Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]
കരണത്തടിച്ചു നിലത്തിട്ടത്. "അവിവേകം പറയ്യാന്ന് തോന്നരുത്," അവര്‍ പറഞ്ഞു. "അതിനൊന്നും ഞാന്‍ അര്‍ഹയല്ലന്നും അറിയാം. എന്നാലും ..." "എന്താ ഗായത്രീ ഇത്?" അവരെ തന്നിലേക്കടുപ്പിച്ചു നിര്‍ത്തിയിട്ട് അദ്ദേഹം പറഞ്ഞു. "എന്നെ ഉപദേശിക്കാനും തിരുത്താനുമൊക്കെ നിനക്കുള്ളത്പോലെ അര്‍ഹത മറ്റാര്‍ക്കാ പിന്നെ?" തന്‍റെ മുഖം അവരുടെതിന് വളരെയടുപ്പിച്ചുകൊണ്ട് അദ്ദേഹം അവരെ ചേര്‍ത്തുപിടിച്ചു. "അത് ശരി!" പിമ്പില്‍ നിന്ന്‍ ദിവ്യയുടെ സ്വരം അവര്‍ കേട്ടു. "ശ്യോ, മോള്!" ഗായത്രിദേവി പെട്ടെന്ന് ലജ്ജയോടെ മുഖം മറച്ചുപിടിച്ചുകൊണ്ട് തെന്നിമാറി. "അങ്കം തീര്‍ക്കാന്‍ പറഞ്ഞുവിട്ടിട്ട് ഇവിടിപ്പോള്‍ ഡാഡീം മമ്മീം രണ്ടാം ഹണിമൂണാണോ?"
💬 Comments
View all comments