണ്ടാക്കുന്നത്?" ഗായത്രിദേവി ചോദിച്ചു. "എന്താണെന്ന്‍ നോക്കട്ടെ," രാജശേഖരവര്‍മ്മ പുറത്തേക്ക് നടന്നു. കൂടെ വിനോദും. നരിമറ്റം മാത്തച്ചന്‍ റോബര്‍ട്ടിനോട് ഉറഞ്ഞുതുള്ളുകയാണ്. അയാള്‍ ഗേറ്റ് അതിക്രമിച്ചു കടക്കാന്‍ തുടങ്ങുമ്പോള്‍ റോബര്‍ട്ട് അയാളെ പിടിച്ചു മാറ്റുന്നു. രാജശേഖരവര്‍മ്മയും വിനോദും പെട്ടെന്ന് അയാളുടെയടുത്തെത്തി. "ഓഹോ, മഹാരാജാവ് വരുന്നുണ്ടല്ലോ," നരിമറ്റം മാത്തച്ചന്‍ പരിഹാസപൂര്‍വ്വം തൊഴുകൈയ്യോടെ പറഞ്ഞു. "അകമ്പടിക്ക് ഒരാള് മാത്രേ ഒള്ളോ? ഓ മറന്നു. ചെങ്കോലും കിരീടോം നഷ്ട്ടപ്പെട്ടിട്ട് കാലം ഒരുപാട് ആയല്ലോ, അല്ലേ?" "നിങ്ങള്‍ക്ക് എന്ത് വേണം?" അദ്ദേഹം ചോദിച്ചു. അയാളില്‍ നിന്ന്‍ മദ്യത്തിന്‍റെ മണം പുറത്തേക്ക് വന്നു. "ഞാന്‍ നരിമറ്റം മാത്തച്ചന്‍," ഒരു പ്രഖ്യാപനം നടത്തുന്ന പോലെ അയാള്‍ പറഞ്ഞു. "നിന്‍റെയൊക്കെ ഗുണ്ടകള്‍ ചേര്‍ന്ന്‍ എന്‍റെ ചേട്ടായീടെ കയ്യും കാലും തല്ലിയൊടിച്ചു." "മിസ്റ്റര്‍! അനാവശ്യം പറയരുത്!" വിനോദ് വിരല്‍ ചൂണ്ടി. "എന്തോന്ന്‍ അനാവശ്യം?" അയാള്‍ വിനോദിന്‍റെ നേരെ തിരിഞ്ഞു. "എന്‍റെ ചെട്ടായീനെ ഒതുക്കാന്‍ നീയൊക്കെ എവിടുന്നോ ഒരു ഗുണ്ടേനെ എറക്കുമതി ചെയ്തില്ലേ? ഒരു രാഹുവോ കേതുവോ എന്തോന്നാടാ അവന്‍റെ പേര്?" അയാള്‍ തന്‍റെ കൂട്ടത്തിലുള്ളവരോട് ചോദിച്ചു. "രാഹുല്‍," കൂട്ടത്തിലുള്ള ഒരുവന്‍ പറഞ്ഞു. "രാഹുല്‍ നാരായണന്‍," "ആ...അവന്‍ .." നരിമറ്റം മാത്തച്ചന്‍ രാജശേഖരവര്‍മ്മയുടെ നേരെ തിരിഞ്ഞു. "നാളെ സൂര്യോദയത്തിനു മുമ്പ് ഒന്നുകില്‍ അവനെ
💬 Comments
View all comments