0%

Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]

Author : സ്മിത Read All Parts 152

കോബ്രാ ഹില്‍സിലെ നിധി 7

CoBra Hillsile Nidhi Part 7 | Author :  smitha click here to all parts

റെയില്‍വേ സ്റ്റേഷന്‍ കേരള എക്സ്പ്രസ്സ് എത്തിച്ചേരാന്‍ ഇനിയും പതിനഞ്ച് മിനിറ്റ് കൂടിയുണ്ട്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍, റെയില്‍വേ കാര്യാലയത്തിന് മുമ്പില്‍ കോബ്രാ ഗാങ്ങ് സംഘാംഗങ്ങള്‍ നിന്നു. മികവരുടെയും മുഖം മ്ലാനമാണ്. ദിവ്യയുടെ ഡെല്‍ഹി യാത്രയാണ് അതിന് കാരണം. സെയിന്‍റ് സ്റ്റീഫന്‍സിലെ അവളുടെ ക്ലാസ് മൂന്ന്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കുകയാണ്. ഇനി മാസങ്ങള്‍ക്ക് ശേഷമേ അവളെ കാണാന്‍ സാധിക്കുകയുള്ളൂ എന്ന്‍ അവര്‍ക്ക് അറിയാമായിരുന്നു. സംഘനേതാവ് ലത്തീഫ് സമചിത്തതയോടെ ഓരോരുത്തരോടും സംസാരിക്കുന്നുണ്ട്. "ആ ജ്യോത്സനെ എന്‍റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍!" ദിവ്യ കലിതുള്ളിക്കൊണ്ട് പറഞ്ഞു. "അയാള്‍ടെ മൊട്ടത്തലയടിച്ചു ഞാന്‍ പൊട്ടിച്ചേനെ!" "നാടുകടത്തല്‍ കാലാവധി എത്രയാ?" ആബിദ് ചോദിച്ചു. "മിനിമം ആറുമാസം," ദിവ്യ പറഞ്ഞു. "ആറുമാസത്തേക്ക് പ്രപഞ്ചം നിശ്ച്ചലം! സൂര്യ ചന്ദ്രന്മാരും ഗ്രഹങ്ങളും ധൂമകേതുക്കളും ഗ്യാലക്സിയുമൊക്കെ ഞാനുമായി മൂന്നാം ലോകയുദ്ധത്തിലേര്‍പ്പെടുന്നു! അതിനാല്‍ ആറുമാസത്തേക്ക് ദിനരാത്രങ്ങലോ ഋതുഭേദങ്ങളോ ഉണ്ടായിരിക്കുന്നതല്ല." "ഇവളെന്തായീ പറയുന്നെ?" ഷെറിന് ഒന്നും മനസ്സിലായില്ല. "എടീ മുസ്ലീം ഫണ്ടമെന്‍റ്റലിസ്റ്റെ," ദിവ്യ വിശദീകരിച്ചു. "നിനക്കീ ഹൈന്ദവ അനാചാരങ്ങള്‍ ഒന്നും മനസ്സിലാവില്ല. എനിക്ക് നക്ഷത്രവശാല്‍ ആറുമാസത്തേക്ക് മരണമോ അതിനു തുല്യമോ ആയ ഒരു ദോഷം വരാന്‍ പോകുന്നു." "ആര് പറഞ്ഞു?" "കൊട്ടാരം ജ്യോത്സന്‍. കോട്ടപ്പുറം ബ്രഹ്മദത്തന്‍ നമ്പൂതിരി," "അയ്യോ അങ്ങനെയാണെങ്കില്‍ ട്രെയിന്‍ യാത്ര ചെയ്യാന്‍ പറ്റത്തില്ല. അപകടമുണ്ടാവും. ഇല്ലിയോ?"......... ടോമി ഭയപ്പെട്ടു ചോദിച്ചു. "മണ്ടൂസന്‍ മാപ്പിളെ!" ദിവ്യ അവനോടു പറഞ്ഞു. "ആപത്തുണ്ടാവുന്നത് ഇവിടെ നിക്കുമ്പോഴാണ്; ശാന്തിപുരത്ത്," "അങ്ങനെയാണേല്‍ ജ്യോത്സനോട് പോകാന്‍ പറ. ശാന്തിപുരത്തിന്‍റെ ഏക ആപത്ത് നമ്മളാ. കുട്ടിച്ചാത്തന്‍റെ ദേഹത്ത് ഏലസ്സ് കേറ്റാന്‍ ധൈര്യം ആര്‍ക്കാ? ദിവ്യയ്ക്ക് എന്തായാലും നമ്മളില്‍ നിന്ന്‍ ഒരാപത്തും വരില്ല," സതീഷ്‌ അഭിപ്രായപ്പെട്ടു. "ജ്യോത്സനോടതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല," ദിവ്യ കലിയടങ്ങാതെ പറഞ്ഞു. "അങ്ങേര് പറയുന്നത് എനിക്കാപത്ത് വരാത്ത ഏകസ്ഥലം നോര്‍ത്ത് ഇന്ത്യയാണെന്നാണ്‌. അതൊക്കെ വിശ്വസിക്കാന്‍ ഒരുങ്ങി ഡാഡീം മമ്മീം. നോര്‍ത്ത് ഇന്ത്യ മൊത്തം ഫൂലന്‍ ദേവിമാരാണെന്നവര്‍ക്കറീത്തില്ല," പെട്ടെന്ന്‍ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അവള്‍ ഫോണിലൂടെ സംസാരിക്കവേ ലതീഫിന്‍റെ

💬 Comments

View all comments