0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 559

കാര്യമാക്കണ്ട," രാജശേഖരവര്‍മ്മ പറഞ്ഞു. "ഒരു നേരത്തെ അത്താഴം പോലും മുടക്കാന്‍ കെല്‍പ്പില്ലാത്ത നീര്‍ക്കോലി മാത്രമാണവന്‍." അതിനിടയില്‍ ദിവ്യയും ഗായത്രിദേവിയും അങ്ങോട്ട്‌ ഓടി വന്നു. "എന്താ ഡാഡീ ഉണ്ടായേ?' ദിവ്യയില്‍ ഒരു നേരിയ പരിഭ്രമം കാണപ്പെട്ടു. "ഒന്ന്മില്ല മോളേ," അദ്ദേഹം അവളെ ചേര്‍ത്തുപിടിച്ചു. "വിനോദ് സംഭവം വിവരിച്ചു. "മോളെ എന്തിന് കുറ്റം പറയുന്നു?" വിനോദിന്‍റെ വിവരണം കഴിഞ്ഞ് ഗായത്രിദേവി പറഞ്ഞു. "അവടച്ചന്‍റെ സ്വഭാവം ഇതല്ലേ? വാക്കുകൊണ്ട് തീര്‍ക്കാന്‍ അറിയില്ല. ഇപ്പോഴും വാളെടുക്കുന്ന സ്വഭാവം!!" "ഗായത്രി, ഞാനതിന്..." അദ്ധേഹം വിശദീകരിക്കാന്‍ ശ്രമിച്ചു. അവര്‍ മുഖംപൊത്തിക്കൊണ്ട് അകത്തേക്ക് പോയി. "മമ്മി കരയാന്നു തോന്നണൂ," അദ്ധേഹത്തിന്‍റെ തോളില്‍ പിടിച്ച് ദിവ്യ പറഞ്ഞു. "ഡാഡി ചെന്ന്‍ നേരെയാക്ക്,' "അതിന് ഞാന്‍..." "പോ, ഡാഡീ," അവള്‍ അദ്ധേഹത്തെ തള്ളിവിട്ടു. ഗായത്രിദേവി ഹാളില്‍ ഒരു സെറ്റിയില്‍ ഇരിക്കുകയായിരുന്നു. കൈകള്‍ക്കുള്ളില്‍ മുഖം താങ്ങി. "ഗായത്രീ," പിമ്പിലൂടെയെത്തി അദ്ദേഹം അവരുടെ തോളില്‍ പിടിച്ചു. പിന്നെ മുമ്പിലേക്ക് വന്ന് അവരുടെ മുഖം പിടിച്ചുയര്‍ത്തി. അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അദ്ദേഹം കണ്ടു. "എന്താ ഗായത്രി ഇത്?" അദ്ദേഹം വല്ലായ്മയോടെ ചോദിച്ചു. അവര്‍ മുഖം തുടച്ചു. "വീട്ടില്‍ കയറി വന്ന് മുഖത്ത് നോക്കി അനാവശ്യം പറയുക, വെല്ലുവിളിക്കുക, അങ്ങനെയൊക്കെ ചെയ്യുമ്പം എങ്ങനെയാ ഗായത്രീ നോക്കി നിക്കണത്?' എന്നിട്ടും അവര്‍ ഒന്നും മിണ്ടിയില്ല. "ഓക്കെ, സോറി," അദ്ദേഹം പുഞ്ചിരിച്ചു. "ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല," "ഈ വര്‍ഷത്തിന്‍റെ പ്രാധാന്യം മറന്നൂന്ന് തോന്നുന്നു മോള്ടച്ചന്‍," അവര്‍ പറഞ്ഞു. "വ്രതവര്‍ഷമാണ്‌, മൃത്യുഞ്ജയയാഗം ...അതൊക്കെ മറന്നൂല്ലോപെട്ടെന്ന്‍," അദ്ധേഹത്തിനും തോന്നി. ശരിയാണ്. വാക്കിലും നോക്കിലും ചിന്തയില്‍പ്പോലും സാത്വികഭാവം വേണ്ട സമയമാണ്. എന്നിട്ടാണ് ഒരാളെ

💬 Comments

View all comments