Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]
ആണ് ലത്തീഫും സംഘവും തന്‍റെ പിന്നാലെയുണ്ടന്ന്‍ അവന്‍ അറിയുന്നത്. സിദ്ധാര്‍ത്ഥന്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി. പിന്നെ അത് ഓട്ടമായി. പിന്നാലെ ഓടിയെത്തിയ ലത്തീഫും സംഘവും അവനെ പിമ്പില്‍ നിന്ന്‍ ആഞ്ഞു ചവിട്ടി. സിദ്ധാര്‍ത്ഥന്‍ നിലത്ത് വീണു. വീഴ്ചയില്‍ നിന്ന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ലത്തീഫും സംഘവും തന്നെ വളഞ്ഞിരിക്കുന്നത് അവന്‍ കണ്ടു. "എടാ," സതീഷ് കോളറില്‍പ്പിടിച്ച് അവനെ എഴുന്നേല്‍പ്പിച്ചു. "നെനക്ക് റെയില്‍വേ സ്റ്റേഷനില്‍ എന്താടാ കാര്യം?' "ഞാന്‍ വെറുതെ..." സിദ്ധാര്‍ത്ഥന്‍ വിറച്ചുകൊണ്ട് പറഞ്ഞു. "ഫ! നായിന്‍റെ മോനേ!" ചെകിടടച്ച് സതീഷിന്‍റെ അടിവീണു.ഒന്ന്‍ കറങ്ങി സിദ്ധാര്‍ത്ഥന്‍ ലതീഫിന്‍റെ കൈയിലെത്തി. "തീവണ്ടി കയറാന്‍ വരുന്ന ആളുകളുടെ എണ്ണമെടുക്കാന്‍ വന്നതാണോ നീ?" ലത്തീഫ് ശാന്തനായി ചോദിച്ചു. "പറ സിദ്ധാര്‍ത്ഥ, നീയെന്തിനാ ഇവിടെ വന്നേ?' "ജയകൃഷ്ണന്‍ പറഞ്ഞിട്ട്. അവര്‍ പരസ്പരം നോക്കി." "എന്ത് പറഞ്ഞു, അവന്‍?" സിദ്ധാര്‍ത്ഥന്‍ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. "ലത്തീഫ് ദാദാ," രാജേഷ് മുമ്പോട്ട് വന്നു. "മര്യാദയുടെ ഭാഷ ഇവനറിയില്ല. സിദ്ധാര്‍ത്ഥ ഗൌതമ ബുദ്ധാ," രാജേഷ് അവന്‍റെ നേരെ വിരല്‍ ചൂണ്ടി. "പെരുവഴിയില്‍ക്കിടന്ന്‍ വികലാംഗനാകേണ്ട ഗതി വരണ്ട എങ്കില്‍ മര്യാദക്ക് ഉത്തരം പറയെടാ പട്ടീ, നിന്നോടെന്താ ജയകൃഷ്ണന്‍ പറഞ്ഞെ?" സിദ്ധാര്‍ത്ഥന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നതിനു പിമ്പില്‍ തക്കതായ കാരണമെന്തെങ്കിലും ഉണ്ടായിരിക്കണം എന്ന്‍ ലത്തീഫ് അനുമാനിച്ചു. ജയകൃഷ്ണന്‍ പറഞ്ഞുവിട്ടതാണെങ്കില്‍ അതില്‍ അപകടമുണ്ട്. അതും ദിവ്യ ഇന്ന്‍ ഡല്‍ഹിക്ക് ട്രയിന്‍ കയറിയ ദിവസം. "പ്രിയങ്കാ," ലത്തീഫ് തിടുക്കത്തില്‍ പറഞ്ഞു. "ദിവ്യക്ക് ഡയല്‍ ചെയ്യ്, ക്യുക്ക്!!" പ്രിയങ്ക തന്‍റെ മൊബൈല്‍ഫോണില്‍ ദിവ്യക്ക് ഡയല്‍ ചെയ്തു. പിന്നെ ഫോണ്‍ ലത്തീഫിന് കൈമാറി. "ങ്ങ്ഹാ! പ്രിയങ്കയല്ല,
💬 Comments
View all comments