Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
കെട്ടുകെട്ടിച്ചോണം. അല്ലെങ്കി ഞങ്ങക്ക് വിട്ട് തന്നേക്കണം. കേട്ടോടാ പെറുക്കി എമ്പോക്കി തമ്പുരാനെ.." "യൂ!!" വിനോദ് അയാളുടെ കോളറില്‍ പിടിച്ച് വലതുമുഷ്ട്ടിയുയര്‍ത്തി. "ഫ! മുലപ്പാലിന്‍റെ മണം മാറത്ത പീറച്ചെക്കാ.." തന്‍റെ കോളറില്‍ പിടിച്ച വിനോദിന്‍റെ കൈ വിടുവിച്ച് അയാളെ നരിമറ്റം മാത്തച്ചന്‍ ആഞ്ഞ് തള്ളി. "നീ നരിമറ്റം മാത്തച്ചന്‍റെ ദേഹത്ത് തൊടാന്‍ വളര്‍ന്നോ?" വിനോദ് പിമ്പോട്ട് വേച്ചുപോയി രാജശേഖരവര്‍മ്മയുടെ ദേഹത്ത് തട്ടി നിന്നു. "തമ്പുരാനെ," അയാള്‍ പരിഹാസ സ്വരത്തില്‍ വീണ്ടും വിളിച്ചു. ഇന്ത്യന്‍ ആര്‍മ്മിയിലെ ഒരു പഴയ പടക്കുറുപ്പാ വിളിക്കുന്നെ. മേയ്ജര്‍ മാത്യു വര്‍ഗ്ഗീസ്. കാലാള്‍പ്പടയെ മുമ്പില്‍ നിര്‍ത്തിക്കളിക്കാതെ നേരിട്ട് പടയ്ക്ക് വാ. ആണു..." പറഞ്ഞുമുഴുമിയ്ക്കുന്നതിന് മുമ്പ് രാജശേഖരവര്‍മ്മയുടെ കൈപ്പടം നരിമറ്റം വര്‍ക്കിയുടെ മുഖമടച്ച് വീണു. ഒരു മലയിടിഞ്ഞ് തന്‍റെ മുഖത്തേക്ക് വീണതുപോലെ അയാള്‍ക്ക് തോന്നി. തലകുടഞ്ഞ്, കണ്ണു തുറന്ന്‍ നോക്കുമ്പോള്‍ താന്‍ നിലത്ത് വീണുകിടക്കുകയാണ്. വായില്‍ ചോരയുടെ മണം അനുഭവപ്പെട്ടു. വേദനിക്കുന്ന ഭാഗം തടവിയപ്പോള്‍ അയാള്‍ അറിഞ്ഞു, മുന്‍ വരിയിലെ ഒരു പല്ല് ഒടിഞ്ഞ് വായില്‍ക്കിടക്കുന്നു. "ചുമന്ന്‍ കെട്ടിക്കൊണ്ട് പോടാ ഇയാളെ!" രാജശേഖരവര്‍മ്മ നരിമറ്റം മാത്തച്ചന്‍റെ അനുചരന്‍മാരോട് പറഞ്ഞു. പകച്ചുനില്‍ക്കുകയാണവര്‍. "നിന്നെയൊക്കെ നിലക്ക് നിര്‍ത്താന്‍ പോലീസിനും സര്‍ക്കാരിനും ഭയമായിരിക്കും. പക്ഷെ എന്‍റെ വീട്ടില്‍ കയറിവന്ന്‍ എന്നെ വെല്ലുവിളിക്കാന്‍ മേയ്ജറന്നല്ല, ഏതു സുപ്രീം കമാന്‍ഡന്‍റ്റായാലും വെറുതെ വിടില്ല ഞാന്‍! അതിനെനിക്ക് ചെങ്കോലിന്‍റെയും കിരീടത്തിന്‍റെയും പിന്‍ബലവും വേണ്ട. ഈസ് ദാറ്റ് ക്ലിയര്‍?" നരിമറ്റം മാത്തച്ചന്‍ വേച്ചുവേച്ച് എഴുന്നേറ്റു. എന്നിട്ട് അനുചരന്‍മാരോടൊപ്പം ജീപ്പില്‍ കയറിപ്പോയി. "അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ്" വിനോദ് പറഞ്ഞു. "ആ രാഹുല്‍ നമ്മടെ ആളാണെന്നാണ് നരിമറ്റത്തിന്‍റെ വിചാരം!" "അത്
💬 Comments
View all comments